നാം ജീവിയ്ക്കുന്ന ശരീരം രോഗങ്ങളാല്‍ അല്ലെങ്കില്‍ കാലപ്പഴക്കത്താല്‍ നശിച്ച് പോകുന്നതിന് മുമ്പായി, നമ്മുടെ ആത്മാവിനെ ആ ശരീരത്തില്‍ നിന്നും മോചിപ്പിച്ച് മറ്റൊരു ശരീരത്തിലേയ്ക്ക് സന്നിവേശിപ്പിക്കാന്‍ സാധിക്കുക! അങ്ങിനെ അമരത്വം സ്വായത്തമാക്കുക! മനുഷ്യചരിത്രത്തില്‍ ഉണ്ടായിട്ടുള്ള ഏറ്റവും മഹത്തായ കണ്ടുപിടിത്തം ആയിരിയ്ക്കുകയില്ലേ അത്. മൃത്യുവിന്റെ മേല്‍ മനുഷ്യന്‍ നേടുന്ന ഉജ്ജ്വലമായ വിജയം! മലമ്പനിയെ കുറിച്ചുള്ള ഗവേഷണത്തിന്റെ മറവില്‍, ഒരു ഗൂഢസംഘം നടത്തു അത്തരമൊരു പദ്ധതിയാണ് കല്‍ക്കത്ത ക്രോമസോം എന്ന നോവലിലൂടെ അമിതാവ് ഘോഷ് ചുരുളഴിയ്ക്കുന്നത്.
വൈദ്യശാസ്ത്രരംഗത്തെ ഗവേഷണപ്രവര്‍ത്തനങ്ങളില്‍ ഊന്നിയാണ് ഈ നോവല്‍ പുരോഗമിയ്ക്കുന്നത്. ‘സ്‌തോഭജനകമായ ഒരു വൈദ്യശാസ്ത്ര നോവല്‍’ എന്നു വേണമെങ്കില്‍, കല്‍ക്കത്ത ക്രോമസോമിനെ വിശേഷിപ്പിയ്ക്കാം. അന്ത്യം വരെ വായനക്കാരെ പിടിച്ചിരുത്തുന്ന ഒരു കഥാകഥനരീതി തന്നെയാണ് ശ്രീ അമിതാവ് ഘോഷ് ഇതില്‍ അവലംബിച്ചിരിക്കുന്നത്. ആഖ്യായികയില്‍ ഉടനീളം, പരസ്പരബന്ധമില്ലാത്ത കാലദേശകഥാപാത്രങ്ങള്‍ കൂടിക്കുഴഞ്ഞ് പ്രത്യക്ഷപ്പെടുുണ്ടെങ്കിലും, വിചിത്രവും സങ്കീര്‍ണ്ണങ്ങളുമായ അനേകം സംഭവപരമ്പരകളിലൂടെ അവയെല്ലാം പരസ്പരം ബന്ധിക്കപ്പെടുന്നതായി ഒടുവില്‍ വായനക്കാര്‍ തിരിച്ചറിയുന്നു.
തങ്ങളുടെ ‘കല്‍ക്കത്ത ക്രോമസോം’ സ്വശരീരത്തില്‍ നിന്നും മറ്റൊരു ശരീരത്തിലേയ്ക്ക് പകര്‍ുകൊണ്ട് ആ മനുഷ്യനായി സ്വയം മാറുകയോ അല്ലെങ്കില്‍ ആ മനുഷ്യനെ താന്‍ തയൊക്കി മാറ്റുകയോ ചെയ്യുക എന്ന ശാസ്ത്ര വിസ്മയമാണ് ഈ നോവല്‍ പറയുന്നത്. ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കും എന്ന
തത്ത്വത്തെ അടിസ്ഥാനമാക്കി മുന്നോട്ടു നീങ്ങു ഈ ഗൂഢസംഘം, തങ്ങളുടെ പ്രയാണത്തില്‍ നേരിടേണ്ടി വരുന്ന ഏതൊരു തടസ്സത്തേയും, അതൊരു സഹജീവിയാണെങ്കില്‍ പോലും, വെട്ടിമാറ്റാന്‍ മടി കാണിയ്ക്കുന്നുമില്ല.
രണ്ട് ഭാഗങ്ങളായിട്ടാണ് ഈ പുസ്തകം അവതരിപ്പിയ്ക്കപ്പെടുത്: 1) ആഗസ്ത് 20: കൊതുകിന്റെ ദിനം; 2) അടുത്ത ദിനം. പെകൊതുകുകളാണ് മലമ്പനി പടര്‍ത്തുതെ് 1897 ആഗസ്ത് 20നാണ് സര്‍ റൊണാള്‍ഡ് റോസ് കണ്ടെത്തിയത്. ആ ദിവസം ‘ലോക കൊതുകുദിനം’ ആയി ആചരിയ്ക്കണമെന്ന് പിന്നീട് അദ്ദേഹം തന്നെ നിര്‍ദ്ദേശിയ്ക്കുകയായിരുന്നു. പക്ഷേ, നോവലിന്റെ ആദ്യഭാഗം ആരംഭിയ്ക്കുന്നത് 1995ലെ ആഗസ്ത് 20നാണ്. അാണ്, സര്‍ റോസിന്റെ കണ്ടുപിടിത്തത്തിന്റെ നിജസ്ഥിതി അറിയാന്‍ അതീവത്വരയുള്ള മുരുഗന്‍, അതിനായി ന്യൂയോര്‍ക്കില്‍ നിന്നും കല്‍ക്കത്തയിലെത്തുത്. അതിന്റെ പിറ്റേന്ന്, ദുരൂഹസാഹചര്യത്തില്‍ മുരുഗന്‍ അപ്രത്യക്ഷനാകുന്നു.
യാഥാര്‍ത്ഥ്യവും ഭ്രമാത്മകതയും യുക്തിയും അയുക്തിയും സാങ്കേതികതയും അന്ധവിശ്വാസങ്ങളും മന്ത്രവാദവും ശാസ്ത്രവും ആചാരാനുഷ്ഠാനങ്ങളും എല്ലാം മിശ്രിതപ്പെടുത്തി പാകം ചെയ്തിരിയ്ക്കുന്ന രുചികരമായ ഒരു വിഭവമായാണ് അമിതാവ് ഘോഷ് കല്‍ക്കത്ത ക്രോമസോമിനെ വായനക്കാര്‍ക്ക് മുമ്പില്‍ വിളമ്പി നല്‍കുന്നത്. പ്രസിദ്ധീകൃതമായി 20 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും, നൂതന കാലഘ’ത്തിന്റെ ശബ്ദമായി നിലകൊള്ളുവാന്‍ കഴിയുത് ഈ കൃതിയുടെ ഒരു സവിശേഷതയാണ്. അമിതാവ് ഘോഷിന്റെ ക്ലിഷ്ടതയാര്‍ന്ന ഭാഷയെ വളരെ ലളിതമായി മലയാളത്തിലെത്തിച്ച വിവര്‍ത്തക നന്ദിനി സി. മേനോന്‍ അഭിനന്ദനം അര്‍ഹിക്കുന്നു.