Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3636

പി. പത്മരാജന്റെ ലോല

$
0
0

lola

ജീവിതത്തിന്റെ ആഴങ്ങളില്‍ നിന്നും സമാഹരിച്ച അനുഭവങ്ങളുടെ അടുപ്പം രചനകളില്‍ സൂക്ഷിക്കുന്ന എഴുത്തുകാരനായിരുന്നു പത്മരാജന്‍. പ്രകൃതിയുടെയും പുരുഷന്റെയും വൈകാരികതലങ്ങളെ സത്യസന്ധമായി ആവിഷ്‌ക്കരിച്ച രചയിതാവ്. തന്റെ കഥകളിലൂടെയും നോവലുകളിലൂടെയും അദ്ദേഹം പറഞ്ഞത് മനുഷ്യമനസ്സുകളിലെ ആത്മബന്ധമാണ്. മനുഷ്യമനസ്സിലെ തീവ്രവികാരങ്ങളുടെ അടിയൊഴുക്കുകളും ഈ കഥകളില്‍ നമുക്ക് കാണുവാനാകും.

പ്രണയത്തിന്റെയും രതിയുടെയും കലാവിഷ്‌ക്കാരങ്ങളിലൂടെ തന്റെ ഗന്ധര്‍വ്വസാന്നിദ്ധ്യമറിയിച്ച പത്മരാജന്റെ പ്രണയനിര്‍ഭരമായ പതിനെട്ടു കഥകളുടെ സമാഹാരമാണ് ലോല. പ്രണയത്തിന്റെ ശാരീരികവും വൈയക്തികവും സാമൂഹികവുമായ തലങ്ങളെ അനശ്വമായി ആവിഷ്‌ക്കരിക്കുകയാണ് പത്മരാജന്‍ ഈ കഥകളിലൂടെ.

വീണ്ടും കാണുക എന്നൊന്നുണ്ടാവില്ല. നീ മരിച്ചതായി ഞാനും
ഞാന്‍ മരിച്ചതായി നീയും കണക്കാക്കുക. ചുംബിച്ച ചുണ്ടുകള്‍ക്ക് വിട തരിക.

lolaജീവിതയാത്രയില്‍ അത്യന്താപേക്ഷിതമായി മാറുന്ന വേര്‍പാട് മുന്നില്‍ കാണുമ്പോഴും തീവ്രമായ പ്രണയത്തിന്റെ അലയടികളാണ് ലോല എന്ന കഥയില്‍ നാം കാണുന്നു. കഥാകാരന്‍ തീവ്രപ്രണയത്തിന്റെയും വിരഹത്തിന്റെയും ആര്‍ദ്രമായൊരു ആഖ്യാനമാണ് ഈ വരികളിലൂടെ വായനക്കാരനു മുന്നില്‍ അവതരിപ്പിക്കുന്നത്. പ്രഹേളികയില്‍ കാണുന്നത് സുഖലോലുപതയില്‍ മാത്രം കുടികൊള്ളുന്ന പ്രണയത്തിന്റെ മറ്റൊരു മുഖഛായയാണ്. ലെസ്ബിയന്‍ ചിന്തകളുണര്‍ത്തുന്ന നമ്മള്‍ നഗ്‌നകളും ഭാര്യ ഭര്‍തൃ ബന്ധത്തിലെ സ്‌നേഹത്തിന്റെ ആഴങ്ങള്‍ അനാവരണം ചെയ്യുന്ന ശൂര്‍പ്പണഖയും വ്യത്യതസ്തങ്ങളായ വായനാനുഭവം നല്‍കുന്നവയാണ്.

ലോല, പുലയനാര്‍ക്കോട്ട, ഒരു ദുഖിതന്റെ ദിനങ്ങള്‍, പാതയിലെ കാറ്റ്, ഭദ്ര, നക്ഷത്രദുഖം തുടങ്ങിയ പതിനെട്ട് കഥകളാണ് ഈ കൃതിയില്‍ സമാഹരിച്ചിരിക്കുന്നത്. മനുഷ്യജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ അതേപടി അവിഷ്‌ക്കരിക്കപ്പെടുന്ന ഈ കഥകള്‍ ഇന്നും വായനക്കാര്‍ നെഞ്ചിലേറ്റുന്നു.

SUMMARY IN ENGLISH

Padmarajan is known for his raw writings which discussed the very emotional stature of humans. The portrayal of emotions was brutally true in his writings. The love stories still thrive in the hearts of thousands. The characters he made haunts the readers even after years of reading. The intimate connection between human minds is told through his novels.
LOLA is a collection of such eternal emotionally tangled 18 stories. He exhibits the physical, individual and social phases of love through his stories.
The quotes he used are still referred in various other situations. Even after years lola still lives in our hearts.

Padmarajan was an Indian author, screenwriter, and film director who was known for his landmark works in Malayalam literature and Malayalam cinema. Padmarajan was the founder of a new school of film making in Malayalam, along with Bharathan, in the 1980s, which created films that were widely received while also being critically acclaimed. He was noted for his fine and detailed screenwriting and expressive direction style. Padmarajan made some of the landmark motion pictures in Malayalam cinema


Viewing all articles
Browse latest Browse all 3636

Trending Articles


ജെ.സി.ബി. സാഹിത്യപുരസ്‌ക്കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ മൂന്ന് മലയാളികള്‍


വി എം ഗിരിജയുടെ മൂന്ന് ദീര്‍ഘ കവിതകള്‍


Ammaviyappante Priya Marumakal Malayalam Kambikadha


Hridayam Serial Surya TV Launching on 20 November at 10:00 PM – Actors ,...


എന്നെത്തന്നെ കൊടുത്തു ഞാനൊരു വീട് വാങ്ങിച്ചു; അയ്യപ്പണിക്കരുടെ 'വായന'...


എണ്‍പത് തിരിയിട്ട് മണ്‍ചിരാതുകള്‍; അശീതി പ്രകാശത്തില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി


പൊള്ളലിന് വൈദ്യന്‍ വീട്ടില്‍ തന്നെയുണ്ട് പൊള്ളലിന് വൈദ്യന്‍ വീട്ടില്‍...


നാം ചങ്ങല പൊട്ടിച്ചതിന്റെ കഥ


താമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധംതാമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധം


മലയാളത്തിലെ ദളിത് കവിതകള്‍


ലൈറ്റ് ഓഫ് ഏഷ്യ’യുടെ സ്വതന്ത്രവിവര്‍ത്തനം; ശ്രീബുദ്ധന്‍ ഏഷ്യയുടെ വെളിച്ചം


Hajiyar Malayalam Kambikatha


Nandhanam Serial Online – 16 To 20 December 2013 Episodes


ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍


ഒഴിവുകാലത്ത് വായിച്ചുല്ലസിക്കാന് ബാലപുസ്തകങ്ങള്‍


മരുമകളെ ഫിഷ്‌മോളിയുണ്ടാക്കാന്‍ പഠിപ്പിച്ച് മല്ലിക സുകുമാരന്‍: ലൈലാകമേ പാടി...


‘ഭൂമിക്ക് ഒരു ചരമഗീതം’


എസ് കെ പൊറ്റക്കാടിന്റെ ബാലിദ്വീപ്


പി.ജെ. ജോസഫിന് 4500 രൂപ ദിവസേന പശു നല്‍കും; സഭയെ പശുവളര്‍ത്തല്‍ പഠിപ്പിച്ച്...


'നളചരിതം ആട്ടക്കഥ' അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന കലാരൂപം ഏത്? | LSS Q&A