വരുംകാല ഇന്ത്യ ചര്‍ച്ചചെയ്യുന്ന വിവാദങ്ങളും ഉള്‍ക്കാഴ്ചകളുമായി പുറത്തിറങ്ങിയ ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍നായരുടെ ആത്മകഥ അഗ്നിപരീക്ഷകള്‍ മാധ്യമചര്‍ച്ചയാകുന്നു. കുറ്റമറ്റ ഏതു ഉപഗ്രഹവിക്ഷേപണത്തിനും ഇന്ത്യ ഇന്നും ആശ്രയിക്കുന്ന പിഎസ്എല്‍വി, ലോകത്തിനു മുമ്പില്‍ ഇന്ത്യയുടെ അഭിമാനമുയര്‍ത്തിയ ചന്ദ്രയാന്‍, ജിഎസ്എല്‍വി, സ്‌പേസ് കാപ്‌സ്യൂള്‍ റിക്കവറി, എജ്യുസാറ്റ്, തുടങ്ങി നിരവധി സംരംഭങ്ങളുടെ വിജയഗാഥകളും, നിര്‍മ്മാണഘട്ടത്തിലെ വെല്ലുവിളികളും പ്രതിസന്ധികളും വെളിപ്പെടുത്തുന്ന പുസ്‌കതകത്തിലെ ചില പരാമര്‍ശങ്ങലാണ് ചര്‍ച്ചയാകുന്നത്.
തന്റെ പിന്‍ഗാമിയായി സ്ഥാനമേറ്റെടുത്ത ഡോ. കെ രാധാകൃഷ്ണന്‍ തന്റെ വെറും ചോയിസുമാത്രമായിരുന്നു. ഇടയ്ക്ക് ഐഎസ്ആര്‍ഒ വിട്ട അദ്ദേഹത്തെ ഓഷ്യന്‍ ഡിപ്പാര്‍ട്ടുമെന്റില്‍ നിന്ന് തിരികെകൊണ്ടുവന്നതും ഉയര്‍ന്ന ഉത്തരവാദിത്യങ്ങള്‍ ഏല്‍പ്പിച്ചതും ഞാനായിരുന്നു. എന്റെ പല സഹപ്രവര്‍ത്തകരും ഇതിനെതിരെ ശബ്ദമുയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ഐഎസ്ആര്‍ഒയുടെ ചെയര്‍മാനായി നിയമിതനായതിനുശേഷം രാധാകൃഷ്ണന്‍ ചെയ്ത ഓരോ പ്രവൃത്തിയും എനിക്ക് ഓര്‍മ്മയുണ്ട്. എന്നു പറയുന്ന മാധവന്‍നായര്‍ വിവാദമായ തനിക്കെതിരെ നീണ്ട ആന്‍ട്രിക്‌സ് ദേവാസ് സംബന്ധിച്ച കേസില്‍ രാധാകൃഷ്ണന്റെ ഇടപെടലുകളെക്കുറിച്ച് സംശയിക്കുന്നു.
അന്ന് വനംവകുപ്പ് മന്ത്രിയായിരുന്ന ബിനോയ് വിശ്വം പരിസ്ഥിതിവാദം ഉയര്‍ത്തി ഈ പദ്ധതിയ്ക്കു തടസ്സം സൃഷ്ടിച്ചുവെന്നും പുസ്തകത്തില്‍ പറയുന്നു. ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ യഥാര്‍ത്ഥവസ്തുതയും ഈ പുസ്തകത്തിലൂടെ ചുരുളഴിയുന്നു.രാഷ്ട്രീയത്തില്‍ ഉര്‍ന്നുവന്ന മുരളീധരനെ താഴെയിറക്കാനായി കെട്ടിച്ചമച്ചതാണ് ആ ചാരക്കേസ് എന്നും അദ്ദേഹം പറയുന്നു.
ഇതാണ് മാധ്യമങ്ങള്‍ ഏറെയും ചര്‍ച്ചചെയ്യുന്നത്. എന്നാല്‍ സണ്‍ സിക്രണംസ് ഓര്‍ബിറ്റില്‍ പ്രവേശിക്കുവാന്‍ ആവശ്യമായ വിക്ഷേപണവാഹനമായ ജിഎസ്എല്‍വി മാര്‍ക്ക് 3 അന്നത്തെ ചെയര്‍മാന്റെ കാലത്ത് തയ്യാറാകാന്‍ സാധ്യതയില്ലാത്തിനാല്‍ പിഎസ്എല്‍വി ഉപയോഗിച്ച് വിക്ഷേപിക്കുകയായിരുന്നു. ഐഎസ്ആര്‍ഒയുടെ നേതൃത്വത്തില്‍ ആരംഭിച്ച സ്‌പേസ് ഇന്‍സ്റ്റിറ്റിയൂട്ടിന് കേരളത്തില്‍ സ്ഥലമേറ്റെടുക്കുവാനായി ശ്രമിച്ചപ്പോള്‍ അനുഭവിച്ച പ്രതിസന്ധികളും അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട് ഇത് ദേശീയമാധ്യമങ്ങളും ഏറ്റെടുത്തുകഴിഞ്ഞു.
ആഗസ്റ്റ് 7ന് ഡി ഡി ബുക്‌സ് പുസ്തകമേളയില്‍ വെച്ച് അഗ്നിപരീക്ഷകള്‍ പ്രകാശിപ്പിക്കും. സ്‌പെയ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് മുന്‍ ജോയ്ന്റ് സെക്രട്ടറി എസ് കെ ദാസ്, ഡോ ഡി ബാബുപോള്‍, ഡോ കെ ശിവന്‍, റിട്ട.ഹൈകോര്‍ട്ട് ജഡ്ജ് എം രാമചന്ദ്രന്‍ നായര്‍, ഇന്ദിരാ രാജന്‍, ഡോ ജി മാധവന്‍ നായര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.