ഗോവ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പബ്ലിഷിങ് ഹൗസായ സിനമോണ്‍ടീല്‍ പബ്ലിഷിങിന്റെ ആഭിമുഖ്യത്തില്‍ പബ്ലിഷിങ് പ്രൊഫഷണല്‍സിനായായി ‘പബ്ലിഷിങ് നെക്സ്റ്റ് ‘- ദി നെസ്റ്റ് ചാപ്റ്റര്‍ ഇന്‍ പബ്ലിഷിങ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 15 മുതല്‍ 17 വരെ കൊച്ചി ഐലന്റ് റിസോര്‍ട്ടിലെ ബോള്‍ഗാട്ടി പാലസിലാണ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചിരിക്കുന്നത്.
പബ്ലിഷിങ് നെക്സ്റ്റിന്റെ ഏഴാമത് കോണ്‍ഫറന്‍സാണിത്. മാത്രമല്ല ഇന്ത്യയിലെ പബ്ലിഷിങ് പ്രൊഫഷണല്‍ പങ്കെടുക്കുന്ന പബ്ലിഷിങ് നെക്സ്റ്റിന്റെ പരിപാടി ഇതാദ്യമായാണ് കേരളത്തില്‍ നടക്കുന്നത്. പ്രധാനമായി പുസ്തകപ്രസാധനവുമായി ബന്ധപ്പെട്ട വിഷയമാണ് ഇവിടെ ചര്‍ച്ചചെയ്യുന്നത്.
ഒരു ബുക്ക് വായനക്കാരന്റെ കൈയിലെത്തുന്നതുവരെയുള്ള പ്രക്രിയകളെ കുറിച്ചുള്ള മാസ്റ്റര്‍ ക്ലാസ്സാണ് കോണ്‍ഫറന്‍സിന്റെ ആദ്യസെഷനില്‍ ചര്‍ച്ചചെയ്യുന്നത്. തുടര്‍ന്ന് വര്‍ക്ക്‌ഷോപ്പ്, ഗ്രൂപ്പ്ചര്‍ച്ച എന്നിവ നടക്കും. പബ്ലിഷിങ്ങുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കും എഴുത്തുകാര്‍ക്കും പ്രയോജനപ്പെടുന്ന മാസ്റ്റ് ക്ലാസ്സില്‍ ബുക്ക് ഡിസൈനിങ്, എഡിറ്റിങ്, കോപ്പിറൈറ്റ് എന്നിവയെക്കുറിച്ചുള്ള അറിവ് ലഭ്യമാകും. തുടര്‍ന്ന് നടക്കുന്ന ചര്‍ച്ച കവര്‍ ബുക്ക് റീറ്റേല്‍, ഡിസ്ട്രിബ്യൂഷന്‍, ട്രാന്‍സലേഷന്‍,മാര്‍ക്കറ്റിങ് എന്നിവയെക്കുറിച്ചുള്ളതാണ്.
പബ്ലിഷിങ് രംഗത്തെ പണ്ഡിതരായ മിനി കൃഷ്ണന്‍, റിതു മേനോന്‍, രോഹിത് കുമാര്‍, സാമിക് ബാദ്യോപത്യായ, സെസ് ശേഷാതിരി, ലീല സാംസണ്‍, ഫെബയിന്‍ കേണ്‍, ഇഷ ബെറ്റ്‌ലി തുടങ്ങിയ പ്രമുഖരാണ് 3 ദിവസമായി നടക്കുന്ന കോണ്‍ഫറന്‍സില്‍ ക്ലാസുകള്‍എടുക്കുന്നത്.
ബോള്‍ഗാട്ടി പാലസില്‍ ഒരുക്കിയിരിക്കുന്ന ഡി സി കിഴക്കെമുറി ഹാള്‍, ബെഞ്ചമന്‍ ബെയ്‌ലി ഹാള്‍, പി എന്‍ പണിക്കര്‍ ഹാള്‍ എന്നിവിടങ്ങളിലായാണ് ക്ലാസുകള്‍ നടക്കുന്നത്.
The post പബ്ലിഷിങ് നെക്സ്റ്റ് സെപ്റ്റംബര്‍ 15 മുതല്‍ 17 വരെ കൊച്ചിയില്‍ appeared first on DC Books.