പുരാണേതിഹാസത്തിലെ അതിപ്രശസ്തരായ ഒന്‍പതു ഋഷിമാരെ പരിചയപ്പെടുത്തുന്ന പുസ്തകമാണ് സപ്തര്‍ഷികള്‍. ദക്ഷപ്രജാപതി, പ്രാചീന ഋഷിയായ ഭൃഗു, സപ്തര്‍ഷികളായ മരീചി, അംഗിരസ്, അത്രി, പുലസ്ത്യന്‍, പുലഹന്‍, ക്രതു, വസിഷ്ഠമുനി എന്നിവരെക്കുറിച്ചുള്ളതാണീ പുസ്തകം. പി എന്‍ ജോബാണ് സപ്തര്‍ഷികള്‍ പുനരാഖ്യാനം ചെയ്തിരിക്കുന്നത്. വളരെ രസകരമായ രീതിയിലാണ് ബ്രഹ്മാവിന്റെയും ദക്ഷപ്രജാപതിയുടെയും മാനസപുത്രന്മാരെക്കുറിച്ച് വിവരിച്ചിരിക്കുന്നത്.
ഋഷിമാരെപ്പറ്റിണ് ഈ ഗ്രന്ഥത്തില്‍ മുഖ്യമായി വര്‍ണ്ണിക്കുന്നതെങ്കിലും തേജസ്വികളായ അരുന്ധതി, അനസൂയ, ലോപാമുദ്ര,ഗംഗാദേവി, പുലോമ, സുകന്യതുടങ്ങിയ ഒട്ടേറെ സ്ത്രീകളുടെ തിളങ്ങുന്ന ചിത്രങ്ങളും നമുക്കിവിടെകാണാം. കൗതുകമുണര്‍ത്തുന്ന ഒട്ടനവധി നുറുങ്ങുകഥകളുണ്ട് ഈ വിവരണങ്ങളില്‍. നാരദമുനി നിത്യ സഞ്ചാരിയായി അലയാന്‍ കാരണമെന്ത്..?പൂര്‍ണ്ണചന്ദ്രന് കലകള്‍ പ്രതിദിനം ക്ഷയിച്ച് വീണ്ടും കലകളോരോന്നും വളര്‍ന്നുവരുന്നതെങ്ങനെ..,? അഗ്നിക്ക് പുകയുണ്ടായതെന്നുമുതല്‍..? ഇതുപോലെയുള്ള നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുമ്പോള്‍ നാം എത്തുന്നത് ഓരോ സവിശേഷ സംഭവങ്ങളിലാവും. അവസാനിക്കുന്നതാകട്ടെ ഏതെങ്കിലുമൊരു ശാപമോക്ഷത്തിന്റെ കഥയിലും..!
യക്ഷപ്രജാപതി തന്റെ 27 പെണ്‍മക്കളെ ചന്ദ്രന് വിവാഹംചെയ്തുകൊടുത്തു. എല്ലാവരെയും സ്‌നേഹിക്കുന്നതിനുപകരം രോഹിണിയെമാത്രം ചന്ദ്രന്‍(സോമന്‍) അത്യധികം ആസക്തനായി. മറ്റ് പത്‌നിമാര്‍ പിതാവിന്റെയടുത്ത് പരാതിപ്പെട്ടു. പിതാവ് ഉപദേശിച്ചിട്ടും സോമന്‍ ആ സ്വഭാവം മാറ്റിയില്ല. അദ്ദേഹത്തിന്റെ ശാപത്തില്‍ നിന്നും ഉണ്ടായതാണ് ക്ഷയബാധ. ശാപമോക്ഷത്തിന്റെ ഫലമാണ് പൂര്‍ണ്ണക്ഷയത്തില്‍ നിന്ന് മോചനം ലഭിച്ചത്. എന്നാല്‍ അമ്മയുടെ ചാപല്യം നിമിത്തമാണ് അരുണന്‍ അരയ്ക്കുകീഴ്‌പ്പോട്ടുതളര്‍ന്നുപോയത്. അനുജന്റെ സങ്കടം കേട്ട് മനസ്സലിഞ്ഞിട്ടാണ് ജ്യേഷ്ഠനായ സൂര്യന്‍ അരുണനെ തന്റെ സാരഥിയാക്കിയത്. ഇങ്ങനെ നണ്ടുപോകുന്നുകഥകള്‍..
സപ്തര്‍ഷികളെക്കുറിച്ച് അറിയാനാഗ്രഹിക്കുന്നവര്‍ക്കുള്ള ഉത്തമഗ്രന്ഥമാണിത്.