ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളയായ ഫ്രാങ്ക്ഫര്‍ട്ട് അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് ഒക്ടോബര്‍ 11ന് ഫ്രാങ്ക്ഫര്‍ട്ട് അന്താരാഷ്ട്ര മെസെ ഹാളില്‍ തുടക്കമാകും. ഈ വര്‍ഷത്തെ അതിഥി രാജ്യം ഫ്രാന്‍സ് ആണ്. 172000 ചതുരശ്ര മീറ്ററില്‍ 17 ഹാളുകളിലായി 110 രാജ്യങ്ങളില്‍ നിന്നും 7150 പ്രദര്‍ശകര്‍ ഈ വര്‍ഷത്തെ പുസ്തകമേളയില്‍ പങ്കെടുക്കുന്നു. ഫ്രാന്‍സില്‍ നിന്ന് എഴുത്തുകാരും, പ്രസാധകരും ഉള്‍പ്പെടെ 135 പ്രദര്‍ശകര്‍ ഹാള്‍ 04 ല്‍ പുസ്തക പ്രദര്‍ശനം കാഴ്ച്ചവയ്ക്കും. പുസ്തകമേളയില്‍ 100 രാജ്യങ്ങളില്‍ നിന്നുള്ള 7300 പ്രദര്‍ശകര്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. ഒക്ടോബര്‍ 15 വരെ നീളുന്ന മേളയില്‍ മൂന്ന് ലക്ഷം സന്ദര്‍ശകരെയും പ്രതീക്ഷിക്കുന്നു.
ഇതിനോടകം 62 രാജ്യങ്ങളില്‍ നിന്നായി 8000 ജേര്‍ണലിസ്റ്റുകള്‍ ഈ വര്‍ഷത്തെ ഫ്രാങ്ക്ഫര്‍ട്ട് ബുക്ക് ഫെയര്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ നിന്നും 71 പ്രസാധകര്‍ ഈ പുസ്തകമേളയില്‍ പങ്കെടുക്കുന്നു. ഇന്ത്യയില്‍ നിന്നുമുള്ള പ്രദര്‍ശകര്‍ തങ്ങളുടെ പുസ്തക പ്രദര്‍ശനം ഹാള്‍ 04.2 05.01 06.02 ല്‍ കാഴ്ച്ച വയ്ക്കുന്നു. കേരളത്തില്‍ നിന്നും ഡി.സി. ബുക്‌സ് കോട്ടയം പ്രദര്‍ശന ഹാള്‍ 040/സി. 78 ല്‍ തങ്ങളുടെ പുസ്തക പ്രദര്‍ശനം നടത്തും.
ഒക്‌ടോബര്‍ 10 ന് വൈകുന്നേരം 05.00 മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍, പുസ്തക പ്രദര്‍ശകര്‍, എഴുത്തുകാര്‍, മാദ്ധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് മാത്രമാണ് പ്രവേശനം. ഉദ്ഘാടന ചടങ്ങില്‍ അതിഥി രാജ്യമായ ഫ്രാന്‍സില്‍ നിന്നുമുള്ള കലാസാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും. ഫ്രാന്‍സ് സാംസ്‌കാരിക മന്ത്രി ഫ്‌ളോയര്‍ പെല്ലറിന്‍ ജര്‍മന്‍ സാംസ്‌കാരിക ജോഹാന്നാ വാങ്കാ എന്നിവര്‍ സംയുക്തമായി പുസ്തകമേള ഉദ്ഘാടനം ചെയ്യും.
ഒക്‌ടോബര്‍ 11 മുതല്‍ 13 വരെ പുസ്തക മേഖലയിലെ പ്രദര്‍ശകര്‍, എഴുത്തുകാര്‍, മാദ്ധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക്മാത്രമായിരിക്കും പ്രവേശനം. പൊതുജനങ്ങള്‍ക്ക് ഒക്‌ടോബര്‍ 14 മുതല്‍ 15 വരെ ദിവസങ്ങളില്‍ രാവിലെ 09.00 മുതല്‍ 18.30 വരെയാണ് ഈ പുസ്തകമേള കാണാന്‍ സാധിക്കുന്നത്.
നൂറ്റാണ്ടുകളുടെ പാരമ്പര്യം അവകാശപ്പെടാനുണ്ട് ഫ്രാങ്ക്ഫര്‍ട്ട് അന്താരാഷ്ട്ര പുസ്തകമേളയ്ക്ക്. അച്ചടിയുടെ കണ്ടുപിടുത്ത കാലത്ത് തന്നെ ഫ്രാങ്ക്ഫര്‍ട്ടിലെ പ്രാദേശിക പുസ്തക വില്പനക്കാര്‍ ആരംഭിച്ച മേള ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് രാഷ്ട്രീയവും സാംസ്‌കാരികവുമായ കാരണങ്ങളാല്‍ പ്രസക്തി നഷ്ടപ്പെട്ട മേള രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞ് 1949ല്‍ സെന്റ് പോള്‍സ് ചര്‍ച്ചില്‍ ഇന്നത്തെ രൂപത്തില്‍ പുനരാരംഭിയ്ക്കുകയായിരുന്നു.
1976 മുതല്‍ ഒരു രാജ്യത്തെ അതിഥി രാജ്യമായി മേളയിലേയ്ക്ക് ക്ഷിണിക്കാറുണ്ട്. ഇന്‍ഡോന്യേഷ്യയാണ് ഇത്തവണത്തെ മേളയുടെ അതിഥിരാജ്യം. ഇന്‍ഡോനേഷ്യയില്‍ നിന്നുള്ള എഴുത്തുകാരും പ്രസാധകരും മേളയുടെ ഭാഗമാകും. ഇന്‍ഡോന്യേഷ്യ 17,000 ഐലന്‍സ് ഓഫ് ഇമാജിനേഷന്‍ എന്നതാണ് ഇത്തവണത്തെ ഔദ്യോഗിക മുദ്രാവാക്യം. മലയാളത്തില്‍നിന്ന് ഡി സി ബുക്‌സും ഈ വലിയ സംരംഭത്തില്‍ സാന്നിധ്യമറിയിക്കും.