പോയവാരം മലയാളിവായിച്ച പുസ്തകങ്ങളില്‍ മുന്നില്‍നില്‍ക്കുന്നത് ബെന്യാമിന്റെ ഏറ്റവും പുതിയ നോവല്‍ മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍,, കെ ആര്‍ മീരയുടെ ഭഗവാന്റെ മരണം, ആരാച്ചാര്‍ എന്നീ പുസ്തകങ്ങളാണ്. ദീപാനിശാന്തിന്റെ നനഞ്ഞുതീര്‍ത്ത മഴകള്‍, സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം, സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി,, ബെന്യാമിന്റെ മഞ്ഞവെയില്‍ മരണങ്ങള്‍, , എം ടിയുടെ പാതിരാവും പകല്‍വെളിച്ചവും, എന്റെ പ്രിയപ്പെട്ട കഥകള്‍(എം ടി), മാധവികുട്ടിയുടെ നഷ്ടപ്പെട്ട നീലാംബരി, ബെന്യാമിന്റെ ആടുജീവിതം, ഉണ്ണി ആറിന്റെ ഒരു ഭയങ്കരകാമുകന്‍, കഥകള്‍ ഉണ്ണി ആര്‍,, ടി ഡി രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, കഥകള്‍ കെ ആര്‍ മീര, ചന്ദ്രമതിയുടെ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, കെ ആര്‍ മീരയുടെ എന്റെ ജീവിതത്തിലെ ചിലര്‍, തുടങ്ങിയ പുസ്തകങ്ങള്‍ക്കും വായനക്കാര്‍ ഏറെയായിരുന്നു.
ഫിക്ഷന്‍ മാത്രമല്ല നോണ്‍ഫിക്ഷന്‍ പുസ്തകങ്ങളും വായനക്കാര്‍ തിരഞ്ഞെടുത്തവയില്‍ മുന്നിലാണ്.ജോസ് സെബാസറ്റിയന്‍ എഴുതിയ ജി എസ് ടി അറിയേണ്ടതെല്ലാം, കെ വേണുവിന്റെ പ്രകൃതി ജനാധിപത്യം സ്വാതന്ത്ര്യം, ലോകത്തെ മാറ്റിമറിച്ച പുസ്തകങ്ങള്‍, അരുണ്‍ എഴുത്തച്ഛന്റെ വിശുദ്ധപാപങ്ങളുടെ ഇന്ത്യ, ജേക്കബ്ബ് തോമസിന്റെ സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍, സിബി മാത്യൂസിന്റെ നിര്‍ഭയം, കെ പി സേതുനാഥിന്റെ കാക്കി കക്കയം തുടങ്ങിയ കൃതികളാണവ.
വിവര്‍ത്തനകൃതികളില്‍ വായക്കാര്‍ തിരഞ്ഞെടുത്തതത്രയും പെരുമാള്‍ മുരുകന്റെ കീഴാളന്, അര്‍ദ്ധനാരീശ്വരന്‍ എന്നീ കൃതികളാണ്. എന്നാല്‍ പൗലോകൊയ്‌ലോയുടെ ആല്‍കെമിസ്റ്റ്, കലാമിന്റെ അഗ്നിച്ചിറകുകള്‍ എന്നിവയാണ് വിവര്‍ത്തകൃതികളുടെ വായനയില്‍ മുന്നില്‍ നില്‍ക്കുന്നത്. കൂട്ടത്തില്‍ നിങ്ങളുടെ ഉപബോധമനസ്സിന്റെ ശക്തി, പോള്‍ കലാനിധിയുടെ പ്രാണന്‍ വായുവിലലിയുമ്പോള്‍ തുടങ്ങിയവയും വായനക്കാര്‍ തിരഞ്ഞെടുത്തു.
മലയാളത്തിന്റെ സ്വന്തം ക്ലാസിക് കൃതികളില്‍ നിന്നും വായക്കാര്‍ തിരഞ്ഞെടുത്തത് ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം, എം ടി വാസുദേവന്‍നായരുടെ രണ്ടാമൂഴം, നാലുകെട്ട്, മാധവിക്കുട്ടിയുടെ എന്റെ കഥ, നീര്‍മാതളം പൂത്തകാലം,, എസ് കെ പൊറ്റക്കാട്ടിന്റെ ഒരു ദേശത്തിന്റെ കഥ, പത്മരാജിന്റെ ലോല, എന്നീ പുസ്തകങ്ങളാണ്.