Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

നിങ്ങളുടെ ഇഷ്ട സാഹിത്യകാരനോടോ സാഹിത്യകാരിയോടോ ഒരു ചോദ്യം ചോദിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലേ ?

$
0
0

sahithiyodoru-chodhyam
നിങ്ങളുടെ ഇഷ്ട സാഹിത്യകാരനോടോ സാഹിത്യകാരിയോടോ ഒരു ചോദ്യം ചോദിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലേ ? എങ്കിൽ എഴുതിക്കൊള്ളൂ ഒരു കത്ത് ….. വായനാവാരത്തോടനുബന്ധിച്ച് കോട്ടയം പോസ്റ്റല്‍ ഡിവിഷന്‍ കോട്ടയം പബ്ലിക് ലൈബ്രറിയുടെ സഹകരണത്തോടെ ”സാഹിതിയോട് ഒരു ചോദ്യം” എന്ന പരിപാടി തപാല്‍ വകുപ്പ് സംഘടിപ്പിക്കുന്നു.

കുട്ടികള്‍ക്ക് അവരുടെ ഇഷ്ട സാഹിത്യകാരിയോടോ സാഹിത്യകാരനോടോ സംശയങ്ങളും ചോദ്യങ്ങളും തപാല്‍ മാര്‍ഗത്തില്‍ എഴുതിചോദിക്കാവുന്നതാണ്. അതിന്റെ മറുപടി എഴുത്തുകാർ തന്നെ തപാല്‍ മാര്‍ഗത്തില്‍ തിരിച്ചയയ്ക്കും. ഇതിനാവശ്യമായ പോസ്റ്റുകാര്‍ഡുകള്‍ കോട്ടയം പബ്ലിക് ലൈബ്രറി സ്‌കൂളുകള്‍ക്ക് സ്‌പോണ്‍സര്‍ ചെയ്യും. ഇവ തപാല്‍വകുപ്പ് ഉദ്യോഗസ്ഥര്‍ സ്‌കൂളുകളിലെത്തിക്കുകയും ചെയ്യും. വിദ്യാർഥികളിൽ വായനാശീലം കൂടുതലായി എത്തിക്കാനും എഴുത്തിന്റെ ലോകത്തിലേക്ക് അവരെ നയിക്കാനുമാണ് ഇത്തരമൊരു പദ്ധതി ലക്ഷ്യമിട്ടിരിക്കുന്നതെന്ന് കോട്ടയം പോസ്റ്റല്‍ ഡിവിഷന്‍ സീനിയര്‍ സൂപ്രണ്ട് അലക്‌സിന്‍ ജോര്‍ജ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

സാഹിതിയോടൊരു ചോദ്യം എന്ന സീൽ പതിപ്പിച്ച കാർഡുകളാണ് പരിപാടിയ്ക്കായി ഉപയോഗിക്കുന്നത്. കാർഡുകൾ ആവശ്യമുള്ളവർ തൊട്ടടുത്ത പോസ്റ്റ് ഓഫിസിലോ ഹെഡ് പോസ്റ്റ് ഓഫിസിലോ ബന്ധപ്പെടാം.


Viewing all articles
Browse latest Browse all 3641

Trending Articles