ഉന്നത വിദ്യാഭ്യാസ രംഗത്ത് വന്‍ മാറ്റങ്ങളാണ് വന്നിരിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം ഒരു മികച്ച തൊഴില്‍ നേടുകയാണെന്ന തിരിച്ചറിവ് ഇന്നത്തെ മാതാപിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമുണ്ട്. മികച്ച കോഴ്‌സുകളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും കെണ്ടത്താന്‍ വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും പ്രേരിപ്പിക്കുന്നതും ഈ ഘടകമാണ്. ഇന്ന് കോഴ്‌സുകളുടെ കാര്യത്തിലും, തൊഴില്‍ മേഖലയുടെ കാര്യത്തിലും ആഗോളവത്കൃത യുഗത്തില്‍ കാലത്തിനൊത്തമാറ്റം പ്രകടമാണ്. വൈവിധ്യമാര്‍ന്ന നിരവധി കോഴ്‌സുകളാണ് പരമ്പരാഗത കോഴ്‌സുകളെ പിന്‍തള്ളി വന്നുകൊിരിക്കുന്നത്.
ഉന്നത വിദ്യാഭ്യാസ രംഗത്ത് ഗുണനിലവാരമുള്ള കോളജുകളും അന്താരാഷ്ട്ര നിലവാരത്തിലുള്ള സര്‍വ്വകലാശാലകളും രാജ്യത്ത് നിലവില്‍ വരുന്നു എന്നത് ഏറെ സ്വാഗതാര്‍ഹമായ കാര്യമാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് ചേക്കേറാന്‍ പ്രവേശന പരീക്ഷകള്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ്. അതിനാല്‍ എസ് എസ് എല്‍ സി, പ്ലസ് ടു ഘട്ടങ്ങളിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ പഠനത്തിനൊപ്പം
പ്രവേശനപ്പരീക്ഷകള്‍ക്കുള്ള തയ്യാറെടുപ്പുകളും നടത്തണം. വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശന പരീക്ഷയില്‍ കോച്ചിംഗ് നല്‍കാനായി പ്രവര്‍ത്തിക്കുന്ന കോച്ചിംഗ് കേന്ദ്രങ്ങള്‍ വന്‍ ബിസിനസ്സ് സംരംഭങ്ങളായി മാറിക്കഴിഞ്ഞിരിക്കുന്നത് പരീക്ഷകള്‍ക്കുള്ള തയ്യാറെടുപ്പുകളുടെ അവശ്യകതയാണ് കാണിക്കുന്നത്.
പരമ്പരാഗത കോഴ്‌സുകളില്‍ വരുന്ന മാറ്റം ഏറെ ശ്രദ്ധേയമാണ്. ബയോടെക്‌നോളജി, ന്യൂട്രീഷന്‍ ആന്റ് ഫുഡ് സര്‍വ്വീസ് മാനേജ്‌മെന്റ്, കമ്പ്യൂട്ടര്‍ മാത്തമാറ്റിക്‌സ്, ഫുഡ് പ്രോസസിംഗ്, ഫൂട്‌വെയര്‍ ആന്റ് ബാഗ് ഡിസൈനിംഗ്, ഇന്‍ഷ്വറന്‍സ്, കംപ്യൂട്ടര്‍ സയന്‍സ് തുടങ്ങിയ മേഖലകളില്‍ ഡിഗ്രി കോഴ്‌സുകള്‍ക്ക് സാധ്യതയേറിവരുന്നു. ബി.