പാചകം ഒരു കലയാണെങ്കില്‍ വ്യത്യസ്തമായ രുചികള്‍ ആ കലയിലെ മാജിക്കുകളാണ്. രുചിക്കൂട്ടുകളുടെ മഹേന്ദ്രജാലവുമായി മലയാളിയുടെ സ്വീകരണമുറിയില്‍ വിരുന്നിനെത്തിയതാണ് കൈരളി ടി.വിയിലെ മാജിക് ഓവന്‍ എന്ന പരിപാടിയും അവതാരക ലക്ഷ്മി നായരും. മാജിക് ഓവന്‍ സൂപ്പര്‍ഹിറ്റ് പാചക പരിപാടിയായി ടി.വി റേറ്റിംഗില്‍ ഇടം പിടിച്ചതോടെ എം.എ ഹിസ്റ്ററിയും എല്‍ എല്‍ എമ്മും നിയമത്തില്‍ ഡോക്ടറേറ്റും നേടിയ ലക്ഷ്മി നായര്‍ പാചക കലയിലെ മജീഷ്യയായി. ലക്ഷ്മിയുടെ പാചകക്കുറിപ്പുകള്‍ കേരളമെമ്പാടുമുള്ള അടുക്കളകളില്‍ നറുമണം പരത്തി തീന്‍ മേശകളില്‍ ഇടം പിടിച്ചു.
പ്രേക്ഷകരുടെ ആവ്വശ്യപ്രകാരമാണ് ചാനലില്‍ വിവരിക്കുന്ന പാചകരീതികള്‍ പുസ്തക രൂപത്തിലാക്കാന്‍ ഡി സി ബുക്‌സ് തയ്യാറായത്. 2004 ഡിസംബറില്‍ മാജിക് ഓവന്‍: പാചകവിധികള്‍ എന്ന പുസ്തകം യാഥാര്‍ത്ഥ്യമായി. ടി.വി പരിപാടിക്കു നല്‍കിയ അതേ ആവേശത്തോടെ വായനക്കാര്‍ പുസ്തകത്തെ സ്വീകരിച്ചു. പ്രസിദ്ധീകൃതമായി 11 വര്‍ഷം പിന്നിടുമ്പോള്‍ ഈ പുസ്തകത്തിന്റെ 27 പതിപ്പുകളാണ് പുറത്തുവന്നിരിക്കുന്നത്.
വ്യത്യസ്തമായ വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍ പാചക വിധികളാണ് ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അടുക്കളയില്‍ മഹേന്ദ്രജാലം തീര്‍ക്കാന്‍ കൊതിക്കുന്ന വീട്ടമ്മമാര്‍ക്ക് ഏറെ പ്രിയങ്കരമായ മാജിക് ഓവന്‍: പാചകവിധികള്‍ മലയാളത്തിന്റെ പാചക പുസ്തകങ്ങളില്‍ വില്പനയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഒന്നാണ്.
മാജിക് ഓവന്‍: പാചകവിധികള്‍ക്ക് ലഭിച്ച അഭൂതപൂര്‍വ്വമായ സ്വീകരണം ലക്ഷ്മി നായരെ ഒരു തുടര്‍ച്ചയ്ക്ക് പ്രേരിപ്പിച്ചു. സീരീസിലെ രണ്ടാം പുസ്തകം മാജിക് ഓവന്‍: പാചക കല പുറത്തുവരുന്നത് അങ്ങനെയാണ്. അതിനും മികച്ച പ്രതികരണം വായനക്കാരുടെ ഭാഗത്തുനിന്ന് ലഭിച്ചപ്പോള്‍ മാജിക് ഓവന്‍: പാചകരുചി, മാജിക് ഓവന്‍: പാചകക്കൂട്ട് എന്നീ ഭാഗങ്ങള്‍ കൂടി ഉണ്ടായി. ഈ പുസ്തകങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പാചകക്കുറിപ്പുകള്‍ ഏകോപിപ്പിച്ച് ഇംഗ്ലീഷിലാക്കി മാജിക് ഓവന്‍: ഫാബുലസ് റെസിപ്പീസ് എന്നൊരു പുസ്തകം കൂടി ഡി സി ബുക്‌സ് പുറത്തിറക്കിയിട്ടുണ്ട്.
The post അടുക്കളയില്‍ മഹേന്ദ്രജാലം തീര്‍ക്കുന്ന പാചകവിധികള്‍ appeared first on DC Books.