യോജിക്കലിന്റെ ശാസ്ത്രമാണ് യോഗശാസ്ത്രം. ആ ശാസ്ത്രം ഇന്നു ലോകം മുഴുവന്‍ പ്രചാരത്തിലായിക്കൊണ്ടിരിക്കുകയാണ്. അതിനു ആക്കം കൂട്ടുകയാണ് ജൂണ്‍ 21 അന്താരാഷ്ട്ര യോഗദിനമായി ആചരിക്കണമെന്ന
ഐക്യരാഷ്ട്ര സഭയുടെ ആഹ്വാനം. ഇതു സംബന്ധിച്ച പ്രമേയത്തെ 177 രാഷ്ട്രങ്ങള്‍ പിന്തുണച്ച് അതൊരു സര്‍വ്വകാലാ റെക്കോര്‍ഡാക്കി മാറ്റി. ഏതെങ്കിലും ഒരു രാജ്യം അവതരിപ്പിക്കുന്ന പ്രമേയം വളരെ കുറച്ചു സമയം കൊണ്ടു അംഗീകരിക്കുന്നത് ഐക്യരാഷ്ട്രസഭയുടെ ചരിത്രത്തിലാദ്യമാണ്. ഈ അംഗീകാരം ആധുനികയുഗത്തില്‍ യോഗക്കുളള പ്രസക്തി ചൂണ്ടികാണിക്കുന്നു.
പൗരാണിക ഭാരതം ലോകത്തിനു നല്കിയ അമൂല്യസംഭാവനയാണ് യോഗ. ഇതു വെറുമൊരു വ്യായാമ മുറയല്ല. മറിച്ച് അവനവന്റെയുള്ളിലും മറ്റുളളവരിലും പ്രകൃതിയിലുമുളള ഏകതാബോധത്തെ കണ്ടെത്തലാണ്. ലോകജനസംഖ്യയില്‍ ഇന്നു 300 ദശലക്ഷം പേര്‍ യോഗ പരിശീലിക്കുന്നു എന്നാണ് കണക്ക്. പാശ്ചാത്യ രാജ്യങ്ങളിലാകട്ടെ യോഗ സെന്ററുകളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നു. തിരക്കു പിടിച്ച ജീവിതവും, തെറ്റായ ജീവിത ശൈലിയും, വ്യായാമമില്ലായ്മയും മറ്റും നിരവധി അസുഖങ്ങള്‍ക്ക് കാരണമാകുന്നു.
ഇത്തരമൊരു സാഹചര്യത്തില്‍ യോഗക്ക് പ്രസക്തി കൂടിവരുന്നു. രോഗാവസ്ഥയിലല്ലാതെ തന്നെ ശാരീരികമായും മാനസികമായും സ്വാസ്ഥ്യം നേടാന്‍ യോഗ ഓരോരുത്തരേയും സഹായിക്കുന്നുണ്ട്. അന്താരാഷ്ട്ര യോഗദിനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളിലൊന്നു പോലും ആരോഗ്യരക്ഷ മുന്‍നിര്‍ത്തി രാജ്യത്തു സമാധാനം കൊണ്ടു വരിക എന്നതാണ്. അതോടൊപ്പം മനുഷ്യനും പ്രകൃതിയും തമ്മിലുളള ഒരു ലയവും നടക്കുന്നുണ്ട്.
യോഗയുടെ പ്രാധാന്യം കണക്കിലെടുത്ത് ഡി സി ബുക്‌സ് നിരവധി യോഗ പുസ്തകങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. കംപ്ലീറ്റ് യോഗബുക്ക്, യോഗ പ്രകൃതി ചികിത്സ, യോഗവിദ്യ, യോഗ പാഠാവലി, സമഗ്രയോഗ, യോഗ സ്ത്രീ സൗന്ദര്യത്തിന്, യോഗ സമ്പൂര്‍ണ്ണ ആരോഗ്യത്തിന്, യോഗ സൂര്യ നമസ്‌ക്കാരം, യോഗദര്‍ശനം, യോഗ അടിസ്ഥാനപാഠങ്ങള്‍, ആസ്ത്മ: യോഗയിലൂടെ ആശ്വാസം, യോഗ: സന്ധിവാത മുക്തിക്ക്, യോഗ: നടുവേദനയകറ്റാന്‍ എന്നിവയാണ് ഡി സി ബുക്‌സിന്റെ പ്രധാന യോഗ പുസ്തകങ്ങള്‍.
യോഗയെ അറിയാനും പഠിക്കാനും സഹായകമായ പുസ്തകങ്ങളാണ് ഈ പറഞ്ഞതെല്ലാം. സമര്‍ത്ഥരായ യോഗ ഗുരുക്കന്മാരാണ് ഇവയെല്ലാം രചിച്ചിരിക്കുന്നത്