Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3636

നനഞ്ഞുതീര്‍ത്ത മഴകള്‍ക്ക് നല്ല ഒരു ആസ്വാദനം…

$
0
0

nanajutheertha-mazjhakalമലയാള വായനക്കാര്‍ നെഞ്ചോട് ചേര്‍ക്കുന്ന…പ്രസിദ്ധീകരിച്ച നാള്‍ മുതല്‍ ബെസ്റ്റ് സെല്ലറായ ദീപാനിശാന്തിന്റെ നനഞ്ഞുതീര്‍ത്തമഴകള്‍ എന്ന ഓര്‍മ്മക്കുറിപ്പിന് ഒരു വായനക്കാരിയുടെ ആസ്വാദനക്കുറിപ്പ്. സോഷ്യല്‍മീഡിയയില്‍ സജീവസാന്നിദ്ധ്യമായ ചിലങ്കശ്രീ എന്ന വായനക്കാരിയാണ് ദീപയുടെ പുസ്തകത്തിന് ഹൃദ്യമായ ആസ്വാദനക്കുറിപ്പ് തയ്യാറാക്കി ‘ഒരിക്കലും വറ്റാത്ത ഉറവകള്‍’ എന്ന പേരില്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ്     ചെയ്തിരിക്കുന്നത്.

കേരളവര്‍മ്മ കോളജില്‍ മലയാള വിഭാഗം അദ്ധ്യാപികയായ ദീപാനിശാന്ത് തന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചാണ് എഴുത്തിന്റെ ലോകത്തേക്ക് കടന്നുവന്നത്. തൃശ്ശൂര്‍ ഭാഷയിലെ നര്‍മ്മരസം തുളുമ്പുന്ന ശൈലിയില്‍ തന്റെ ഓര്‍മ്മകളും ചിന്തകളും കാഴ്ചപ്പാടുകളും ദീപ തുറന്നിട്ടു. വായനക്കാരുടെ ശ്രദ്ധനേടിയ ദീപയുടെ ഫെയ്‌സ് ബുക്ക്‌പോസ്റ്റുകളും ചിന്തകളും ഉള്‍പ്പെടുത്തി ഡി സി ബുക്‌സാണ് നനഞ്ഞുതീര്‍ത്തമഴകള്‍ എന്ന പുസ്തകം പ്രസിദ്ധീകരിച്ചത്.

ചിലങ്കശ്രീയുടെ ആസ്വാദനക്കുറിപ്പിന്റെ പൂര്‍ണ്ണരൂപം വായിക്കാം..

“ഒരിക്കലും വറ്റാത്ത ഉറവകള്‍”

ഒന്നിലും സമാധാനമുള്‍ക്കൊള്ളാതെ മനസ്സ് അതിന്റെ ചഞ്ചലതയിലകപ്പെട്ടിരിക്കുന്ന നിമിഷത്തിലാണ് ഈ ബുക്ക് എന്റെ കൈകളിലേക്ക് കിട്ടുന്നത് ..സാധാരണ അങ്ങനെയുള്ള സമയങ്ങളില്‍ അക്ഷരങ്ങള്‍ക്ക് മീതെയുള്ള കണ്ണുകളുടെ ഓടിനടത്തത്തിനപ്പുറം വായനയില്‍നിന്നും ഒന്നുമുള്‍ക്കൊള്ളാന്‍ എനിക്ക് കഴിയാറില്ല..പക്ഷെ ടീച്ചറോടുള്ള ആരാധനകൊണ്ടാവണം ആ ബുക്കിലെ അക്ഷരങ്ങള്‍ക്ക് താഴ്ചയിലേക്ക് പ്രയാണം ചെയ്യാന്‍ കഴിയും പോലെ…. ‘ഒരാള്‍ നനഞ്ഞു തീര്‍ത്തമഴയില്‍ മറ്റൊരാള്‍ക്ക് നനയാന്‍ കഴിയുമോ ?!! ‘എന്തിനാ ഇങ്ങനെ കരയിപ്പിക്കണേ ??

