പൊതുവിജ്ഞാനത്തില്‍ ശക്തമായ അടിത്തറയുണ്ടായിരുന്നിട്ടും പലര്‍ക്കും പിഎസ് സി പരീക്ഷകളില്‍ മുന്നിലെത്താന്‍ സാധിക്കാതെ പോയത് ഭാഷാ വിഭാഗങ്ങളില്‍ നിന്നുള്ള ചോദ്യങ്ങളെ ഫലപ്രദമായി നേരിടാന്‍ സാധിക്കാതെ പോയതിനാലാണ്. എന്നാല്‍ നന്നായി തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്നിലെത്താന്‍ സാധിക്കുന്ന മേഖലയാണ് മലയാള ഭാഷയും സാഹിത്യവും.കേരള പിഎസ്‌സി മത്സര പരീക്ഷകളില്‍ ഒബ്ജക്ടീവ് പരീക്ഷ ആവിഷ്‌കരിച്ചതോടെ കൂടുതല്‍ ഉദ്യോഗാര്‍ത്ഥികള്‍ മത്സരരംഗത്തേയ്ക്ക് കടന്നുവരുന്ന സാഹചര്യം ഉണ്ടായി. ഇത് പരീക്ഷകളുടെ മത്സരസ്വഭാവം തീവ്രമാക്കി. കഠിനമായ മത്സരത്തില്‍ പലപ്പോഴും ജയവും തോല്‍വിയും നിശ്ചയിച്ചത് പ്രാദേശിക ഭാഷയായിരുന്നു. അതിനാല്‍ തന്നെ ഈ മേഖലയില്‍ കാര്യമായ പഠനം നടത്തിയാല്‍ മാത്രമേ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആത്മവിശ്വാസത്തോടെ പരീക്ഷയെ അഭിമുഖീകരിക്കാന്‍ സാധിക്കുകയുള്ളു.
അതി ബൃഹത്തായ മലയാള ഭാഷയും സാഹിത്യവും പഠിച്ച് പരീക്ഷയെ നേരിടുക എന്നത് പലപ്പോഴും അതിപ്രയാസകരമാണ്. ഇപ്പോഴാകട്ടെ മലയാള ഭാഷാപഠനം നിര്‍ബന്ധമാക്കുകയും എല്ലാ പിഎസ്‌സി പരീക്ഷകള്‍ക്കും മലയാളസാഹിത്യത്തില്‍ നിന്നും ഭാഷയില്‍ നിന്നുമുള്ള ചോദ്യങ്ങള്‍ നിര്‍ബന്ധമാക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ മറ്റ് വിഷയങ്ങളെപ്പോലെതന്നെ മലയാള സാഹിത്യവും പ്രാധാന്യത്തോടെ കാണേണ്ടിയിരിക്കുന്നു. ഇതിലൂടെ പത്ത് മാര്‍ക്ക് നിശ്ചയമായും നിങ്ങള്‍ക്ക് സ്വന്തമാക്കാവുന്നതുമാണ്.
ഈ സാഹചര്യത്തില്‍ മുന്‍ വര്‍ഷങ്ങളില്‍ പിഎസ്‌സി നടത്തിയ പരീക്ഷകളിലെ ചോദ്യങ്ങളെ പരമാവധി പരിചയപ്പെടുകയാണ് ഈ ന്യൂനത പരിഹരിക്കാനുള്ള മാര്‍ഗം. ഇക്കാര്യത്തില്‍ ഉദ്യോഗാര്‍ത്ഥികളെ സഹായിക്കുന്ന പുസ്തകമാണ് പി എസ് സി ആവര്‍ത്തിക്കുന്ന 1000 മലയാള ഭാഷാ ചോദ്യങ്ങള്‍. പ്രാദേശിക ഭാഷാ വിഭാഗത്തില്‍ നിന്ന് സ്ഥിരമായി ചോദിക്കുന്ന ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി 100 മാതൃകകളാണ് പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. ഭരണഭാഷയുടെ പരിഷ്‌കരിച്ച വിശദമായ സിലബസും ഉള്‍പ്പെടുത്തിയാണ് ഇപ്പോള്‍ ഈ പുസ്തകത്തിന്റെ പുതിയപതിപ്പ് പുറത്തിറക്കിയിരിക്കുന്നത്. സന്ധി, സമാസം, വൃത്തം, അലങ്കാരം, വിഭക്തി തുടങ്ങിയ വ്യാകരണങ്ങള്‍, പദപ്രയോഗങ്ങള്‍, ശൈലികള്‍, തൂലുകാനാമങ്ങള്‍, പ്രശസ്തമായ വരികള്‍, ഭാഷാഗോത്രങ്ങള്‍, ചിഹ്നങ്ങള്‍ തുടങ്ങി മലയാള ഭാഷയുമായി ബന്ധപ്പെട്ട എല്ലാ ചോദ്യോത്തരങ്ങളും ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2003 മുതലുള്ള പിഎസ് സി പരക്ഷകളിലെ മലയാളം ചോദ്യങ്ങളും ഉള്‍പ്പെടുത്തിയ സമഗ്രമായ ശേഖരംകൂടിയാണ് ഈ പുസ്തകം. മലയാളം പ്രത്യേക വിഷയമായി ഒരിക്കലും പഠിച്ചിട്ടില്ലാത്തവരെപ്പോലും പ്രാദേശിക ഭാഷാ വിഭാഗത്തില്‍ മുഴുവന്‍മാര്‍ക്കും നേടാന്‍ പ്രാപ്തരാക്കുന്ന പി എസ് സി ആവര്‍ത്തിക്കുന്ന 1000 മലയാള ഭാഷാ ചോദ്യങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത് സുകുമാറാണ്.
ഡി സി ബുക്‌സ് ഐ റാങ്ക് ഇംപ്രിന്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ പുസ്തകത്തിന്റെ നാലാമത് പതിപ്പാണ് പുറത്തുള്ളത്.
Summary of English
Even when the candidates possess strong base in the general awareness most of them fail to crack PS exams. Why does that happen? The questions from language sections cause them the failure. Candidates see the language section as a Himalaya task and never considered its possibility to score more. The change in psc exams from descriptive type to objective type questions has made more participation in the exams and thereby the competition has increased to a larger extent.
The broader division of Malayalam language and literature can be a bit tough but it should be given equal importance as given to general awareness and other subjects. To score more the previous asked questions should be carefully analyzed and solved to create a basic knowledge and to predict the pattern. ‘PSC avarthikunna 1000 malayala basha Chodyangal’ cater to the needs and curiosity towards the language section. The often asked questions in this section will surely help the candidate to gain confidence and grip over the language section. The title comes with the revised syllabus. The title consists of questions asked from the year 2003 onwards. For those who haven’t studied language as a separate paper ca tackle the section with the help of this title. Compiled by Sukumar the title is published by iRank-an imprint of DC Books. The fourth edition is released now.