Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3636

കലാപരമായും സാംസ്‌കാരികമായും ചരിത്രപരമായും അറിയപ്പട്ട സംഭവങ്ങൾക്കു സാക്ഷ്യംവഹിച്ച ക്ഷേത്രം

$
0
0

ambalapuzha

കേരളത്തിലെ മഹാക്ഷേത്രങ്ങളിലേക്കുള്ള തീർത്ഥയാത്ര. വി എസ് നായർ രചിച്ച ‘കേരളത്തിലെ മഹാക്ഷേത്രങ്ങളും ഐതീഹ്യങ്ങളും എന്ന പുസ്തകത്തിൽ നിന്ന്.

ഭാരതയുദ്ധത്തിൽ അർജ്ജുനരഥത്തിന്റെ സാരഥിയായിരുന്നല്ലോ ശ്രീകൃഷ്ണൻ. അതുകൊണ്ടാണ് ഭഗവാന് പാർത്ഥസാരഥി എന്നു പേരു സിദ്ധിച്ചത്. ആലപ്പുഴയിൽനിന്ന് ദേശീയപാതയിലൂടെ പന്ത്രണ്ട് കിലോമീറ്റർ ദൂരം തെക്കോട്ടു സഞ്ചരിച്ചാൽ അമ്പലപ്പുഴ കവലയിലെത്താം. അവിടെനിന്ന് ഒരു കിലോമീറ്റർ ദൂരം കിഴക്കോട്ടു നടന്നാൽ കാണുന്ന ചരിത്രപ്രസിദ്ധമായ ശ്രീകൃഷ്ണക്ഷേത്രമാണ് അമ്പലപ്പുഴ ശ്രീപാർത്ഥ സാരഥിക്ഷേത്രം.

വലതുകയ്യിൽ ചമ്മട്ടിയും ഇടതുകയ്യിൽ കട്ടിവെണ്ണയും പിടിച്ചു നിൽക്കുന്ന പാർത്ഥസാരഥിവിഗ്രഹമാണ് ഇവിടുത്തെ പ്രതിഷ്ഠ. കലാപരമായും സാംസ്‌കാരികമായും ചരിത്രപരമായും വളരെയേറെ അറിയെ
പ്പട്ട സംഭവങ്ങൾക്കു സാക്ഷ്യംവഹിച്ച ക്ഷേത്രമാണിത്. കിഴക്കോട്ടുദർശനമായാണ് പ്രതിഷ്ഠ.

കൊടിമരച്ചുവട്ടിൽനിന്ന് പടിഞ്ഞാറോട്ടു നോക്കിയാൽ ബലിക്കൽപ്പുരയിലൂടെ അകത്തെ ശ്രീകോവിലിൽ വിളങ്ങുന്ന ഭഗവാനെ കണ്ടുതൊഴാം. ആറ് കരിങ്കൽത്തൂണുകളാണ് ബലിക്കൽപ്പുരയെ താങ്ങുന്നത്. അതിന്റെ മച്ചുമുഴുവൻ തടിയിൽ തീർത്തതാണ്. ബലിക്കല്ലിന്റെ മേൽത്തട്ട്അത്യപൂർവ്വമായ കൊത്തുപണികൾകൊണ്ട് മനോഹരമാക്കിയിരിക്കുന്നു. അതിനു പടിഞ്ഞാറ് സ്ഥാപിച്ചിട്ടുള്ള കെടാവിളക്കിനു മുകളിലെ തട്ട്തടിയിലാണെങ്കിലും അവിടെ കൊത്തുപണികളില്ല.

നാലമ്പലത്തിനകത്തേക്കു കടന്നാൽ നമസ്‌കാരമണ്ഡപം. മണ്ഡപത്തിൽ നാല് കരിങ്കൽത്തൂണുകളേയുള്ളൂ. മണ്ഡപത്തിനു പുറത്തായി നാലുവശവും കൊത്തുപണികളുള്ള പ്രത്യേക താങ്ങുതൂണുകളുമുണ്ട്. നാലമ്പലത്തിന്റെ ഇടനാഴിക്കു വടക്കുവശത്ത് ഹോമകുണ്ഡം. തെക്കുഭാഗത്ത് കലശപൂജകളും മറ്റും നടത്താൻ സൗകര്യപ്പെടുത്തിയിരിക്കുന്നു.

