Image may be NSFW.
Clik here to view.
ഞാനൊരു നായ്ക്കുട്ടി എന്തു പേരിട്ടും നിങ്ങൾക്ക് എന്നെ വിളിക്കാം. കഴിഞ്ഞ രണ്ടു ദിവസമായി എന്തെങ്കിലും കഴിച്ചിട്ട്. തിന്നാനെന്തെങ്കിലും കിട്ടിയേ തീരൂ. വീടായ വീടുകളുടെ അടുക്കളപ്പുറത്തെല്ലാം അവൻ പോയി നോക്കി. കള്ളപ്പൂച്ചകൾ എല്ലാം നക്കിതുടച്ചു വച്ചിരിക്കുന്നു. വിശന്നു വളഞ്ഞ അവന്റെ മുന്നിലേക്ക് പെട്ടെന്നൊരു എല്ലിൻകഷണം വന്നു വീണു. അടുത്ത ഇറച്ചി വെട്ടുകാരന്റെ കടയിൽ നിന്നും ഒരാൾ എറിഞ്ഞു തന്നതാണ്.
അവൻ അത് എടുത്തു കൊണ്ടോടി.അത് ആരും കാണാതെ തിന്നാനായി പുഴയ്ക്കക്കരെയുള്ള സ്ഥലത്തേക്ക് ഓടി. മുന്നിൽ കണ്ട പാലത്തിലൂടെ നടക്കുമ്പോൾ. അവൻ വെള്ളത്തിലേക്ക് നോക്കി അതാ വെള്ളത്തിൽ തന്നെപ്പോലൊരു നായക്കുട്ടി. അവനു ദേഷ്യത്തെ വന്നു അവൻ ബൗ ബൗ ന്നു കുറച്ചു … വായിലിരുന്ന എല്ലിൻകഷ്ണം താഴെ പോവുകയും ചെയ്തു.
Image may be NSFW.
Clik here to view.മധ്യവേനലവധി കഴിയാറായി. ഇനി വെറും ഒരാഴ്ച കൂടിയേ ഉള്ളൂ. കുട്ടികൾക്ക് പുത്തൻ കഥകൾ പറഞ്ഞു കൊടുക്കാനും അവരെ കൊണ്ട് പുസ്തകങ്ങൾ തനിയെ വായിപ്പിക്കാനുമൊക്കെ ഈ അവധികാലം പ്രയോജനപ്പെടുത്തണം. അക്ഷരം പഠിച്ചുവരുന്ന കുട്ടികൾക്ക് തനിയെ വായിച്ചു രസിക്കാൻ പറ്റിയ പുസ്തകമാണ് ഒരു ഡി സി മാമ്പഴം പ്രസിദ്ധീകരണമായ ബൗ …ബൗ…
രസകരമായ നാല് കഥകളാണ് ബൗ …ബൗ വിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കടിയനുറുമ്പും കീരനണ്ണാനും , ആനയും ഉറുമ്പും , മണ്ണാങ്കട്ടയും കരിയിലയും , ബൗ ….ബൗ എന്നിവ. വലിയ അക്ഷരങ്ങളിൽ ചിത്രങ്ങളോടു കൂടിയ പുസ്തകം കുട്ടികൾക്ക് വായിക്കാൻ തോന്നും വിധമാണ് തയ്യാറാക്കിയിരിക്കുന്നത്.
കഥകൾ പുനരാഖ്യാനം ചെയ്തിരിക്കുന്നത് ആബിദ യൂസഫ് , കെ . ശ്രീകുമാർ എന്നിവരാണ്. ചിത്രങ്ങൾ വരച്ചിരിക്കുന്നത് സന്ദീപ് കെ ലൂയിസ് , രാജീവ് എൻ ടി , ജാഫർ എം എസ് എന്നിവരാണ്