Image may be NSFW.
Clik here to view.ഒറ്റ സിനിമകൊണ്ട് മലയാള ചലച്ചിത്ര സ്‌നേഹികളുടെ ഇഷ്ടം പിടിച്ചുപറ്റി അരിസ്റ്റോ സുരേഷിന്റെ പാട്ടുകളും ഓര്‍മ്മക്കുറിപ്പുകളും സമാഹരിച്ച പുസ്തകമാണ് മുത്തേ പൊന്നേ പിണങ്ങല്ലേ. നിവിന്‍ ചിത്രമായ ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തില്‍ മുത്തേ പൊന്നേ പിണങ്ങല്ലേ..എന്തേകുറ്റം ചെയ്തുഞാന്‍..എന്ന് നാടന്‍ഭാഷയില്‍ സ്വതസിദ്ധമായ ശൈലിയില്‍ പാടുകയും അഭിനയിക്കുകയും ചെയ്തതോടെയാണ് നാട്ടുമ്പുറത്തുകാരനായ സുരേഷ് വലുതുംചെറുതുമായ ചലച്ചിത്രപ്രേമികളുടെ പ്രിയംനേടിയത്.
അതിനുപിന്നാലെ ചാനല്‍ പരിപാടികളിലും പരസ്യങ്ങളിലുമായി നിറഞ്ഞ അരിസ്റ്റോ സുരേഷിന്റെ ചിന്തകളും കാഴ്ചപ്പാടുകളും ജീവിതവും പാട്ടുകളുമൊക്കെ കോര്‍ത്തിണക്കി ഡി സി ബുക്‌സ് മുദ്രണമായ ലിറ്റ്മസാണ് മുത്തേ പൊന്നേ പിണങ്ങല്ലേ പ്രസിദ്ധീകരിച്ചത്.
അരിസ്റ്റോ സുരേഷിന്റെ ആത്മകഥാംശമാണ് ഈ പുസ്തകം. വിഷ്‌കംഭം പള്ളിക്കൂടവഴിയില്‍, തെരുവിലെ തൂലിക, പാട്ടിന്റെ പാലാഴി, സിനിമ സിനിമ, റോഡന്‍ പാട്ടുകള്‍, മുത്തേ പൊന്നേ പിണങ്ങല്ലേ..തുടങ്ങിയ Image may be NSFW.
Clik here to view.ഭാഗങ്ങളിലൂടെയാണ് അരിസ്‌റ്റോ സുരേഷ് തന്റെ ജീവിതത്തിലെ നിമിഷങ്ങള്‍ കൊരുത്തിടുന്നത്. ഇവയിലെല്ലാം താന്‍ വര്‍ന്നുവന്ന ചുറ്റുപാടും ജീവിതാന്തരീക്ഷവും പിന്നീട് സിനിമാലോകത്തും പാട്ടിന്റെ വഴിയിലുമൊക്കെ എത്തപ്പെട്ട സാഹചര്യങ്ങള്‍ അദ്ദേഹം ഓര്‍ത്തെടുക്കുന്നു. കഥാകൃത്ത് ഉണ്ണി ആറാണ് മുത്തേ പൊന്നേ പിണങ്ങല്ലേ എന്ന പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്.
സുരേഷിന്റെ പാട്ടുകളും ഉള്‍പ്പെടുത്തി തയ്യാറാക്കിയ മുത്തേ പൊന്നേ പിണങ്ങല്ലേ എന്ന പുസ്തകത്തിനൊപ്പം അദ്ദേഹത്തിന് ഏറെയിഷ്ടമുള്ള ‘ ‘പെണ്ണായ പെണ്ണുങ്ങള്‍‘ എന്ന ആല്‍ബവും ഡി സി ബുക്‌സ് മീഡിയ ലാബ് പുറത്തിറക്കിയിരുന്നു.
The post അരിസ്‌റ്റോ സുരേഷിന്റെ പാട്ടുകളും ഓര്‍മ്മക്കുറിപ്പുകളും appeared first on DC Books.