Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3636

മലയാളം പിറന്നുവീണ പനയോലയില്‍ കവിതയെഴുതി വ്യത്യസ്തയാവുകയാണ് ശ്രീക്കുട്ടി

$
0
0

sreekutty

ഫേസ്ബുക്ക്‌പോസ്റ്റുകളും ട്വിറ്റര്‍ പോസ്റ്റുകളുമൊക്കെ തരംഗമാകുന്ന ഇക്കാലത്ത് തനിക്കു പറാനുള്ളതെല്ലാം കവിതകളാക്കി പനയോലത്താളിലെഴുതി വ്യത്യസ്തയാവുകയാണ് ശ്രീക്കുട്ടി എന്ന യുവ എഴുത്തുകാരി. ആധുനികകാലത്ത് കവിതകള്‍ വായനക്കാരനിലെത്തുന്നത് ഏതാണ്ട് ഒരേ ശൈലിയിലാണ്. ആദ്യം കവിമനസ്സില്‍നിന്ന് കടലാസിലേക്ക് അല്ലെങ്കില്‍ കംപ്യൂട്ടറിലേക്ക് കവിത വന്നു വീഴും. അച്ചടിയന്ത്രം വഴി പുസ്തകത്താളില്‍ മഷിമണത്തോടെ എത്തുമ്പോഴാണ് കവിയല്ലാതൊരാള്‍ കാണുന്നതും അറിയുന്നതും. എന്നാല്‍ ശ്രീക്കുട്ടിയിലെ കവിമനസ്സ് ആഗ്രഹിച്ചത് വേറിട്ടൊരു സഞ്ചാരമാണ്. അങ്ങനെയാണ് മലയാളഭാഷ പിറന്ന പനയോലത്താളില്‍ തന്നെ വന്നുനിന്നത്. ‘ശ്രീയുടെ കവിതകള്‍’ താളിയോലയില്‍ പിറന്നു. അവയാകട്ടെ ലളിതകലാ അക്കാദമിയുടെ ആര്‍ട്ട് ഗാലറിയിലെ ചുവരുകളില്‍ ചാര്‍ത്തി പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ഇരുപതു കവിതകളാണ് ശ്രീക്കുട്ടി  പനയോലത്താളില്‍ എഴുതിയിരിക്കുന്നത്.

സ്വന്തം ജീവിതത്തിലെ അനുഭവങ്ങളാണ് കവിതയില്‍ ശ്രീക്കുട്ടിയെന്ന സേതുലക്ഷ്മി വരച്ചിട്ടത്. അതില്‍ മിക്കതിലും ഉള്ളുപൊള്ളുന്ന വേദന വായിച്ചെടുക്കാം. മൂന്നു മാസത്തെ പ്രയത്‌നത്തിനൊടുവിലാണ് താളിയോലക്കവിതകള്‍ യാഥാര്‍ഥ്യമായത്. പാലക്കാട് ജില്ലയിലെ ചിറ്റൂരില്‍നിന്ന് പനയോലകള്‍ വരുത്തി. വെയിലിലുണക്കിയാല്‍ പൊടിഞ്ഞുപോകും. തണലിലിട്ട് എല്ലാം ഉണക്കിയെടുത്തു. പിന്നെ നിശ്ചിത വീതിയിലും നീളത്തിലും കീറിയെടുത്തു. എഴുത്താണികൊണ്ട് ശ്രദ്ധയോടെ കവിതയെഴുതി. ഓലയില്‍ പതിഞ്ഞ അക്ഷരങ്ങളെ മഷി തേച്ച് തെളിയിച്ചെടുത്തു. ഒരോലയില്‍ ഒരു വരിമാത്രം. കവിതയുടെ വലിപ്പത്തിനനുസരിച്ച് ഓലകള്‍ കൂടിവന്നു. ഒരു കവിത തീരുമ്പോള്‍ ചരടുകൊണ്ട് എല്ലാംകൂടി ബന്ധിപ്പിക്കും. അങ്ങനെ ഓരോ കവിതയും ഓലക്കെട്ടിലായി. ഇത്രയുമായപ്പോള്‍ കവിതകള്‍ പ്രദര്‍ശിപ്പിക്കാന്‍ ആഗ്രഹം. ലളിതകലാ അക്കാദമിയെ സമീപിച്ചു. ചിത്രമല്ലാത്തൊരു പ്രദര്‍ശനത്തിന് അവരും അനുമതി കൊടുത്തു. പ്രദര്‍ശനശേഷം താളിയോലക്കവിതകള്‍ പുസ്തകരൂപത്തിലാക്കും. ബുധനാഴ്ച വരെ ലളിതകലാ അക്കാദമിയില്‍ പ്രദര്‍ശനമുണ്ടാകും. കൊച്ചി ബിനാലെയാണ് ഇത്തരമൊരാശയത്തിനു മനസ്സില്‍ വിത്തുവീഴ്ത്തിയതെന്ന് ശ്രീക്കുട്ടി പറഞ്ഞു.

