Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

കുട്ടികള്‍ക്കായി ‘മാലിരാമായണം’

$
0
0

maaliramayanam

നമ്മുടെ പ്രഭാതങ്ങളെയും സായാഹ്നങ്ങളെയും ഇപ്പോള്‍
ധന്യമാക്കുന്നത് രാമനാമകീര്‍ത്തനങ്ങളാണ്. എവിടെയും മുഴങ്ങിക്കേള്‍ക്കുന്നത് രാമായണശീവുകളാണ്. ഭാരതം ലോകത്തിന് നല്‍കിയ മഹത്തായ ഇതിഹാസങ്ങളിലൊന്നായ രാമായണത്തിലെ കഥകള്‍ മുതിര്‍ന്നവര്‍ക്കെന്നപോലെ കുട്ടികള്‍ക്കും പ്രിയപ്പെട്ടവയാണ്. തലമുറകള്‍ പിന്നിട്ടാലും എക്കാലവും നിലനില്‍ക്കുന്നവയുമാണ് രാമായണത്തിലെ കഥാലോകം. അതിനാല്‍ തന്നെ രാമായണ കഥകള്‍ക്ക് എക്കാലത്തും ആരാധകരുണ്ട്. എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ടും മറ്റും മുതിര്‍ന്നവര്‍ ഹൃദയത്തിലേറ്റുമ്പോള്‍ മാലി രാമായണമാണ് കുട്ടികള്‍ക്ക് ഏറ്റംപ്രിയപ്പെട്ടത്.

കേരളത്തിലെ പ്രശസ്തനായ ബാലസാഹിത്യകാരനായിരുന്ന ‘മാലി‘ എന്ന തൂലികാ നാമത്തില്‍ അറിയപ്പെട്ടിരുന്ന വി മാധവന്‍ നായര്‍ കുട്ടികള്‍ക്കായി രചിച്ച രാമായണ കഥയാണ് മാലി രാമായണം. വാല്മീകി രചിച്ച രമായണത്തിന്റെ കഥാമാധുരി അതേ മധുരവും രസവും നിലനിര്‍ത്തി കുട്ടികള്‍ക്കായി പുനരാഖ്യാനം ചെയ്തിരിക്കുകയാണ് ഇതില്‍. രാമായണ കഥാസാഗരം ആസ്വദിക്കുന്നതില്‍ നിന്ന് കുട്ടികളെ അകറ്റി നിര്‍ത്തുന്നത് അതില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷയാണ്. ഇതിന് പരിഹാരമായി കുട്ടികള്‍ക്ക് വായനയ്ക്ക് ആയാസകരമല്ലാത്ത തരത്തില്‍ ലളിത മലയാളത്തില്‍ ഗദ്യരൂപത്തിലാണ് പുസ്തകത്തില്‍ രാമകഥ വിവരിച്ചിരിക്കുന്നത്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന പുസ്തകത്തിന്റെ 23-ാമത് പതിപ്പ് പുറത്തിറങ്ങി. 1962ല്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ആദ്യ ഡി സി ബുക്‌സ് പതിപ്പ് പുറത്തിറങ്ങുന്നത് 1979ലാണ്.

തിരുവനന്തപുരത്ത് 1915ലാണ് വി മാധവന്‍ നായര്‍ ജനിച്ചത്. അദ്ദേഹം കുട്ടികള്‍ക്കായി പല ചെറുകഥകളും നോവലുകളും രചിച്ചിട്ടുണ്ട്. കര്‍ണശപഥമെന്ന ഒരു ആട്ടക്കഥയും രചിച്ചു. ആകെ അന്‍പതോളം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. മാവേലി എന്ന തൂലികാ നാമവും ഉപയോഗിചിട്ടുണ്ട്. 70കളില്‍ ‘മാലിക’ എന്ന കുട്ടികള്‍ക്കുള്ള മാസികയും നടത്തി. വളരെക്കാലം ആകാശവാണിയില്‍ ജോലി ചെയ്തു. സ്‌റ്റേഷന്‍ ഡയറക്റ്ററായി വിരമിച്ചു.1996 ജൂലൈ 2ന് മരിച്ചു.

ഉണ്ണികളേ കഥ പറയാം (1954), ഉണ്ണികള്‍ക്കു ജന്തുകഥകള്‍ (1957), ഉണ്ണിക്കഥകള്‍ (1967), മാലി രാമായണം (1962) , മാലി ഭാഗവതം (1968) ,കര്‍ണ്ണശപഥം ആട്ടക്കഥ(1969), ജീവനുള്ള പ്രതിമ (1979), മണ്ടക്കഴുത (1979), മാലി ഭാരതം (1979), സര്‍ക്കസ് (1979), സര്‍വ്വജിത്തും കള്ളക്കടത്തും (1979), തെന്നാലി രാമന്‍ (1981), വിക്രമാദിത്യ കഥകള്‍ (1981), പുരാണ കഥാ മാലിക (12 വാല്യങ്ങള്‍ 1985), ഐതീഹ്യലോകം (1986), കിഷ്‌കിന്ധ, ജന്തുസ്ഥാന്‍, പോരാട്ടം, സര്‍വജിത്തിന്റെ സമുദ്രസഞ്ചാരം, സര്‍വജിത്ത് ഹിമാലയത്തില്‍ ,അഞ്ചു മിനിട്ടു കഥകള്‍ തുടങ്ങിയവയാണ് പ്രധാന കൃതികള്‍


Viewing all articles
Browse latest Browse all 3641

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>