Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

മുക്കുറ്റി; കേരളത്തിലെ വൃക്ഷങ്ങളും ചെറുസസ്യങ്ങളും

$
0
0

mukkutty

ദൈവത്തിന്റെ സ്വന്തം നാടാണ് കേരളം. കേരളമണ്ണിനെ സമ്പല്‍സമൃദ്ധമാക്കുന്നവയാകട്ടെ  ഇവിടെ വളരുന്ന സസ്യലതാദികളാണ്. നമ്മുടെ നാടിന്റെ സാംസ്‌കാരവും പാരമ്പര്യവും ഉള്‍ക്കൊള്ളുന്ന കൂടിയാണ് ഇവ. സര്‍വചരാചരങ്ങളുടെയും നിലനില്പ്പിന് പ്രത്യക്ഷമായോ പരോക്ഷമായോ ഈ സസ്യസമ്പത്ത് ആശ്രയം നല്‍കുന്നു.

ലോകത്തെ ജൈവവൈവിധ്യകേന്ദ്രങ്ങളിലൊന്നായ പശ്ചിമഘട്ടത്തിന്റെ മടിത്തട്ടില്‍ ശയിക്കുന്ന കേരളം സസ്യവൈവിധ്യത്തിന്റെ കാര്യത്തില്‍ അതിസമ്പന്നമാണ്. കാലാവസ്ഥയും ഫലഭൂയിഷ്ഠമായ മണ്ണും സമൃദ്ധമായ മഴയും ഉയര്‍ന്ന അന്തരീക്ഷ ആര്‍ദ്രതയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും എല്ലാം കേരളത്തെ സസ്യവളര്‍ച്ചയ്ക്ക് ഏറ്റവും അനുയോജ്യമായ ഭൂമികയാക്കി മാറ്റിയിരിക്കുന്നു. ഇവിടത്തെ വനമേഖലകളിലും ജനവാസ മേഖലകളിലും നിറത്തിലും തരത്തിലും ആകൃതിയിലും വലുപ്പത്തിലും സ്വഭാവഗുണങ്ങളിലും വ്യത്യസ്തങ്ങളായ എണ്ണിയാലൊടുങ്ങാത്ത സസ്യജാതികള്‍ വളരുന്നുമുണ്ട്.

MUKKUTTIമനുഷ്യന് ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം എന്നിവപോലെതന്നെ പ്രധാനമായവയാണ് ഔഷധങ്ങള്‍, ചായങ്ങള്‍, സുഗന്ധലേപനങ്ങള്‍, എണ്ണകള്‍ തുടങ്ങിയവയും. മനുഷ്യജീവിതത്തിന്റെ അടിസ്ഥാനപരമായ ആവശ്യങ്ങള്‍ മാറുന്നതിനൊപ്പംതന്നെ ഇവയിലും വളരെ ഗണ്യമായ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഇവയെല്ലാം നമുക്കു ലഭ്യമാക്കുന്നതും നമ്മുടെ പ്രകൃതിയാണ്. എന്നാല്‍ അവയെക്കുറിച്ചുള്ള ശരിയായ അറിവ് പൂര്‍ണ്ണമായും നമുക്കില്ല എന്നതാണ് സത്യം.

നമ്മുടെ മണ്ണില്‍ വളരുന്ന തനതു വൃക്ഷങ്ങളുടെയും ചെറുസസ്യങ്ങളുടെയും വിവരങ്ങളടങ്ങിയ പുസ്തമാണ് മുക്കുറ്റി-കേരളത്തിലെ വൃക്ഷങ്ങളും ചെറുസസ്യങ്ങളും. ഡോ. ടി. ആര്‍. ജയകുമാരിയും ആര്‍. വിനോദ് കുമാറും ചേര്‍ന്നു തയ്യാറാക്കിയ ഈ പുസ്തകം നമ്മള്‍ കണ്ടു പരിചയിച്ചതും കണ്ടു മറന്നതുമായ ഒട്ടനവധി വൃക്ഷങ്ങളുടെയും ചെറുസസ്യങ്ങളുടെയും ഗുണങ്ങളും സവിശേഷതകളും ഉപയോഗങ്ങമൊക്കെ ചര്‍ച്ച ചെയ്യുന്നു.  നമുക്ക് ചുറ്റും കാണപ്പെടുന്ന പ്രകൃതിയെ മനസ്സിലാക്കി അതിനോടിണങ്ങി ജീവിക്കാനും അവയെ നമ്മുടെ നിത്യജീവിതത്തിലുപയോഗപ്പെടുത്താനും ഈ പുസ്തകത്തിലെ അറിവ് നമ്മെ സഹായിക്കും.

ഡി സി ബുക്‌സ് കേരളം 60 പുസ്തകപരമ്പരയില്‍ ഉള്‍പ്പെടുത്തിയാണ് മുക്കുറ്റി-കേരളത്തിലെ വൃക്ഷങ്ങളും ചെറുസസ്യങ്ങളും പ്രസിദ്ധീകരിച്ചിരിക്കുന്നത്.

 


Viewing all articles
Browse latest Browse all 3641

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>