book-4രഥത്തിന്റെ ആകൃതിയിലുള്ള ശ്രീകോവിൽ ഇവിടെ നിർമ്മിച്ചിരിക്കുന്നത് ഭഗവാൻ പാർത്ഥസാരഥിയായതുകൊണ്ടാവാം. ഗർഭഗൃഹത്തിലെ ഭഗവാൻ ദ്വിഭുജനായി നിൽക്കുന്ന വിഗ്രഹമാണ്. പഴക്കമുള്ള ശ്രീകോവിലാണിത്. ഇതിനു പ്രദക്ഷിണം വയ്ക്കുമ്പോൾ നാലമ്പലത്തിന്റെ ഭിത്തി കളിൽ അനേകം ചുവർചിത്രങ്ങൾ കാണാം. ഗീതോപദേശം, കാളിയമർദ്ദനം, അനന്തശയനം, വെണ്ണയുണ്ണും കണ്ണൻ, യശോദയ്ക്കു മുന്നിൽ വാതുറന്നു നിൽക്കുന്ന കൃഷ്ണൻ, ഗോക്കളുമായി കൃഷ്ണൻ, ഭദ്രകളി,
താണ്ഡവമാടുന്ന ശിവൻ എന്നീ ചിത്രങ്ങളാണ് നാലമ്പലത്തിന്റെ ചുവരുകളിലുള്ളത്. വടക്കുപടിഞ്ഞാറെ മൂലയ്ക്ക് വില്വമംഗലത്തു സ്വാമിയാരെ സങ്കല്പിച്ച് കത്തിച്ച നിലവിളക്കുണ്ട്. അദ്ദേഹമാണല്ലോ ഈ ക്ഷേത്രത്തിന്റെ ഉല്പത്തിക്കു കാരണക്കാരൻ. നാലമ്പലത്തിന്റെ വടക്കേവാതിലിനു കിഴക്കായി പടിഞ്ഞാറോട്ടു ദർശനമായി ഭഗവതിയെയും ശിവനെയും പ്രതിഷ്ഠിച്ചിരിക്കുന്നു.

പാർത്ഥസാരഥിയുടെ തിരുമുമ്പിൽ സോപാനസംഗീതത്തോടെയാണ്ദീപാരാധനയും മറ്റും നടക്കുന്നത്. ഞാൻ ഉച്ചപൂജ തൊഴാനെത്തുേമ്പാഴും സോപാനസംഗീതം കേൾക്കാനായി. കോട്ടയം ജില്ലയിലെ കുറിച്ചി കരിംകുളം ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കപ്പെട്ടിരുന്ന പാർത്ഥസാരഥിയുടെ വിഗ്രഹമാണ് അമ്പലപ്പുഴക്ഷേത്രത്തിൽ സ്ഥാനംമാറിയെത്തിയത്. അതുമായി ബന്ധപ്പെട്ട രസകരമായ കഥ ഇപ്രകാരമാണ്.

അമ്പലപ്പുഴകൂടി ഉൾപ്പെടുന്ന പ്രദേശങ്ങൾ ചെമ്പകശ്ശേരി രാജാവിന്റെ അധീനതയിലായിരുന്ന കാലം. ആറുകളും തോടുകളും കായലുകളും നിറഞ്ഞ പ്രദേശമായിരുന്നു ഇവിടം. ചെമ്പകശ്ശേരി രാജാവിന്റെ ആസ്ഥാനവും ഇവിടെയായിരുന്നു. ഒരിക്കൽ ശ്രീകൃഷ്ണഭക്തനായ വില്വമംഗലത്തു സ്വാമിയാർ ഇതുവഴി വള്ളത്തിൽ സഞ്ചരിക്കുമ്പോൾ എവിടെനിന്നോ കർണ്ണാനന്ദകരമായ ഓടക്കുഴൽനാദം കേട്ടു. എവിടെ നിന്നാണതു വരുന്നതെന്നറിയാൻ സ്വാമിയാർ ചുറ്റും കണ്ണുകൾ പായിച്ചു. ദേവന്മാരെ പ്രത്യക്ഷത്തിൽ ദർശിക്കാൻ കഴിവുള്ള ദിവ്യനായിരുന്നതിനാൽ സ്വാമിയാർക്ക് വേണുനാദം പുറപ്പെടുന്നത് എവിടെനിന്നാണെന്നു മനസ്സിലാക്കാൻ പ്രയാസമുണ്ടായില്ല. അടുത്തുള്ള ഒരു അരയാൽവൃക്ഷത്തിന്റെ ശിഖരത്തിലിരുന്ന് ഭഗവാൻ ശ്രീകൃഷ്ണൻ ഓടക്കുഴൽ വായിക്കു ന്നതാണ് സ്വാമിയാർ കണ്ടത്. അദ്ദേഹം അറിയാതെ കൈകൾ കൂപ്പിപ്പോയി. നൊടിയിടയിൽ ഭഗവാൻ മറയുകയും ചെയ്തു.

