കഥകേള്‍ക്കാനിഷ്ടമുള്ളവരാണ് എല്ലാവരും എന്നാല്‍ കുഞ്ഞുങ്ങള്‍ക്കാണ് കഥ ഏറെ പ്രിയം. ഉറങ്ങാനും ഉണ്ണാനും ഒക്കെ അവര്‍ക്ക് കഥവേണം. മുത്തശ്ശിമാരും അമ്മമാരും കുഞ്ഞുങ്ങളെ മടിയിലിരുത്തി കഥ പറഞ്ഞുകൊടുത്തിരുന്ന ഒരു കാലമുണ്ടായിരുന്നു. സാരോപദേശകഥകളും നന്മയുള്ള കഥകളും ഒക്കെ അതിലുണ്ടാവും. കഥകളിലെ നന്മ കേട്ടുവളരുന്ന അവര്‍ നല്ല സ്വഭാവമുള്ളവരായി തീരുകയും ചെയ്യും…
വായിക്കാനും വായിച്ചുകൊടുക്കാനുമുള്ള ധാരാളം കഥകള്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച പുസ്തകമാണ് 365 കുഞ്ഞുകഥകള്‍. കുഞ്ഞുമനസ്സുകള്‍ക്ക് കേള്‍ക്കാനും കേട്ടത് സ്വപ്‌നം കാണാനും അവരുടെ ബുദ്ധിയെ ഉണര്‍ത്താനും ഉതകുന്ന കഥകളാണിതിലുള്ളത്. ലോകകഥകളില്‍നിന്നും പുരാണങ്ങളില്‍നിന്നും തിരഞ്ഞെടുത്ത കഥകളുടെ പുനരാഖ്യാനംകൂടി ഉള്‍പ്പെട്ടതാണ് 365 കുഞ്ഞുകഥകള്‍.
കഥാകൃത്തും വിവര്‍ത്തകയുമായ അഷിതയാണ് 365 കുഞ്ഞുകഥകള്‍ തയ്യാറാക്കിയിരിക്കുന്നത്. ഡി സി ബുക്‌സ് മാമ്പഴം ഇംപ്രില്‍ പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ കുഞ്ഞുങ്ങളെ ആകര്‍ഷിക്കുന്ന നിരവധി കാര്‍ട്ടൂണ്‍ ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വെങ്കിയാണ് ചത്രിങ്ങള്‍ വരച്ചിരിക്കുന്നത്. പുസ്തകത്തിന്റെ 9 -ാമത്തെ പതിപ്പാണ് ഇപ്പോള്‍ വിപണിയിലുള്ളത്.
The post 365 കുഞ്ഞുകഥകള്‍ appeared first on DC Books.