Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

തെലുങ്ക് കവിയും ജ്ഞാനപീഠ ജേതാവുമായ നാരായണ്‍ റെഡ്ഡി അന്തരിച്ചു

$
0
0

narayan-reddyതെലുങ്ക് കവിയും ഗാനരചയിതാവുമായ ഡോ. സി. നാരായണ റെഡ്ഡി അന്തരിച്ചു. തെലുഗു സാഹിത്യ മണ്ഡലത്തില്‍ ശ്രദ്ധയേനായ ഇദ്ദേഹം കവി എന്നതിന് പുറമെ വിദ്യാഭ്യാസ വിചക്ഷണനും തിരക്കഥാകൃത്തും വാഗ്മിയുമാണ്. 1977ല്‍ ഇദ്ദേഹത്തെ രാഷ്ട്രം പത്മശ്രീ നല്‍കി ആദരിച്ചു. 1988ല്‍ സാഹിത്യരംഗത്തെ പരമോന്നത പുരസ്‌കാരമായ ജ്ഞാനപീഠപുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

ആന്ധ്രപ്രദേശിലെ കരിംനഗര്‍ ജില്ലയിലാണ് നാരായണ്‍ റെഡ്ഡി ജനിച്ചത്. ആദ്യത്തെ കവിതാസമാഹാരം നവ്വനി പാവു 1953ല്‍ പുറത്തുവന്നു. 1980ലാണ് അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട കവിതാസമാഹാരമായ വിശ്വംഭര പുറത്തുവന്നത്. ഈ കൃതിക്കാണ് ജ്ഞാനപീഠം ലഭിച്ചത്. സാഹിത്യഅക്കാദമി അവാര്‍ഡുകളുള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

1962ലാണ് റെഡ്ഡി സിനിമാ രംഗത്തേക്ക് പ്രവേശിക്കുന്നത്. ഏകദേശം മൂവായിരത്തോളം ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. 1997ല്‍ രാജ്യസഭയിലേക്ക് ഇദ്ദേഹം നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു.


Viewing all articles
Browse latest Browse all 3641

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>