മലയാളി ഒരിക്കലും സന്തുഷ്ടനല്ലെന്ന് സാഹിത്യകാരന്‍ എ.സേതുമാധവന്‍. തങ്ങളുടെ വരുമാനത്തിൽ ജീവിക്കാൻ മലയാളികൾക്ക് സാധിക്കുന്നില്ല. മോഹത്തേക്കാള്‍ കൂടുതൽ വ്യാമോഹമാണ്. അത് അളക്കാന്‍ അളവുകോലില്ല. ആഗ്രഹങ്ങള്‍ അമിതമാകുമ്പോള്‍ ആര്‍ഭാടത്തിലേക്ക് എത്തുന്നു. മറ്റൊരാളുടെ ജീവിതം ജീവിക്കാന്‍ മോഹിച്ച് അതില്‍ പരാജയപ്പെട്ട് കടുംകൈചെയ്യുന്നതാണ് മലയാളിയുടെ വ്യാപകചിത്രമെന്നും എ.സേതുമാധവന്‍ പറയുന്നു.
അയാൾ സംസ്ഥാനമായ തമിഴ് നാട്ടിൽ ഒരു അരക്കയ്യൻ ഷർട്ടും കഴിക്കാൻ ഭക്ഷണവുമുണ്ടെങ്കിൽ അവർ ഹാപ്പിയാണ്. എന്നാൽ ഇവിടെ അങ്ങിനെയല്ല . കേരളം ചെറിയ സംസ്ഥാനം. കുറ്റകൃത്യങ്ങള്‍ കൂടുന്നു. ആത്മഹത്യകള്‍ കൂടുന്നു. പരിഷ്കൃതസമൂഹമെന്ന് വിശേഷിപ്പിക്കപ്പെടുന്ന പടിഞ്ഞാറന്‍ സമൂഹത്തോട് അടുത്തുനില്‍ക്കുന്ന ഒരു കപടസംസ്കാരം കേരളത്തിലുണ്ടെന്നാണ് എ.സേതുമാധവന്‍റെ അഭിപ്രായം. ഏതുതരം വായ്പകള്‍ സ്വീകരിക്കാനും മലയാളിക്ക് മടിയില്ല. വായ്പകള്‍ക്കുമീതെ വായ്പ സ്വീകരിക്കാനും മടിയില്ല. സന്തോഷത്തിന് ഒരു വിശുദ്ധി ഉണ്ടാകണം.
സന്തോഷം എന്ന വിഷയത്തെ ആസ്പദമാക്കി മനോരമ സംഘടിപ്പിക്കുന്ന കോണ്‍ക്ലേവിന്‍റെ പശ്ചാത്തലത്തിലാണ് എ.സേതുമാധവന്‍ തന്‍റെ നിരീക്ഷണങ്ങള്‍ പങ്കുവച്ചത്.