കഥകളുടെ അക്ഷയഖനിയാണ് ലോകത്തിന് മുന്നില്‍ അഭിമാനപുരസ്സരം ഭാരതം കാഴ്ച വെച്ച മഹാഭാരതം. ഇതിലുള്ളത് മറ്റെവിടെയും കണ്ടേക്കാം, എന്നാല്‍ ഇതില്‍ ഇല്ലാത്തത് മറ്റെങ്ങും ഉണ്ടാവില്ല എന്ന് ഉറക്കെ വിളിച്ചുപറയാന്‍ ഒരേയൊരു മഹാഭാരതം മാത്രമേയുള്ളു. അതുകൊണ്ടുതന്നെ ഈ മഹാരാജ്യത്ത് ജനിച്ചുമരിക്കുന്നവര്‍ ഒരിക്കലെങ്കിലും കഥകളുടെ ഈ അമൃതപാനം നടത്തിയേ മതിയാകൂ.
മഹാഭാരതത്തിന്റെ ലോകത്തേക്ക് കുട്ടികളെ ആനയിക്കുക എന്ന ലക്ഷ്യത്തോടെ മാമ്പഴം ഇംപ്രിന്റില്‍ ഡി സി ബുക്‌സ് പുറത്തിറക്കിയ പുസ്തകമാണ് മഹാഭാരതകഥ കുട്ടികള്‍ക്ക്. വി.എന്‍.പ്രഭാകരന്‍ നായര്‍ തയ്യാറാക്കിയ ഈ പുസ്തകം ഭാരത കഥാസന്ദര്‍ഭങ്ങളെല്ലാം തന്നെ ലളിതമായി പുനരാവിഷ്‌കരിക്കുന്ന ഒന്നാണ്. ഇതിഹാസത്തെക്കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും ഒരു തുടക്കമെന്ന നിലയില്‍ ആശ്രയിക്കാവുന്ന പുസ്തകവുമാണ് മഹാഭാരതകഥ കുട്ടികള്‍ക്ക്.
ഭീഷ്മപിതാമഹനെന്ന് പില്‍ക്കാലത്ത് അറിയപ്പെട്ട ഗംഗാദത്തന്റെ ജനനം മുതല്‍ പാണ്ഡവരുടെ സ്വര്‍ഗ്ഗാരോഹണം വരെയുള്ള സംഭവബഹുലമായ എല്ലാ ഇതിഹാസ മുഹൂര്‍ത്തങ്ങളിലൂടെയും കടന്നുപോകും വിധം സമഗ്രമായാണ് മഹാഭാരതകഥ കുട്ടികള്‍ക്ക് തയ്യാറാക്കിയിരിക്കുന്നത്. പി.ജി.ബാലകൃഷ്ണന്‍ തയ്യാറാക്കിയ മിഴിവൂറുന്ന ചിത്രങ്ങള്‍ പുസ്തകത്തിന്റെ ആകര്‍ഷണീയത ഏറ്റുന്നു.
കാന്‍ഫെഡ് സംസ്ഥാനസമിതിയിലും ഗ്രന്ഥകലാ സംഘം ജില്ലാസമിതിയിലും അംഗമായ വി.എന്‍.പ്രഭാകരന്‍ നായര്‍ ആനുകാലികങ്ങളില്‍ കവിത എഴുതാറുണ്ട്. ഭാരതദര്‍ശന്‍ എന്ന യാത്രാവിവരണ ഗ്രന്ഥം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട് അദ്ദേഹം.
The post മഹാഭാരതകഥ കുട്ടികള്‍ക്ക് appeared first on DC Books.