ആര്‍ക്കും അനുകരിക്കാനാവാത്ത വഴികളിലൂടെയാണ് വടക്കേ കൂട്ടാല നാരായണന്‍കുട്ടി നായര്‍ എന്ന വി.കെ.എന്‍ അക്ഷര സഞ്ചാരം നടത്തിയത്. ഭാഷയെ അദ്ദേഹം അഴിച്ചുപണിതത് ഫലിതാത്മകമായ ആധുനികതയുടെ പണിപ്പുരയിലായിരുന്നു. ബുദ്ധിയിലൂന്നിയുള്ള വി.കെ.എന്‍ നര്‍മ്മം പലതും അധികാര സിരാ കേന്ദ്രങ്ങങ്ങളെ വിറപ്പിക്കുന്നതും ചൊടിപ്പിക്കുന്നതും ആയിരുന്നു. എഴുതിയ കാലത്തിനേക്കാളും അദ്ദേഹത്തിന്റെ പല രചനകളും ഇന്നും പ്രസക്തമാണ് എന്ന വസ്തുത സാഹിത്യചരിത്രത്തിലെ അപൂര്‍വ്വതകളില്‍ അപൂര്‍വ്വത തന്നെയാണ്. എഴുത്തിന്റെ ശൈലീരസം കൊണ്ട് സാഹിത്യത്തില്‍ വേറിട്ടു നില്‍ക്കുകയും, മലയാളിയെ ചിരിപ്പിക്കുകയും അതിലേറെ ചിന്തിപ്പിക്കുകയും ചെയ്ത വി.കെ.എന്‍ കഥാപാത്രമാണ് പയ്യന്‍. സ്വന്തം ജീവിതാനുഭവങ്ങള്‍ പയ്യന്‍ എന്ന കേന്ദ്രകഥാപാത്രത്തിലൂടെ അവതരിപ്പിച്ച നോവലുകളും കഥകളുമാണ് അദ്ദേഹത്തെ സാഹിത്യത്തില്‍ അനശ്വരനാക്കിയത്. പയ്യന്‍ കഥകളും, ആരാഹണം എന്ന നോവലും അദ്ദേഹത്തിന്റെ ജീവനാഡിതന്നെയായിരുന്നു. സമകാലികവിഷയങ്ങളെ നര്‍മ്മത്തില്‍ പൊതിഞ്ഞ് വിമര്‍ശിക്കുകയാണ് അദ്ദേഹം ഈ കൃതികളിലൂടെ ചെയ്തത്. വര്‍ഷങ്ങള്‍ക്കിപ്പുറവും പ്രസക്തമായ ഈ രചനകളു പുതിയ ഡി സി പതിപ്പ് ഇറങ്ങി.
വായനക്കാര്‍ക്കു മുന്നില്‍ പയ്യനും, പയ്യന്റെ കഥകള്‍ക്കും എന്നും ചെറുപ്പം തന്നെ. എത്ര വായിച്ചാലും മടുപ്പു തോന്നാത്ത, പയ്യനെ കേന്ദ്രീകരിച്ചുള്ള എഴുപത്തിമൂന്നു കഥകളടങ്ങിയ പുസ്തകമാണ് പയ്യന്‍ കഥകള്‍. സാഹിത്യ നയതന്ത്ര രാഷ്ട്രീയ മേഖലകളെ സ്പര്‍ശിക്കുന്ന ഈ കഥകള്‍ മലയാള സാഹിത്യത്തിന്റെ അനുഭവതലത്തില്‍ എന്നെന്നും വേറിട്ടു നില്‍ക്കുന്നവയാണ്. ഓരോ കഥയും, കഥാപാത്രങ്ങളും വാക്കുകളും ഇന്നു കാണുന്ന എന്തിനോടൊക്കെയോ ബന്ധിപ്പിക്കാനും കൂട്ടിവായിക്കാനും വായനക്കാരന് കഴിയുന്നു. വി.കെ.എന്‍ തന്റെ പ്രതിഭ ചാലിച്ചെഴുതിയ പയ്യന്‍ കഥകള്‍ 1979ലാണ് പ്രസിദ്ധീകരിച്ചത്. 1982ലെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡിനും പയ്യന്‍ കഥകള്‍ അര്‍ഹമായി. പുസ്തകത്തിന്റെ ആദ്യ ഡിസി ബുക്‌സ് പതിപ്പ് പുറത്തിറങ്ങുന്നത് 1993ലാണ്. അതീവ നര്‍മ്മരസമുള്ളതും സാരവിഷയഭരിതവുമായ പയ്യന്‍ കഥകളുടെ 15ാമത് പതിപ്പാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.
രാഷ്ട്രീയാധികാര വ്യവസായം അതിന്റെ നിലനില്പിനാവശ്യമാകും വിധത്തില്‍ നിര്‍മ്മിച്ചെടുത്തതാണ് മാധ്യമപ്രവര്‍ത്തകരുടെയും കോണ്‍ട്രാക്ടര്‍മാരുടെയും സാമൂഹികോന്നതരുടെയും പെണ്‍വാണിഭക്കാരുടെയും ലോകം. അധികാര വ്യവസായത്തില്‍ നടപ്പാക്കപ്പെടുന്ന വിഷയങ്ങള്‍ എല്ലാംതന്നെ തീരുമാനിക്കപ്പെടുന്നത് ഈ അധോലോകത്താണ്. ഈ അവിശുദ്ധ കൂട്ടുകെട്ടിന്റെ കഥയാണ് വി.കെ.എന്‍ തന്റെ ആരോഹണം എന്ന നോവലിലൂടെ പറഞ്ഞത്.’അഹിംസ’ പാര്‍ട്ടി ദേശീയ രാഷ്ട്രീയത്തിന് നേതൃത്വം നല്‍കുകയും സ്വന്തം പ്രതിഛായയെ പുനര്‍നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി സോഷ്യലിസത്തിലേക്ക് മാറുകയും ചെയ്യുന്ന അറുപതുകളാണ് ആരോഹണത്തില്‍ പരാമര്‍ശിക്കപ്പെടുന്ന കാലം. ദേശീയ രാഷ്ട്രീയത്തില്‍ ഹിംസാത്മകമായ വഴിത്തിരിവുകളുണ്ടായ കാലത്ത് രചിക്കപ്പെട്ട നോവല്‍ അഹിംസ ഒരാചാരവും സോഷ്യലിസം ഒരാദര്‍ശവുമല്ലാതായി മാറിയ ഇക്കാലത്തും ഏറെ പ്രസക്തമാണ്. 1969ലാണ് ആരോഹണം ആദ്യമായി പ്രസിദ്ധീകരിച്ചത്. 1970ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് കരസ്ഥമാക്കിയ ആരോഹണം സ്വാഭാവികമായും ഒട്ടേറെ വിമര്‍ശനങ്ങളെയും ക്ഷണിച്ചു വരുത്തി. ഇപ്പോള്‍ പുസ്തകത്തിന്റെ 7-ാമത് പതിപ്പാണ് പുറത്തുവന്നത്.
The post അധികാര സിരാ കേന്ദ്രങ്ങങ്ങളെ വിറപ്പിച്ച വികെഎന്‍ കൃതികള്‍ appeared first on DC Books.