കൊച്ചി മറൈന്‍ഡ്രൈവില്‍ നടക്കുന്ന ഡി സി പുസ്തകോത്സവത്തില്‍ മലയാളത്തിലെ പ്രശസ്ത എഴുത്തുകാരന്‍ ബെന്യാമിന്റെ ഏറ്റവും പുതിയ നോവലായ ‘മാന്തളിരിലെ ഇരുപത് കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍‘ എന്ന നോവലിന്റെ കവര്‍ചിത്രം, എന്റെ പ്രിയപ്പെട്ട കഥകള്‍, വി. മുസഫര്‍ അഹമ്മദ് എഴുതിയ’ മരിച്ചവരുടെ നോട്ടുപുസ്തകം’ എന്നിവ പ്രകാശിപ്പിക്കുന്നു.
ആഗസ്റ്റ് 2 ന് വൈകിട്ട് 5.30 ന് നടക്കുന്ന ചടങ്ങില്‍ സി രാധാകൃഷ്ണന്‍, അയ്മനം ജോണ്‍, മനോജ് കുറൂര്‍, കെ.വി.മണികണ്ഠന്, രാജീവ് ശിവശങ്കര്‍ എന്നിവര്‍ പങ്കെടുക്കും.
കഥാരംഗത്ത് 20 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുമ്പോഴും എഴുതിയത് വെറും നാല്‍പ്പത്തൊന്നു കഥകള്‍ മാത്രമാണ്. അതില്‍ തനിക്കേറെ പ്രിയപ്പെട്ടതായി ഒരുഡസനോളം കഥകളാണെന്നും ബെന്യാമിന്‍തന്നെ പറഞ്ഞിട്ടുണ്ട്. ആ 12 കഥകളുടെ സമാഹാരമാണ് എന്റെ പ്രിയപ്പെട്ട കഥകള്‍ എന്ന പേരില്‍ പുറത്തിറക്കിയിരിക്കുന്നത്. ‘അരുന്ധതി ഒരു ശൈത്യസ്വപ്നം’, ‘ശത്രു’, ‘അംബരചുംബികള്‍’, ‘നെടുമ്പാശ്ശേരി’ തുടങ്ങിയ കഥകളാണിതില്‍ സമാഹരിച്ചിരിക്കുന്നത്. എന്നാല്‍ ഏറെ കാത്തിരിപ്പിന് ശേഷം സെപ്റ്റംബറില്‍ പുറത്തിറക്കാനിരിക്കുന്ന ‘മാന്തളിരിലെ ഇരുപത് കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍’ എന്ന നോവല്‍ അക്കപ്പോരിന്റെ ഇരുപതു നസ്രാണിവര്‍ഷങ്ങള്‍ എന്ന നോവലിന്റെ ഒരു തുടര്‍ച്ചയായാണ് ആഖ്യാനം ചെയ്തിരിക്കുന്നത്.