ഈ വിവരം ഉടനേ അദ്ദേഹം ചെമ്പകശ്ശേരി രാജാവായ ദേവനാരായണൻ ഭട്ടതിരിപ്പാടിനെ അറിയിച്ചു. ഭഗവാന്റെ സാന്നിധ്യമുള്ള സ്ഥലമാകയാൽ അവിടെ ക്ഷേത്രം നിർമ്മിച്ച് കൃഷ്ണനെ പ്രതിഷ്ഠിക്കുന്നത് ഉചിതമായിരിക്കുമെന്ന് വില്വമംഗലം അഭിപ്രായപ്പെട്ടു. രാജാവായ ദേവനാരായണൻ ഭട്ടതിരി ഉടനേതന്നെ ഒരു ക്ഷേത്രം നിർമ്മിക്കാനുള്ള ശ്രമമാരംഭിച്ചു. അധികം വൈകാതെ വിധിപ്രകാരം ക്ഷേത്രനിർമ്മാണം പൂർത്തിയാക്കി പ്രതിഷ്ഠാദിനവും മുഹൂർത്തവും നിശ്ചയിച്ചു. ചെമ്പകശ്ശേരി രാജാവിന്റെ മൂലകുടുംബം കോട്ടയം ജില്ലയിലെ കുടമാളൂർ ചെമ്പകശ്ശേരി മനയായിരുന്നു. അവിടുത്തെ വാസുദേവപുരം ക്ഷേത്രത്തിലെ തന്ത്രിയായ കടിയക്കോൽ നമ്പൂതിരിയെയാണ് പ്രതിഷ്ഠാകർമ്മത്തിനായി രാജാവ് തന്ത്രിസ്ഥാനം നൽകി ക്ഷണിച്ചു വരുത്തിയിരുന്നത്. അദ്ദേഹത്തെ സഹായിക്കാനായി സ്ഥലവാസിയായപുതുമന നമ്പൂതിരിയെയും ക്ഷണിച്ചിരുന്നു. പ്രതിഷ്ഠിക്കാന ുള്ളശ്രീകൃഷ്ണവിഗ്രഹവും അവിടെ തയ്യാറാക്കിവച്ചിരുന്നു.

തന്ത്രിയുടെ പ്രഥമപൂജാചടങ്ങുകൾ അവസാനിച്ചപ്പോൾ അവിടെയിരിക്കുന്ന വിഗ്രഹം പ്രതിഷ്ഠയ്ക്കു യോജിച്ചതല്ലെന്ന് പുതുമന നമ്പൂതിരി അഭിപ്രായപ്പെട്ടു. രാജാവും വില്വമംഗലവുമുൾപ്പെടെയുള്ളവർഅതുകേട്ട് അമ്പരന്നു. തന്ത്രിയായ കടിയക്കോൽ നമ്പൂതിരിക്ക് പുതുമനനമ്പൂതിരിയുടെ പ്രസ്താവന തീരെയിഷ്ടപ്പെട്ടില്ല. വിഗ്രഹം അനുയോജ്യം തന്നെയെന്നും അതിന് യാതൊരു തകരാറുമില്ലെന്നും തന്ത്രി
വാദിച്ചു. നമ്പൂതിരിമാർ തമ്മിൽ തർക്കമായി. തർക്കം മൂത്തു. വിഗ്രഹം പ്രതിഷ്ഠായോഗ്യമല്ലെന്നു തെളിയിച്ചാൽ ക്ഷേത്രത്തിൽ തനിക്കുള്ള താന്ത്രികാധികാരത്തിൽ പകുതി പുതുമന നമ്പൂതിരിക്കു നൽകിയേ
ക്കാമെന്ന് കടിയക്കോൽ നമ്പൂതിരി വാശിയോടെ വിളിച്ചുപറഞ്ഞു.

