Image may be NSFW.
Clik here to view.
പുസ്തകപ്രസാനത്തിലെ ഗുണമേന്‍മയ്ക്ക് പുസ്തകപ്രസാധകരുടെ ദേശീയ സംഘടനയായ ഫെഡറേഷന്‍ ഒഫ് ഇന്ത്യന്‍ പബ്ലിഷേഴ്‌സ് (FIP) എല്ലാ വര്‍ഷവും നല്‍കിവരുന്ന പുരസ്‌കാരങ്ങളില്‍ ആറെണ്ണം ഡി സി ബുക്‌സിന് ലഭിച്ചു.
സെല്ലുലോയ്ഡ്, നീലക്കുറുക്കന്‍ (ബാലസാഹിത്യം), യോഗ-പ്രകൃതി ചികിത്സ, മായുന്നു മഞ്ഞും മഴയും, Glimpses of My Life, എമേര്‍ജിങ് കേരള (മാഗസിന്‍) എന്നിവയ്ക്കാണ് പുരസ്‌കാരം ലഭിച്ചത്.
അച്ചടിയിലും പുസ്തകനിര്‍മ്മിതിയിലും എക്കാലവും മികച്ച നിലവാരം കാത്തുസൂക്ഷിക്കുന്ന ഡി സി ബുക്‌സിനാണ് ഇത്തവണയും ഏറ്റവുമധികം പുരസ്‌കാരങ്ങള്‍ ലഭിച്ചത്.