ഓരോമഴത്തുള്ളികളും കണ്ണുകളില്‍ വീണ് മനസ്സിന്റെ അടിത്തട്ടിലെ ഉറവകളിലേക്കവ ആഴ്ന്നിറങ്ങിപോയി..ഒരിക്കലും വറ്റാത്ത ഉറവകളായി മൂടപ്പെടാതെ അവയവിടെ നിലനില്‍ക്കട്ടെ..വീണ്ടും മനസ്സ് അതിന്റെ സഞ്ചാരപഥത്തില്‍നിന്നും വ്യതിചലിക്കുന്ന നിമിഷങ്ങളില്‍ അകക്കണ്ണ് ആഴങ്ങളിലേക്ക് തുറന്നുവച്ച് ആ ഉറവയിലെ നീരിനാല്‍ ഒരിക്കല്‍കൂടി കണ്ണുകളെകഴുകണം ..
സിലബസ്സിലില്ലാത്ത പാഠങ്ങള്‍ പഠിച്ച്, ഒരു പറ്റം ഭാഗ്യാന്വേഷകരെ മനസ്സിലോര്‍ത്ത്, സമ്മാനപെട്ടിയുടെ മധുരം നുണഞ്ഞ്, തോറ്റിടത്തേക്കാണ് വീണ്ടും മടങ്ങിചെല്ലേണ്ടതെന്നുമനസ്സിലാക്കി , വറീതാപ്ലയുടെ ഭ്രാന്തിനെ സ്‌നേഹിച്ച് , കറുത്ത താജ്മഹല്‍ പോറിയിട്ട മുറിവിലൂടെ മരുന്നുപുരട്ടി ഒറ്റപുത്രി നടന്നുനീങ്ങിയപ്പോള്‍ വാക്കുകള്‍ക്കതീതമായ വികാരഭരിതമായ നിമിഷങ്ങളെ സാക്ഷ്യമാക്കിയ മനസ്സ് പൊടുന്നനെ ‘വാസു’വില്‍ നിശ്ചലമായി … മറുപേജുകള്‍ മറിക്കാന്‍ ത്രാണിയില്ലാതെ ചട്ടകള്‍കൂട്ടിയടച്ച് പുസ്തകം നെഞ്ചിലേക്കടുപ്പിച്ച് ഇരുന്നിരുന്ന ബെഡ്ഡില്‍ കണ്ണടച്ചു കിടന്നു …

“ജീവിതം എത്രപെട്ടന്നാണ് ചിലരെ അനാഥരാക്കിക്കളയുന്നത് ? എത്ര പെട്ടന്നാണ് ചില വീടുകള്‍ നിശബ്ദമാക്കപ്പെടുന്നത് ? ജീവിതോല്ലാസ്സത്തിന്റെ ഊഞ്ഞാലാക്കിമാറ്റേണ്ട കയര്‍ എത്ര പെട്ടന്നാണ് ഉയിരിന്റെ കൊലക്കുടുക്കായി മാറുന്നത്… ഇന്നലെകളിലെ യാഥാര്‍ത്ഥ്യത്തിന്റെ അവശിഷ്ടങ്ങളായി ഈ ഓര്‍മയെകാണാന്‍ എന്റെ മനസ്സിന് ശക്തിയില്ല ‘ദീപനിശാന്ത്’ എന്ന എഴുത്തുകാരിയുടെ സാങ്കല്‍പ്പികകഥാപാത്രങ്ങളാണ് വാസുവും കുഞ്ഞുങ്ങളും എന്നൊരു പച്ചക്കള്ളം മനസ്സിനെ പറഞ്ഞു പഠിപ്പിക്കാന്‍ ഞാനും അത് വിശ്വസിക്കാന്‍ എന്റെ മനസ്സും തയ്യാറായിരുന്നു……

തുടക്കം “മഴയെ കേള്‍ക്കുംപോല്‍ എന്നെകേട്ടാലും” എന്നൊരു കുറിപ്പുണ്ട് തുറന്നമനസ്സില്‍നിന്നും വരുന്ന മനോഹരമായ വാക്കുകള്‍ ആ മനസ്സിന്റെ മൃദുലതയെയും അതേസമയം ദൃഡതയെയും എടുത്തുകാണിക്കുന്നു.. വിമര്‍ശനങ്ങളെ മനസ്സിലേക്കും പ്രശംസകളെ തലയിലേക്കും കയറ്റിവെക്കരുത് രണ്ടും നാശംവിതയ്ക്കുമെന്നു ടീച്ചെര്‍ക്ക് നല്ലതുപോലയറിയാം … ഈ കുറിപ്പതിനു സാക്ഷിയാണ്.. ഈ മഴയെതടയാന്‍ ആരും ശ്രമിക്കില്ലാ പെയ്തുതീരരുതെയെന്നു ആശിക്കാനെ ആളുകള്‍ ഉള്ളൂ…. ഈ ഓര്‍മ്മക്കുളിരില്‍ വിറച്ചുകൊണ്ട് കാല്‍നഖംപോലും പുറത്തുകാണിക്കാതെ പുതപ്പിനുള്ളില്‍ ചുരുണ്ടുകൂടികിടക്കാന്‍ നല്ല സുഖമാണ് ….