ഉടനേ പുതുമന നമ്പൂതിരി കയ്യിൽ കിട്ടിയ ഒരു പൂജാപാത്രമെടുത്ത്കൃഷ്ണവിഗ്രഹത്തിന്റെ വയറ്റിൽ ഒരു തട്ടുകൊടുത്തു. ആ ഭാഗം ഉടഞ്ഞ് ഒരു തവളയും കുറെ വെള്ളവും പുറത്തേക്കു ചാടി. കണ്ടു നിന്നവർ ഞെട്ടിപ്പോയി. പുതുമന പറഞ്ഞതുപോലെ അശുദ്ധമായ വിഗ്രഹം എങ്ങനെ പ്രതിഷ്ഠിക്കും? അടുത്ത ദിവസം കഴിഞ്ഞാൽ പ്രതിഷ്ഠാമുഹൂർത്തമാണ്. അതു തെറ്റിപ്പോയാൽ ആപത്താണെേന്നാർത്ത് രാജാവ് വിഷാദമഗ്നനായി. അപ്പോൾ വില്വമംഗലമാണ് ഒരു പോംവഴി നിർദ്ദേശിച്ചത്.

”ലക്ഷണയുക്തമായ ഒരു വിഗ്രഹം കുറിച്ചിയിലെ കരിംകുളം ക്ഷേത്രത്തിൽ വച്ചുപൂജിക്കുന്നുണ്ട്. അത് ശ്രീകൃഷ്ണൻ അർജ്ജുനനു സമ്മാനിച്ച മൂന്നു വിഗ്രഹങ്ങളിൽ ഒന്നാണ്. ലക്ഷണമൊത്ത ആ വിഗ്രഹം കിട്ടിയാൽ നിശ്ചയിച്ച മുഹൂർത്തത്തിൽത്തന്നെ പ്രതിഷ്ഠ നടത്താം.” അതുകൂടി കേട്ടപ്പോൾ രാജാവിന്റെ ദുഃഖം ഇരട്ടിക്കുകയാണ്ചെയ്തത്. കാരണം കരിംകുളം ക്ഷേത്രം വടക്കുംകൂർ രാജാവിന്റെ അധീനതയിലുള്ള സ്ഥലത്തായിരുന്നു. ഇരുരാജാക്കന്മാരും ബദ്ധശത്രുക്കളായതിനാൽ വിഗ്രഹം വിട്ടുകിട്ടുകയില്ലെന്ന് രാജാവിന് ഉറപ്പായിരുന്നു. ആ വിവരം ഗ്രഹിച്ച ചെമ്പകശ്ശേരി രാജാവിന്റെ മന്ത്രി പാറയിൽ മേനോൻ രാജാവിനെ സമീപിച്ചു. രാജാവ് അനുവദിച്ചാൽ വിഗ്രഹവുമായി എത്രയുംവേഗം താൻ മടങ്ങിയെത്താമെന്ന് ബുദ്ധിശാലിയായ മേനോൻ പറഞ്ഞു. വിഗ്രഹം ശത്രുരാജ്യത്തായതുകൊണ്ട് പ്രതീക്ഷ
നശിച്ച രാജാവ് മൗനംപാലിച്ചതേയുള്ളൂ.