അനേക വര്‍ഷം മലയാള കവിത ജീവിച്ചത് പനയോലയിലാണ്. കാലാന്തരത്തില്‍ കവിത ആ വീട് ഉപേക്ഷിച്ചുപോയി. എന്നാല്‍ ഇതു കണ്ടപ്പോള്‍ തറവാട്ടുവീട്ടിലേക്ക് കവിത എത്തിയപോലൊരു തോന്നല്‍.” എന്നാണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യാനെത്തിയ കവി ആലങ്കോട് ലീലാകൃഷ്ണന് അഭിപ്രായപ്പെട്ടത്.

തൃശൂര്‍ പട്ടിക്കാട് മുടിക്കോട് തോപ്പില്‍ വീട്ടില്‍ സുന്ദരന്‍വസന്ത ദമ്പതിമാരുടെ മകളായ ശ്രീക്കുട്ടി യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരു യോഗാധ്യാപികയാണ്. ഒരു നോവലിന്റെ രചനയിലാണിപ്പോള്‍ ശ്രീക്കുട്ടി. ഇതിനൊപ്പം തന്നെ പൈതൃകകേന്ദ്രങ്ങളുടെ സംരക്ഷണത്തെക്കുറിച്ചുള്ള ബോധവത്കരണം വിഷയമാക്കി പുസ്തകമിറക്കാനും പദ്ധതിയുണ്ട് ശ്രീക്കുട്ടിക്ക്.


Viewing all articles
Browse latest Browse all 3636

Trending Articles


ജെ.സി.ബി. സാഹിത്യപുരസ്‌ക്കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ മൂന്ന് മലയാളികള്‍


വി എം ഗിരിജയുടെ മൂന്ന് ദീര്‍ഘ കവിതകള്‍


Ammaviyappante Priya Marumakal Malayalam Kambikadha


Hridayam Serial Surya TV Launching on 20 November at 10:00 PM – Actors ,...


എന്നെത്തന്നെ കൊടുത്തു ഞാനൊരു വീട് വാങ്ങിച്ചു; അയ്യപ്പണിക്കരുടെ 'വായന'...


എണ്‍പത് തിരിയിട്ട് മണ്‍ചിരാതുകള്‍; അശീതി പ്രകാശത്തില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി


പൊള്ളലിന് വൈദ്യന്‍ വീട്ടില്‍ തന്നെയുണ്ട് പൊള്ളലിന് വൈദ്യന്‍ വീട്ടില്‍...


നാം ചങ്ങല പൊട്ടിച്ചതിന്റെ കഥ


താമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധംതാമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധം


മലയാളത്തിലെ ദളിത് കവിതകള്‍


ലൈറ്റ് ഓഫ് ഏഷ്യ’യുടെ സ്വതന്ത്രവിവര്‍ത്തനം; ശ്രീബുദ്ധന്‍ ഏഷ്യയുടെ വെളിച്ചം


Hajiyar Malayalam Kambikatha


Nandhanam Serial Online – 16 To 20 December 2013 Episodes


ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍


ഒഴിവുകാലത്ത് വായിച്ചുല്ലസിക്കാന് ബാലപുസ്തകങ്ങള്‍


മരുമകളെ ഫിഷ്‌മോളിയുണ്ടാക്കാന്‍ പഠിപ്പിച്ച് മല്ലിക സുകുമാരന്‍: ലൈലാകമേ പാടി...


‘ഭൂമിക്ക് ഒരു ചരമഗീതം’


എസ് കെ പൊറ്റക്കാടിന്റെ ബാലിദ്വീപ്


പി.ജെ. ജോസഫിന് 4500 രൂപ ദിവസേന പശു നല്‍കും; സഭയെ പശുവളര്‍ത്തല്‍ പഠിപ്പിച്ച്...


'നളചരിതം ആട്ടക്കഥ' അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന കലാരൂപം ഏത്? | LSS Q&A



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>