പ്രഗത്ഭ ചരിത്രകാരന്‍ സതീഷ് ചന്ദ്രയുടെ ഉത്തമ ചരിത്രാവിഷ്‌കരണമാണ് Medieval india എന്ന പുസ്തകം. ചരിത്രത്തെ അറിയുകയെന്നാല്‍ ദേശത്തെ അടുത്തറിയുകയെന്നാണര്‍ത്ഥം. ചരിത്രത്തെ സൂക്ഷ്മമായി വിശകലനം ചെയ്ത്, ചരിത്രകാരന്റെ യഥാര്‍ത്ഥ അന്വേഷണത്വരയോടെ ചരിത്രസംഭവങ്ങളെ കോര്‍ത്തിണക്കി, ഇന്ത്യയുടെ മധ്യകാലഘട്ടത്തെക്കുറിച്ച് അറിവു തരുന്ന ചരിത്രസഹായിയാണ് ഈ പുസ്തകം. ചരിത്രാന്വേഷികള്‍ക്കും ചരിത്രവിദ്യാര്‍ത്ഥികള്‍ക്കും തികച്ചുമൊരു മുതല്‍ക്കൂട്ടായ Medieval india എന്ന പുസ്തകത്തിന്റെ മലയാളപരിഭാഷയാണ് മധ്യകാല ഇന്ത്യ.
ഇന്ത്യയും ലോകവും, വടക്കേ ഇന്ത്യ- മൂന്ന് സാമ്രാജ്യങ്ങളുടെ കാലഘട്ടം, ചോള സാമ്രാജ്യം, തുടങ്ങി ഇരുപത് അദ്ധ്യായങ്ങളിലായാണ് മധ്യകാല ഇന്ത്യയുടെ ചരിത്രം സതീഷ് ചന്ദ്ര വിവരിക്കുന്നത്. എ വിജയരാഘവനാണ് ഈ പുസ്തകത്തിന്റെ മലയാള വിവര്‍ത്തനം നിര്‍വ്വഹിച്ചിരിക്കുന്നത്. ഡി സി ബുക്‌സ് പുറത്തിറക്കിയ മധ്യകാല ഇന്ത്യയുടെ രണ്ടാമത് പതിപ്പാണ് ഇപ്പോള്‍ വിപണിയിലുള്ളത്.
പ്രമുഖ പ്രമുഖ ചരിത്രകാരനായ സതീഷ് ചന്ദ്ര (1922ല്‍ ജനനം) ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറായിരുന്നു. യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്റെ വൈസ് ചെയര്‍പേഴ്‌സണായും ചെയര്‍പേഴ്‌സണായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ വിസിറ്റിംഗ് പ്രൊഫസര്‍, ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസിന്റെ റപസിഡന്റ്, ടോക്യോയിലുള്ളയുണൈറ്റഡ് നേഷന്‍സ് യൂണിവേഴ്‌സിറ്റിയുടെ കൗണ്‍സില്‍ മെംബര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ പ്രശസ്തിയാര്‍ജ്ജിച്ച നിരവധി ഗ്രന്ഥങ്ങളും ഗവേഷണ പ്രബന്ധങ്ങളും അദ്ദേഹത്തിന്റേതായുണ്ട്.