“കേരളവര്‍മ്മയുടെ മണം” അതെന്നെ വല്ലാതെ മോഹിപ്പിച്ചു ശോകനാശിനിയുടെ മധുരം പോലെതന്നെയാവും കേരളവര്‍മ്മയുടെ ഗന്ധവും ………….അനുഭവങ്ങള്‍ ഓര്‍മ്മയെഴുത്തുകളാവാനുള്ള കാലതാമസം എത്രതന്നെയായാലും ജീവിത സ്മരണകള്‍ക്ക് വയസ്സാവുന്നതേയില്ലാ.. അവ നമ്മളെ വീണ്ടും ഭൂതകാലത്തില്‍ ഒരുവട്ടം കൂടെ ജീവിപ്പിക്കാന്‍ പോന്നവയാണ് ഓര്‍മ്മയെഴുത്തിലൂടെ ദീപടീച്ചര്‍ പിന്നിട്ടവഴികള്‍ ആദ്യം മുതല്‍ നടന്നു വരുമ്പോള്‍ പുനര്‍ജനിയിലൂടെ കടന്നുവരുന്ന ഒരു പാവാടക്കാരിയെ തുടക്കം മുതല്‍ നമ്മള്‍ക്ക് കാണാം …. ഭൂതകാലത്തെ വര്‍ത്തമാനകാലമാക്കി മാറ്റികൊണ്ട് ആ പാവാടക്കാരിയുടെ കൂടെയുള്ള നമ്മുടെ യാത്ര നമ്മള്‍ക്ക് ആ പാവാടക്കാരിയെ ചെറുപ്പം മുതലേ സുപരിചിതയാക്കുന്നു…

വര്‍ത്തമാനകാലം നാളത്തെ ഭൂതകാലമാകും ഭൂതകാലത്തിന്റെ അവശേഷിപ്പികളായി അപ്പോഴും നമ്മള്‍ വര്‍ത്തമാനകാലത്തില്‍ തുടര്‍ന്നുകൊണ്ടിരിക്കും .. കുന്നോളമുള്ള ഓര്‍മ്മക്കുളിരിനു പറയാനുണ്ടായിരുന്നതെല്ലാം യാദൃച്ഛികതയില്‍ നിന്നുമാണ് ഇനിയുള്ള ഓര്‍മ്മകുളിരിനു പറയാനായി നന്മയുടെ വഴിയിലെ ഉറവകളില്‍ ചിലത് ചേര്‍ത്ത് വച്ച് നടന്നു പോകാന്‍ ടീച്ചര്‍ക്ക് കഴിയട്ടേയെന്ന ആത്മപ്രാര്‍ഥനയോടെ …………..”ചിലങ്കശ്രീ”

 

The post നനഞ്ഞുതീര്‍ത്ത മഴകള്‍ക്ക് നല്ല ഒരു ആസ്വാദനം… appeared first on DC Books.


Viewing all articles
Browse latest Browse all 3636

Trending Articles


ജെ.സി.ബി. സാഹിത്യപുരസ്‌ക്കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ മൂന്ന് മലയാളികള്‍


വി എം ഗിരിജയുടെ മൂന്ന് ദീര്‍ഘ കവിതകള്‍


Ammaviyappante Priya Marumakal Malayalam Kambikadha


Hridayam Serial Surya TV Launching on 20 November at 10:00 PM – Actors ,...


എന്നെത്തന്നെ കൊടുത്തു ഞാനൊരു വീട് വാങ്ങിച്ചു; അയ്യപ്പണിക്കരുടെ 'വായന'...


എണ്‍പത് തിരിയിട്ട് മണ്‍ചിരാതുകള്‍; അശീതി പ്രകാശത്തില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി


പൊള്ളലിന് വൈദ്യന്‍ വീട്ടില്‍ തന്നെയുണ്ട് പൊള്ളലിന് വൈദ്യന്‍ വീട്ടില്‍...


നാം ചങ്ങല പൊട്ടിച്ചതിന്റെ കഥ


താമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധംതാമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധം


മലയാളത്തിലെ ദളിത് കവിതകള്‍


ലൈറ്റ് ഓഫ് ഏഷ്യ’യുടെ സ്വതന്ത്രവിവര്‍ത്തനം; ശ്രീബുദ്ധന്‍ ഏഷ്യയുടെ വെളിച്ചം


Hajiyar Malayalam Kambikatha


Nandhanam Serial Online – 16 To 20 December 2013 Episodes


ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍


ഒഴിവുകാലത്ത് വായിച്ചുല്ലസിക്കാന് ബാലപുസ്തകങ്ങള്‍


മരുമകളെ ഫിഷ്‌മോളിയുണ്ടാക്കാന്‍ പഠിപ്പിച്ച് മല്ലിക സുകുമാരന്‍: ലൈലാകമേ പാടി...


‘ഭൂമിക്ക് ഒരു ചരമഗീതം’


എസ് കെ പൊറ്റക്കാടിന്റെ ബാലിദ്വീപ്


പി.ജെ. ജോസഫിന് 4500 രൂപ ദിവസേന പശു നല്‍കും; സഭയെ പശുവളര്‍ത്തല്‍ പഠിപ്പിച്ച്...


'നളചരിതം ആട്ടക്കഥ' അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന കലാരൂപം ഏത്? | LSS Q&A