രാജാവിന്റെ മൗനാനുവാദത്തോടെ പാറയിൽ മേനോൻ ചില അനുയായികളെയുംകൂട്ടി ഒരു വഞ്ചിയിൽ കയറി യാത്രയായി. സന്ധ്യയോടെ അവർ കരിംകുളത്തെത്തി. ക്ഷേത്രത്തിലെ ഊരാണ്മക്കാരനായ വലിയമഠത്തിൽ പണിക്കരെ മേനോൻ സന്ധിച്ച് വിവരങ്ങളറിയിച്ചു. ക്ഷേത്രത്തിലെ വിഗ്രഹം ഏതുവിധത്തിലെങ്കിലും തങ്ങൾക്കു കൈമാറണമെന്നും പണിക്കർക്ക് സുരക്ഷിതസ്ഥാനം ചെമ്പകശ്ശേരി രാജാവ് കല്പിച്ചു നൽകുമെന്നും മേനോൻ തന്ത്രപരമായി അറിയിച്ചു. പണിക്കർ വഴങ്ങി.അത്താഴപൂജയ്ക്കുശേഷം നടയടച്ച് എല്ലാവരും പോയ തക്കത്തിന്പണിക്കരുടെ സഹായത്തോടെ കരിംകുളം ക്ഷേത്രത്തിലെ വിഗ്രഹം ഇളക്കിയെടുത്ത് പട്ടിൽ പൊതിഞ്ഞെടുത്തുകൊണ്ട് പാറയിൽ മേനോനും അനുചരന്മാരും വഞ്ചിയിൽ കയറി. ചമ്പക്കുളത്തെത്തിയപ്പോൾ പ്രഭാതമായതിനാൽ വിഗ്രഹവുമായി യാത്ര തുടരാൻ മേനോൻ മടിച്ചു. അവിടെ ഒരു ഗൃഹത്തിൽ രഹസ്യമായി വിഗ്രഹം ഇറക്കിവച്ച് പൂജകൾ നടത്തി നിവേദ്യം സമർപ്പിച്ചു. മേനോൻ ആൾക്കാരെ അയച്ച് രാജാവിനെ വിവരമറിയിച്ചു. സന്തുഷ്ടനായ രാജാവ് കൂടുതൽ ആൾക്കാരെ വഞ്ചിയിൽക്കയറ്റി ചമ്പക്കുളത്തേക്കയച്ചു. പകൽ കെട്ടടങ്ങിയപ്പോൾ മേനോൻ ആഘോഷപൂർവ്വം വള്ളങ്ങളുടെ അകമ്പടിയോടെ വിഗ്രഹവുമായി അമ്പലപ്പുഴയിലേക്കു യാത്രതിരിച്ചു. ആർപ്പുവിളികളോടെ മത്സരിച്ച് വള്ളങ്ങൾ തുഴഞ്ഞാണ് അവർ
അമ്പലപ്പുഴയിലെത്തിയത്. രാജാവിനു്യുായ സന്തോഷത്തിനതിരില്ലായിരുന്നു. മിഥുനമാസത്തിലെ മൂലം നക്ഷത്രമായിരുന്നു തൊട്ടടുത്തദിവസം. മുഹൂർത്തം നിശ്ചയിച്ചിരുന്നതും അന്നായിരുന്നു. ആ മുഹൂർത്തത്തിൽത്തന്നെ പാർത്ഥസാരഥിവിഗ്രഹം ക്ഷേത്രത്തിന്റെ ഗർഭഗൃഹത്തിൽ പ്രതിഷ്ഠിച്ചു. കടിയക്കോൽ നമ്പൂതിരി പ്രതിഷ്ഠിച്ച വിഗ്രഹത്തിന് ചെറിയ ചരിവ്സംഭവിച്ചുവെന്നും വിഗ്രഹം ഉറച്ചിട്ടില്ലെന്നും കണ്ട് പുതുമന നമ്പൂതിരിയും വിഗ്രഹം ഉറപ്പിക്കാൻ ശ്രമിച്ചു. അതും ഫലം കണ്ടില്ല. ഈ സമയത്ത് മുഷിഞ്ഞ വസ്ത്രങ്ങൾ ധരിച്ച പ്രാകൃതനായ ഒരു മനുഷ്യൻ ശ്രീകോവിലിനുള്ളിലേക്ക് ഓടിക്കയറുന്നത് രാജാവുൾപ്പെടെ എല്ലാവരും കണ്ടു. അദ്ദേഹം വായിലെ വെറ്റിലത്തമ്പലം വിഗ്രഹത്തിന്റെ പീഠത്തിൽ തുപ്പിയിട്ട്
അതിന്മേൽ വിഗ്രഹം അമർത്തിപ്പിടിച്ചു. അപ്പോൾ വിഗ്രഹം നന്നായി ഉറച്ചുവത്രേ. ആ കർമ്മം നിർവ്വഹിച്ചത് നാറാണത്ത് ഭ്രാന്തനായിരുന്നുവെന്നും തൽക്ഷണം അദ്ദേഹം അപ്രത്യക്ഷനായെന്നും ഐതിഹ്യമുണ്ട്.വെറ്റിലത്തമ്പലം വീണതുകൊണ്ടാണ് ആ പ്രദേശത്തിന് തമ്പലപ്പുഴ എന്നു പേരുണ്ടായതെന്നും കാലക്രമേണ തമ്പലപ്പുഴ അമ്പലപ്പുഴയായി പരിണമിച്ചതാണെന്നും പറയപ്പെടുന്നു. ചമ്പക്കുളം കായലിലൂടെ വള്ള
ങ്ങൾ മത്സരിച്ചുതുഴഞ്ഞ് വിഗ്രഹവുമായി വന്നതിനെ അനുസ്മരിപ്പിച്ചു കൊണ്ടാണ് വർഷംതോറും ചമ്പക്കുളം വള്ളംകളി മത്സരം നടത്താറുള്ളത്.

