ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് നേടിയ ടി ഡി രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, ബെന്യാമിന്റെ മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍, നൊബേല്‍ സമ്മാനജേതാവ് കുസവോ ഇഷിഗുറോയുടെ ദ റിമെയിന്‍സ് ഒഫ് ദ ഡേയുടെ മലയാള പരിഭാഷ ദിവസത്തിന്റെ അവശേഷിപ്പുകള്‍, കെ ആര്‍ മീരയുടെ ഭഗവാന്റെ മരണം, ആരാച്ചാര്‍, ‘പോള്‍ ബ്രണ്ടന്‍’ എഴുതിയ ‘A Hermit In The Himalayas ‘എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷ ഹിമാലയത്തില്‍ ഒരു അവധൂതന്, സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി, തുടങ്ങിയ പുസ്തകങ്ങളാണ് പോയവാരം മലയാളികള്‍ ഏറ്റവും കൂടുതല്‍ വായിച്ചത്.
ദീപാനിശാന്തിന്റെ നനഞ്ഞുതീര്‍ത്ത മഴകള്‍,സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം, ടി ഡി രാമകൃഷ്ണന്റെ ഫ്രാന്‍സിസ് ഇട്ടിക്കോര, ബെന്യാമിന്റെ മഞ്ഞവെയില്‍ മരണങ്ങള്‍, എം ടിയുടെ കഥകള്‍, അരുണ്‍ എഴുത്തച്ഛന്റെ വിശുദ്ധപാപങ്ങളുടെ ഇന്ത്യ, പി കണ്ണന്‍ കുട്ടിയുടെ ഒടിയന്‍, , സിബി മാത്യൂസിന്റെ നിര്‍ഭയം, , ഉണ്ണി ആറിന്റെ ഒരു ഭയങ്കരകാമുകന്‍, കഥകള്‍ ഉണ്ണി ആര്‍,, ജി എസ് ടി അറിയേണ്ടതെല്ലാം, തെന്നാലിരാമന്‍ കഥകള്‍, കുട നന്നാക്കുന്ന ചോയി തുടങ്ങിയ കൃതികള്‍ക്കും ആവശ്യക്കാര്‍ ഏറെയായിരുന്നു.
വിവര്‍ത്തനകൃതികളില്‍ പൗലോകൊയ്‌ലോയുടെ ആല്‍കെമിസ്റ്റ്, കലാമിന്റെ അഗ്നിച്ചിറകുകള്‍ , പെരുമാള്‍ മുരുകന്റെ കീഴാളന്, അര്ദ്ധനാരീശ്വരന്എന്നീ കൃതികളും രാമചന്ദ്ര ഗുഹയുടെ ആധുനിക ഇന്ത്യയുടെ ശില്പികള്‍, നിങ്ങളുടെ ഉപബോധമനസ്സിന്റെ ശക്തി, പോള്‍ കലാനിധിയുടെ പ്രാണന്‍ വായുവിലലിയുമ്പോള്‍ തുടങ്ങിയവയും വായനക്കാര്‍ തിരഞ്ഞെടുത്തു.
മലയാളത്തിന്റെ സ്വന്തം ക്ലാസിക് കൃതികളില്‍ നിന്നും വായക്കാര്‍ തിരഞ്ഞെടുത്തത് ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം, എം ടി വാസുദേവന്‍നായരുടെ രണ്ടാമൂഴം, നാലുകെട്ട്, മാധവിക്കുട്ടിയുടെ എന്റെ കഥ, നീര്‍മാതളം പൂത്തകാലം, എസ് കെ പൊറ്റക്കാട്ടിന്റെ ഒരു ദേശത്തിന്റെ കഥ, പത്മരാജിന്റെ ലോല, എന്നീ പുസ്തകങ്ങളാണ്.