കേരളീയ ജീവിതത്തെ വരിഞ്ഞുമുറുക്കുന്ന നാഗരികതയുടെ ആസുരമായ സ്പര്‍ശിനികളെയും സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളെയും തീക്ഷ്ണമായി അനുഭവവേദ്യമാക്കുന്ന കഥകളാണ് സന്തോഷ് ഏച്ചിക്കാനത്തിന്റെത്. ‘ബിരിയാണി’ എന്ന പുതിയ കഥയും അതിന് നിദര്‍ശനമാണ്. ഒരു ഉത്തരേന്ത്യന്‍ യാഥാര്‍ത്ഥ്യത്തെ നമ്മുടെ, മലയാളിയുടെ പൊതുബോധവുമായി സമന്വയിപ്പിക്കുകയാണ് സന്തോഷ് ഏച്ചിക്കാനം ബിരിയാണി എന്ന കഥയിലൂടെ ചെയ്യുന്നത്. വടക്കെ മലബാറിലെ മുസ്ലിം കല്യാണങ്ങളിലെ ഭക്ഷണധൂര്‍ത്തും ഇതരസംസ്ഥാനക്കാരനായ ഒരു തൊഴിലാളിയുടെ വിശന്നുമരിച്ച മകളെക്കുറിച്ചുള്ള ദുഖവുമാണ് ബിരിയാണിയുടെ പ്രതിപാദ്യം എന്നു സാമാന്യമായി പറയാമെങ്കിലും അതിലുപരി കുഴിവെട്ടിമൂടേണ്ട നമ്മുടെ കപട സദാചാരങ്ങളുടെ മേല്‍ വന്നുപതിക്കുന്ന മണ്‍പ്രഹരമായി ഈ കഥ മാറുന്നുണ്ട്.
‘ബിരിയാണി’, സമീപകാലത്ത് സോഷ്യല്‍ മീഡിയകളില്‍ സജീവചര്‍ച്ചയായപ്പോള്‍ ഉയര്‍ന്നുവന്ന ഒരാരോപണം, ഈ കഥ മുസ്ലിം വിരുദ്ധമാണെന്നായിരുന്നു. അതിന് കഥാകൃത്തുതന്നെ വിശദമായ മറുപടി നല്‍കിയിരുന്നു. കേരളത്തിന്റെ വടക്ക്, പ്രത്യേകിച്ച് കാസര്‍ഗോട്ടെ തന്റെ പരിചയമുള്ള ഇടങ്ങളില്‍ കണ്ടിട്ടുള്ള ഹിന്ദുമുസ്ലിം വിവാഹങ്ങളിലെ ഭക്ഷണധൂര്‍ത്ത് എന്നത് ഒരു യാഥാര്‍ത്ഥ്യമാണെന്നും ഇതിന്റെയൊക്കെ പൊള്ളത്തരം പൊതു സമൂഹത്തിനുമുമ്പില്‍ തുറന്നുകാട്ടപ്പെടണം എന്നുതന്നെയാണ് താന്‍ ലക്ഷ്യംവെച്ചതെന്നുമാണ്.
സോഷ്യല്‍ മീഡിയകളില്‍ സജീവചര്‍ച്ചയായ ബിരിയാണി എന്ന കഥ കേള്‍ക്കാം….
The post സോഷ്യല്‍ മീഡിയകളില്‍ സജീവചര്‍ച്ചയായ ബിരിയാണി എന്ന കഥ കേള്‍ക്കാം appeared first on DC Books.