സാഹിത്യലോകത്തും സാംസ്‌കാരിക ലോകത്തും സമൂഹമാധ്യമങ്ങളിലുമെല്ലാം ഇപ്പോള്‍ നൊബേല്‍ പ്രൈസിനെക്കുറിച്ചുള്ള വാര്‍ത്തകളാണ് മുന്നിട്ടുനില്‍ക്കുന്നത്. വൈദ്യശാസ്ത്രം, ഊര്‍ജ്ജതന്ത്രം, രസതന്ത്രം എന്നീ മേഖലകളിലെ നൊബേല്‍ പ്രൈസ് പ്രഖ്യാപിച്ചതിനുപിന്നാലെയാണ് ഇത്തരം ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നത്. കാരണം സാഹിത്യലോകവും വായനക്കാരും ആകാംക്ഷയോടെ കാത്തിരിക്കുന്നത് സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ആര്‍ക്കാവും എന്നതാണ്.
പല പ്രശസ്തരായ എഴുത്തുകാരുടെ പേരുകളാണ് ചര്‍ച്ചയില്‍ മുഴങ്ങികേള്‍ക്കുന്നത്. ഇവരില്‍ ഹറോക്കി മുറക്കാമി, അഡോണിസ്, ഫിലിപ് റോത്, ന്യൂഗി വാ തോങ്, ജോയസ് കരോള്‍ ഒട്‌സ്, ഇസ്മയില്‍ കദാരെ എന്നിവരുടെ പേരുകളാണ് ആദ്യം കേള്‍ക്കുന്നത്. സാഹിത്യ സൃഷ്ടിയില്‍ ഇവരുടെ രചനകളാണത്രേ ഇപ്പോള്‍ മുന്നിട്ടുനില്‍ക്കുന്നത് . അതുകൊണ്ടു തന്നെ സാഹിത്യ നൊബേല്‍ മത്സരത്തില്‍ പുരസ്‌കാര സമിതി ഇവരില്‍ ആരെയെങ്കിലും തിരഞ്ഞെടുക്കും എന്ന പ്രതീക്ഷയിലാണ് സാഹിത്യ ലോകം. എന്നാലും ആര്‍ക്കാവും 2016ലെ സാഹിത്യ നൊബേല്‍ എന്ന ചോദ്യം അവശേഷിക്കുകയാണ്..
ഒക്ടോബര്‍ 13 നാണ് സാഹിത്യത്തിലെ നൊബേല്‍ പ്രൈസ് പ്രഖ്യാപിക്കുന്നത്. സ്വറ്റ്‌ലാന അലക്‌സിവിച്ചിനായിരുന്നു 2015ലെ നൊബേല്‍ സമ്മാനം.
The post 2016 ലെ സാഹിത്യ നൊബേല്‍ പ്രൈസ് ആര്‍ക്കാണ് ?ആകാംക്ഷയോടെ സാഹിത്യലോകം appeared first on DC Books.