നൊബേല്‍ പുരസ്‌കാരത്തിനും മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരത്തിനും അര്‍ഹയായ ആലീസ് മണ്‍ റോയുടെ കഥകള്‍ സാധാരണ ജീവിതങ്ങളെ അസാധാരണമായ ദാര്‍ശനികതയോടെ ആവാഹിക്കുന്നവയാണ്. അവരുടെ ഏറ്റവും മികച്ച കഥാസമാഹാരമായി വിലയിരുത്തപ്പെടുന്നതാണ് ‘ഡാന്‍സ് ഓഫ് ദി ഹാപ്പി ഷേഡ്‌സ്’. സന്തുഷ്ട നിഴലുകളുടെ നൃത്തം എന്നപേരില്‍ ഈ പുസ്തകം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി.
ലളിതമായ ഭാഷയിലൂടെയും നേര്‍ വിവരണങ്ങളിലൂടെയും ശ്രദ്ധേയമായ ആഖ്യാനത്തിലൂടെയും ഗ്രാമീണമായ ജീവിതക്കാഴ്ചകളുടെ രേഖപ്പെടുത്തലിലൂടെയും പ്രസാദാത്മകമായ വായനാനുഭവം പകരുന്ന പതിനഞ്ച് കഥകളാണ് സന്തുഷ്ട നിഴലുകളുടെ നൃത്തം എന്ന പുസ് തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മനുഷ്യാവസ്ഥകളുടെ ദുരിതസന്ധികളെ കടഞ്ഞെടുക്കുന്ന ഈ കഥകള്‍ സാധാരണക്കാരുടെ ഭയം, വിഹ്വലത, ആകാംക്ഷ, ഉത്കണ്ഡഹ്ഠ, പ്രതീക്ഷ, നിരാശ, കുറ്റബോധം, പ്രാശ്ചിത്തം തുടങ്ങിയവ ആവിഷ്‌കരിക്കുന്നവയാണ്.
വൃദ്ധയായ ഒരു പിയാനോ അധ്യാപിക, സാമ്പത്തികമായി തകര്‍ന്ന സാഹചര്യത്തിലും പഴയ പ്രശസ്തി നിലനിര്‍ത്താന്‍ വര്‍ഷം തോറും സംഗീത വിരുന്നുകള്‍ സംഘടിപ്പിക്കുന്നു. കാലത്തിന്റെ മാറ്റം മനസ്സിലാക്കാതെ സ്വയം ഒരു പരിഹാസ്യ കഥാപാത്രമാകുമ്പോള്‍ അവര്‍ പഠിപ്പിച്ച ഒരു പഴയ ഗാനം സന്ദര്‍ഭികമായി അവതരിപ്പിക്കപ്പെടുന്നു. അതാണ് സന്തുഷ്ട നിഴലുകളുടെ നൃത്തം.
വളര്‍ന്നുവരുന്ന നവനാഗരികതയ്ക്കിടയില്‍ പെട്ട് ഞെരിഞ്ഞമരുന്ന ഒരു ഗ്രാമത്തിന്റെ കഥയാണ് ‘തിളങ്ങുന്ന വീടുകള്‍’. സ്വസ്ഥമായി എഴുതാന്‍ വാടകയ്ക്ക് ഒരു ഓരു ഓഫീസ് കണ്ടെത്തിയപ്പോള്‍ എഴുത്തുകാരിക്ക് സംഭവിക്കുന്ന അസ്വസ്ഥകളാണ് ‘എഴുതാന്‍ ഒരു ഓഫീസ്’ എന്ന കഥയുടെ പ്രമേയം.സ്‌കൂള്‍ ജീവിതത്തില്‍ ദരിദ്രയായ ഒരു സഹപാഠിയോട് തോന്നുന്ന അവജ്ഞ സമതാപമായി മാറുന്ന അവസ്ഥയിലൂടെയാണ് ‘പൂമ്പാറ്റയുടെ ദിവസം’ കടന്നുപോകുന്നത്.
കാനഡയിലെ ഏറ്റവും ഉന്നതമായ ഗവര്‍ണര്‍ ജനറല്‍ സ് സാഹിത്യ പുരസ്‌കാരത്തിന് അര്‍ഹമായ പുസ്തകം കൂടിയാണ് സന്തുഷ്ട നിഴലുകളുടെ നൃത്തം. മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത് കഥാകൃത്ത്, നോവലിസ്റ്റ്, കവി എന്നീ നിലകളില്‍ പ്രശസ് തനായ പി.എന്‍.വിജയനാണ്.