കൊടിമരത്തിനു തെക്കുവശത്തേക്കു പ്രദക്ഷിണമായി പോകുമ്പോൾ കിഴക്കുവശത്തെ ആൽത്തറയിൽ ചെറിയ കോവിലിൽ ഗണപതിയും തെക്കുഭാഗത്തെ തറയിൽ നാഗവിഗ്രഹങ്ങളും കാണാം. ഇവിടെ മുമ്പുണ്ടായിരുന്ന വലിയ ആൽമരത്തിലാണ് വില്വമംഗലം വേണുനാദം പുറെപ്പടുവിച്ച കൃഷ്ണനെ ക്യുെത്തിയത്. അതിനും തെക്കുവശം പഴയകൊട്ടാരവും അതിലേക്കു കയറിച്ചെന്ന് വലതുവശത്തേക്കു തിരിഞ്ഞാൽ ഗുരുവായൂരപ്പനെ പ്രതിഷ്ഠിച്ചു പൂജിച്ചിരുന്ന ശ്രീകോവിലും കാണാം. ക്ഷേത്രക്കുളത്തിന്റെ തെക്കുഭാഗത്ത് കിഴക്കുപടിഞ്ഞാറായി നീണ്ടു കിടക്കുന്ന കൊട്ടാരത്തിലായിരുന്നു ചെമ്പകശ്ശേരി രാജാവിന്റെ മന്ത്രിസഭ കൂടിയിരുന്നത്.

അമ്പലപ്പുഴ ക്ഷേത്രത്തിലെ പ്രധാന കലാപരിപാടിയായിരുന്നു ചാക്യാർകൂത്ത്. പരിഹാസപ്രധാനമായ ഒരു നാടൻ കലാപരിപാടിയായിരുന്നു ഇത്. ആരെയും പരിഹസിച്ചുകൊണ്ട് കൂത്ത് അവതരിപ്പിക്കുവാൻ
കലാകാരനു സ്വാതന്ത്ര്യമുണ്ടായിരുന്നു.

അമ്പലപ്പുഴ ക്ഷേത്രത്തിന്റെ പ്രശസ്തി നാടൊട്ടുക്ക് പരക്കാൻനല്ലൊരു പങ്കു വഹിച്ചത് ക്ഷേത്രത്തിലെ പ്രധാന നിവേദ്യമായ പാൽപ്പായസമാണ്. മറ്റൊരിടത്തും ഇത്ര സ്വാദിഷ്ഠമായ പാൽപ്പായസമുണ്ടാക്കാൻ
കഴിഞ്ഞിട്ടില്ല.

