ഹിന്ദുമതത്തിന് അടിസ്ഥാനമായി കരുതപ്പെടുന്ന ചതുർവേദങ്ങളിൽ ആദ്യത്തേതായ ഋഗ്വേദത്തിന് മലയാള വ്യാഖ്യാനം. പുരാതന ഇന്ത്യയിലെ വൈദികസംസ്കൃതസൂക്തങ്ങളുടെ ഒരു ശേഖരമാണ് ഋഗ്വേദം. പ്രൊഫ. ശ്രീവരാഹം ചന്ദ്രശേഖരന്‍ നായർ തയ്യാറാക്കിയ ഋഗ്വേദത്തിന്റെ മലയാള വ്യാഖ്യാനം ‘ഗുരു ദക്ഷിണാ ഭാഷ്യം’ എന്ന പേരില്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.1000 പേജുള്ള എട്ട് വോള്യങ്ങള്‍ നിലവിലുള്ള വ്യാഖ്യാനങ്ങളില്‍ ഏറ്റവും ബൃഹത്താണ്. ഇന്ദ്രൻ, വരുണൻ, അഗ്നി, വായു, സൂര്യൻ തുടങ്ങിയ ദേവതകളുടെ സ്തുതികളും ഉപാസനാക്രമങ്ങളും ആണ് ഋഗ്വേദത്തിൽ കൂടുതലായും ഉള്ളത്.ഒന്നര വര്‍ഷം കൊണ്ടാണ് വ്യാഖ്യാനം തയ്യാറാക്കിയത്. ഇപ്പോള്‍ ഇംഗ്ലീഷിലേക്കും തര്‍ജ്ജിമ ചെയ്യുന്നുണ്ട്. അഞ്ച് വര്‍ഷമെങ്കിലും പരിഭാഷയ്‌ക്കെടുക്കും എന്നാണ് നിലവിലെ കണക്കുകൂട്ടല്‍.
പ്രൊഫ. ശ്രീവരാഹം ചന്ദ്രശേഖരന്‍ നായർ കേരള സര്‍വ്വകലാശാല, സംസ്‌കൃത സര്‍വ്വകലാശാല എന്നിവിടങ്ങളില്‍ പരീക്ഷാ ബോര്‍ഡ് അംഗമായും ചെയര്‍മാനായും ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗമായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സംസ്‌കൃത ഭാഷയിലും ദര്‍ശനങ്ങളിലുമുള്ള പാണ്ഡിത്യത്തിന് പ്രൊഫ. ചന്ദ്രശേഖരന്‍ നായര്‍ക്ക് 2012ല്‍ രാഷ്ട്രപതി പുരസ്‌കാരം നല്‍കി രാജ്യം ആദരിച്ചിരുന്നു. ഋഗ്വേദത്തിന്റെ മലയാള വ്യാഖ്യാനത്തെ കുറിച്ചറിഞ്ഞ റിച്ചാര്‍ഡേ ഹേ എം പി ചന്ദ്രശേഖരന്‍ നായരുടെ ‘ശ്രീവരാഹത്തെ വീട്ടിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചു. വ്യാഖ്യാനത്തിന്റെ ഒരു കോപ്പി പ്രൊഫസർ എംപിക്ക് സമ്മാനിച്ചു.