ബി.എ., ബി.സി.എ, ബി.എസ്സി കംപ്യൂട്ടര്‍ സയന്‍സ് കോഴ്‌സ് പൂര്‍ത്തിയാക്കിയവരെയാണ് ഐടി കമ്പനികള്‍ പരിഗണിക്കുന്നത്. മാസ്സ് കമ്യൂണിക്കേഷന്‍, ജേര്‍ണലിസം, ടൂറിസം ആന്റ് ട്രാവല്‍ മാനേജ്‌മെന്റ്, അഡവര്‍ടൈസിംഗ്, സൈക്കോളജി, ഇക്കണോമിക്‌സ്, ഇംഗ്ലീഷ്, മാര്‍ക്കറ്റിംഗ്, റൂറല്‍ അഡ്മിനിസ്‌ട്രേഷന്‍, ഇന്റര്‍നാഷണല്‍ ബിസിനസ്സ്, ഫോറിന്‍ ട്രേഡ്, ഫിനാന്‍സ് & ബാങ്കിംഗ്, അക്കൗണ്ടിംഗ് ആന്റ് ടാക്‌സേഷന്‍, ഇ-കൊമേഴ്‌സ് കോഴ്‌സുകള്‍ക്ക് സാധ്യതയേറി വരുന്നു. എയ്‌റോ നോട്ടിക്കല്‍ സയന്‍സ്, റോബോട്ടിക്‌സ്, എയ്‌റോസ്‌പേസ് സയന്‍സ്, ടെലിമാറ്റിക്‌സ്, ബയോമെഡിക്കല്‍ കോഴ്‌സുകള്‍ക്കു ചേരാനും ഇന്ന് ആവശ്യക്കാര്‍ ഏറെയാണ്.
എന്നാല്‍ മാറ്റങ്ങള്‍ എത്രത്തോളം സാധാരണക്കാരില്‍ എത്തുന്നു എന്നത് ചോദ്യചിഹ്നമായി തുടരുന്നു. പഠിക്കാന്‍ കഴിവുള്ള നിരവധിപേര്‍ ജീവിതത്തില്‍ പരാജയപ്പെടുന്നതും ഈ അറിവില്ലായ്മ മൂലമാണ്. മേല്‍പ്പറഞ്ഞ നിരവധി കോഴ്‌സുകള്‍ക്കും സ്‌കോളര്‍ഷിപ്പുകളും മറ്റ് ധനസഹായങ്ങളും ലഭ്യമാണെന്ന കാര്യവും ഇക്കൂട്ടര്‍ അറിയാതെ പോകുകയാണ്. അതിനാല്‍ വിദ്യാര്‍ത്ഥികളെ അവരുടെ അഭിരുചികള്‍ക്കനുസരിച്ച് പ്രചോദിപ്പിച്ച്, ശരിയായ വഴി തെളിച്ചു കൊടുക്കേണ്ട ബാധ്യത മാതാപിതാക്കള്‍ക്കെന്ന പോലെ അധ്യാപകര്‍ക്കുമുണ്ട്. ഇവര്‍ക്ക് സഹായമായി നിരവധി കരിയര്‍ വിദഗ്ദന്മാരും ഇന്നുണ്ട്. അവര്‍ പകര്‍ന്നു നല്‍കുന്ന പാഠങ്ങള്‍ നമ്മള്‍ ഉള്‍ക്കൊള്ളേണ്ടതുണ്ട്. ഡി സി ലൈഫ്, ഐ റാങ്ക് മുദ്രണങ്ങളില്‍ നിരവധി കരിയര്‍ ഗൈഡന്‍സ് – മോട്ടിവേഷന്‍ പുസ്തകങ്ങള്‍ അനവധി സാധ്യതകള്‍ നിറഞ്ഞ ഈ ലോകത്തെ സാധാരണക്കാരനിലെത്തിക്കുന്നതിനായി പുറത്തിറങ്ങിയിട്ടുണ്ട്. ബി എസ് വാരിയര്‍, റ്റി ആര്‍ എസ് മേനോന്‍, ഡോ ടി പി സേതുമാധവന്‍, അരുണാനന്ദ് ടി എ, ലിപിന്‍ രാജ്, എസ് ഹരികോഷോര്‍ ഐഎഎസ് തുടങ്ങിയ പ്രഗത്ഭരുടെ നിരവധി പുസ്തകങ്ങളാണ് ലഭ്യമായിട്ടുള്ളത്. സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുക. ജീവിതവിജയം അനായാസമാക്കാം..!