അമ്പലപ്പുഴക്ഷേത്രത്തിലെ ഉത്സവം മീനമാസത്തിലാണ്. അത്തത്തിനുകൊടിയേറി പത്തുനാൾ നീണ്ടുനിൽക്കുന്ന ഉത്സവം തിരുവോണം നാളിൽ ആറാട്ടോടെ സമാപിക്കും. അമ്പലപ്പുഴയിലെ എട്ടു കരക്കാരാണ് ഉത്സവം നടത്തിയിരുന്നത്. എല്ലാ മതക്കാരും സർവ്വാത്മനാ പങ്കെടുത്ത്ഉത്സവം കെങ്കേമമാക്കിയിരുന്നു. അമ്പലപ്പുഴ വേലകളി, പടയണി എന്നിവ ഉത്സവത്തിലെ മുഖ്യയിനങ്ങളായിരുന്നു. രാജഭടന്മാരുടെ യുദ്ധമുറകൾ പ്രകടിപ്പിക്കുന്ന ആയോധന കലാവിഷ്‌കാരമാണ് വേലകളി. കളത്തിൽ വേല, തിരുമുമ്പിൽ വേല എന്നിങ്ങനെ രണ്ടിനമുണ്ട്. തിടമ്പേറ്റിയ ആനയുടെ മുമ്പിൽ നിരയായി നിന്നുള്ള കളിയാണ് തിരുമുമ്പിൽവേല. താളമുയരുമ്പോൾ കളിയാരംഭിക്കും. പണ്ട് ഉത്സവത്തിന് എട്ടുവേലയും എട്ടു പടയണിയും ഇവിടെ നടന്നിരുന്നു. ഇപ്പോൾ എട്ടുദിവസം വേല മാത്രമേയുള്ളൂ. പടയണി മൂന്നു ദിവസവും. പടയണിയി
ലാണ് തുള്ളലിനു ശക്തികൂടുന്നത്.

ശബരിമലയിൽ ഇരിപ്പിടമുറപ്പിക്കുംമുമ്പ് ശാസ്താവ് സൈന്യസമേതം അമ്പലപ്പുഴയിലെത്തിയെന്നും അമ്പലപ്പുഴയിലെയും ആലങ്ങാട്ടെയും പടയാളികളെയുംകൂട്ടി എരുമേലിക്കു പോയെന്നും ഐതിഹ്യമുണ്ടല്ലോ.
കരിമലക്കോട്ടയിലെ ഉദയനന്റെ നേതൃത്വത്തിലുള്ള മറവപ്പടയെ അയ്യപ്പൻതോല്പിച്ചത് അമ്പലപ്പുഴയിലെയും ആലങ്ങാട്ടെയും ഭടന്മാരുടെ സഹായേത്താടെയാണ്. ഇതിന്റെ ഓർമ്മയ്ക്കായിട്ടാണ് തിരുവാഭരണ ഘോഷയാത്രയ്ക്ക് എരുമേലി പേട്ടതുള്ളൽ നടക്കുന്നത്.

ചിങ്ങമാസത്തിലെ അഷ്ടമിരോഹിണി മഹോത്സവവും ഇവിടെ ഗംഭീരമായി ആഘോഷിക്കുന്നു. ഭഗവാന്റെ അവതാരമുഹൂർത്തം കഴിയുമ്പോൾ ഉണ്ണിയപ്പം നിവേദിക്കാറുണ്ട്. പാൽപ്പായസംപോലെതന്നെ വൈശിഷ്ട്യമുള്ളതാണ് ഇവിടത്തെ ഉണ്ണിയപ്പവും. ശ്രീകൃഷ്ണന്പാൽപ്പായസവും ഉണ്ണിയപ്പവും വഴിപാട് നടത്താനാണ് ഭക്തർക്കും താത്പര്യം.

ചെമ്പകശ്ശേരി രാജാവ് കളഭം എന്നൊരു ചടങ്ങ് വർഷംതോറുംക്ഷേത്രത്തിൽ നടത്തിയിരുന്നു. മകരം ഒന്നുമുതൽ പന്ത്രണ്ടു ദിവസം നടക്കുന്ന ഈ ചടങ്ങ് പന്ത്രണ്ടു കളഭം എന്നറിയപ്പെടുന്നു. ക്ഷേത്രം കൂടുതൽ ഐശ്വര്യപ്രദമാകാനും ക്ഷേത്രകർമ്മങ്ങളിലെ പാകപ്പിഴകൾകൊണ്ട് ഭഗവാനുണ്ടാകുന്ന ദോഷങ്ങൾ പരിഹരിക്കാനുമാണ് പന്ത്രണ്ടു കളഭം നടത്തുന്നത്. ഉച്ചയ്ക്കുമുമ്പ് ഭഗവാനെ പന്ത്രണ്ടു ദിവസവും കളഭാഭിഷേകം ചെയ്ത് പവിത്രീകരണക്രിയകൾ നടത്തുന്നു. ഈ ദിവസങ്ങളിൽ വൈകിട്ട് വിളക്കെഴുന്നള്ളിപ്പുമുണ്ടാകും. ഇതു കണ്ടു തൊഴാൻ ഭക്തജനസഹസ്രങ്ങളാണ് ക്ഷേത്രത്തിലെത്തുന്നത്. കളഭാഭിഷേകച്ചടങ്ങുകൾക്കുള്ള നാദസ്വരമേളം ആസ്വാദ്യകരമാണ്. അനുഗൃഹീത കലാകാരന്മാരായ അമ്പലപ്പുഴ സഹോദരന്മാരുടെ നാദസ്വരമേളം ഈചടങ്ങുകൾക്ക് ഉത്സവഛായ പകരുന്നു.

