അഞ്ചു പേരിൽ ഒരാൾക്ക് ശ്വാസകോശരോഗമുണ്ടെന്ന് ലോകാരോഗ്യസംഘടനയുടെ കണക്കുകൾ പറയുന്നു. നിരന്തരം അലട്ടുന്ന ജലദോഷം , ആസ്തമ , അലർജി , തുടങ്ങി എല്ലാത്തരം ശ്വാസകോശ രോഗങ്ങളുടെയും പ്രതിരോധവും ചികിത്സയും ലളിതമായി പ്രതിപാദിക്കുന്ന പുസ്തകമാണ് ‘ശ്വാസകോശ രോഗങ്ങൾക്ക് സമ്പൂർണ്ണ മുക്തി. ശ്വാസകോശ രോഗങ്ങൾ സംബന്ധിച്ച സമഗ്ര റഫറൻസ് ഗ്രന്ഥം തയ്യാറാക്കിയത് ഡോ. പി എസ് ഷാജഹാൻ ആണ്.
ശ്വാസകോശം മാറ്റിവയ്ക്കൽ എത്രത്തോളം പ്രയോഗികമാണ്
മരുന്നുകളോടുള്ള അലർജി എങ്ങിനെ അകറ്റാം
ബ്രോങ്കോസ്കോപി എന്ത് ? എന്തിന് ?
ആസ്തമ – അലർജി എന്നിവയ്ക്ക് മരുന്നുകളേക്കാൾ സുരക്ഷിതമാണോ ഇൻഹേലറുകൾ
ചിലതരം അലർജിയുള്ളവർക്ക് ചെറു പ്രാണികൾ കടിച്ചാൽ പോലും മരണം സംഭവിക്കുന്നത് എന്തുകൊണ്ട് ?
അലർജി പാരമ്പര്യ രോഗമാണോ ?
നിരന്തരം വിമാനയാത്ര ചെയ്യുന്നവർക്ക് ശ്വാസകോശ സംബന്ധമായ തകരാറുകൾ സംഭവിക്കുമോ ?
ശ്വാസകോശ ക്യാൻസറുകൾക്കും ഫൈബ്രോയിഡുകൾക്കുമുള്ള ചെലവു കുറഞ്ഞ നൂതന ചികിത്സാരീതികൾ എന്തൊക്കെയാണ് ?
വെന്റിലേറ്റർ ചികിത്സ എപ്പോഴൊക്കെ തുടങ്ങി ശ്വാസകോശ സംബന്ധമായ എല്ലാത്തരം രോഗങ്ങളുടെയും ചികിത്സയും , പ്രതിരോധവുമെല്ലാം വിശദമായി പ്രതിപാദിക്കുന്ന പുസ്തകമാണ് ‘ശ്വാസകോശ രോഗങ്ങൾക്ക് സമ്പൂർണ്ണ മുക്തി.
ശ്വാസകോശരോഗ വിഭാഗത്തിൽ ബിരുദാനന്തര ബിരുദവും ഡിപ്ലോമയും നേടിയ ഡോ. പി. എസ് ഷാജഹാൻ തൃശ്ശൂർ , കോട്ടയം ഗവ. മെഡിക്കൽ കോളേജുകളിൽ അധ്യാപകനായിരുന്നു. ഇപ്പോൾ ആലപ്പുഴ ഗവ. മെഡിക്കൽ കോളേജിൽ അസ്സോസിയേറ്റ് പ്രൊഫസ്സറാണ്.