പാസഞ്ചര്‍ സ്‌പേസ് ഷട്ടിലും, മാന്‍ഡ് സ്‌പേസ് മിഷനും ഉള്‍പെടുന്ന വലിയ പദ്ധതികള്‍ വിഭാവനം ചെയ്‌തെങ്കിലും അത് പൂര്‍ത്തികരിക്കാനാവതെയാണ് ഐ എസ് ആര്‍ ഒ യുടെ പടിയിറങ്ങേണ്ടി വന്നതെന്ന് ഐഎസ്ആര്‍ഒയുടെ മുന്‍ ചെയര്‍മാന്‍ ഡോ ജി മാധവന്‍നായര്‍. പാസഞ്ചര്‍ സ്‌പേസ് ഷട്ടില്‍ , മാന്‍ഡ് സ്‌പേസ് മിഷന്‍ എന്നിവ എക്കാലത്തെയും തന്റെ നഷ്ടസ്വപ്‌നങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ആത്മകഥയായ അഗ്നിപരീക്ഷകളുടെ പ്രകാശനചടങ്ങില്‍ മറുപടിപ്രസംഗംനടത്തുകയായിരുന്നു അദ്ദേഹം.
റിട്ടയര്‍മെന്റ് കാലത്തെ ചെറിയൊരു കുരുക്ക് എന്നതിനപ്പുറം ദേവാസ് കേസ് തന്നെ ബാധിക്കുന്നില്ല എന്നും അദേഹം കൂട്ടിച്ചേര്‍ത്തു. വിവാദങ്ങള്‍ മാത്രമല്ല യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഉള്‍ക്കാഴ്ച ലഭിക്കുന്ന ഒരുപാട് വസ്തുതകളും അറിവുകളും തന്റെ ആത്മകഥയിലുണ്ടെന്നും മാധവന്‍ നായര്‍ സൂചിപ്പിച്ചു.
മറൈന്‍ഡ്രൈവില്‍ ഡി സി അന്തരാഷ്ട്ര പുസ്തകമേളയില്‍ ബഹിരാകാശവകുപ്പ് മുന്‍ അസി. സെക്രട്ടറി ഡോ എസ് കെ ദാസ്, ഡോ. ഡി ബാബുപോള്‍, ജസ്റ്റിസ് എം രാമചന്ദ്രന്‍, അഡ്വ. രാമകൃഷ്ണന്‍, ഇന്ദിരാ രാജന്‍ എന്നിവര്‍ ചേര്‍ന്നാണ് അഗ്നിപരീക്ഷകള്‍ പ്രകാശിപ്പിച്ചത്.
ആന്‍ട്രിക്‌സ് ദേവാസ് സംബന്ധിച്ച് ഉയര്‍ന്നുവന്ന വിവാദങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്നും, ഒരായുസ് മുഴുവന്‍ ഇന്ത്യയുടെ യശസ്സ് ഉയര്‍ത്താന്‍ പരിശ്രമിച്ച ഡോ ജി മാധവന്‍ നായരോട് ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തതായിരുന്നു ഈ കേസെന്നും എസ് കെ ദാസ് അഭിപ്രായപ്പെട്ടു.
മാധവന്‍നായരുടെ ആത്മകഥ വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടേണ്ടാതണെന്നും അദേഹത്തിന്റെ സംഭാവനകള്‍ അത്രയും മഹത്തരമാണെന്നും ഡോ. ഡി ബാബുപോള്‍ പറഞ്ഞു.