ഈ ചടങ്ങുകൾ കണ്ടാണ് മാർത്താണ്ഡവർമ്മ മഹാരാജാവ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ മുറജപവും ലക്ഷദീപവും ആരംഭിച്ചതെന്ന്പറഞ്ഞുകേട്ടിട്ടുണ്ട്. അതും വളരെ വിപുലവും ദിവസങ്ങളോളം നീണ്ടു നിൽക്കുന്നതുമായ ചടങ്ങായിരുന്നു.പണ്ട് ചെമ്പകശ്ശേരി രാജ്യത്ത് മുപ്പതിനായിരം കുടുംങ്ങളുണ്ടായിരുന്നതായാണ് കണക്ക്. ഈ കുടുംങ്ങളുടെ വകയായി എല്ലാ വർഷവും മേടം ഒന്നിന് മുപ്പതിനായിരം കളഭം നടത്തിയിരുന്നു. ഇപ്പോൾ കുടുംങ്ങളുടെ എണ്ണം വർദ്ധിച്ചതിനാൽ അതേപേരിൽത്തന്നെ ഇടവം ഒന്നാം തീയതിയും കളഭം നടത്തുന്നുണ്ട്.


Viewing all articles
Browse latest Browse all 3636

Trending Articles


ജെ.സി.ബി. സാഹിത്യപുരസ്‌ക്കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ മൂന്ന് മലയാളികള്‍


വി എം ഗിരിജയുടെ മൂന്ന് ദീര്‍ഘ കവിതകള്‍


Ammaviyappante Priya Marumakal Malayalam Kambikadha


Hridayam Serial Surya TV Launching on 20 November at 10:00 PM – Actors ,...


എന്നെത്തന്നെ കൊടുത്തു ഞാനൊരു വീട് വാങ്ങിച്ചു; അയ്യപ്പണിക്കരുടെ 'വായന'...


എണ്‍പത് തിരിയിട്ട് മണ്‍ചിരാതുകള്‍; അശീതി പ്രകാശത്തില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി


പൊള്ളലിന് വൈദ്യന്‍ വീട്ടില്‍ തന്നെയുണ്ട് പൊള്ളലിന് വൈദ്യന്‍ വീട്ടില്‍...


നാം ചങ്ങല പൊട്ടിച്ചതിന്റെ കഥ


താമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധംതാമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധം


മലയാളത്തിലെ ദളിത് കവിതകള്‍


ലൈറ്റ് ഓഫ് ഏഷ്യ’യുടെ സ്വതന്ത്രവിവര്‍ത്തനം; ശ്രീബുദ്ധന്‍ ഏഷ്യയുടെ വെളിച്ചം


Hajiyar Malayalam Kambikatha


Nandhanam Serial Online – 16 To 20 December 2013 Episodes


ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍


ഒഴിവുകാലത്ത് വായിച്ചുല്ലസിക്കാന് ബാലപുസ്തകങ്ങള്‍


മരുമകളെ ഫിഷ്‌മോളിയുണ്ടാക്കാന്‍ പഠിപ്പിച്ച് മല്ലിക സുകുമാരന്‍: ലൈലാകമേ പാടി...


‘ഭൂമിക്ക് ഒരു ചരമഗീതം’


എസ് കെ പൊറ്റക്കാടിന്റെ ബാലിദ്വീപ്


പി.ജെ. ജോസഫിന് 4500 രൂപ ദിവസേന പശു നല്‍കും; സഭയെ പശുവളര്‍ത്തല്‍ പഠിപ്പിച്ച്...


'നളചരിതം ആട്ടക്കഥ' അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന കലാരൂപം ഏത്? | LSS Q&A



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>