ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ബീച്ചില്‍ നടത്തുന്ന രണ്ടാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ(KLF) മാറ്റുകൂട്ടാന്‍ പ്രശസ്ത ചലച്ചിത്രസംവിധായികയും നടിയുമായ നന്ദിത ദാസുമുണ്ടാകും. 2017 ഫെബ്രുവരി 2,3,4,5 ദിവസങ്ങളിലാണ് കേരളത്തിലെ ഏറ്റവും വലിയ സാഹിത്യോല്‍സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍- 2017 (KLF) നടക്കുക. കഴിഞ്ഞ വര്‍ഷത്തെപ്പോലെതന്നെ ഇത്തവണയും പ്രമുഖരും പ്രശസ്തരുമായ ആളുകളാണ് സാഹിത്യമാമാങ്കത്തില്‍ പങ്കെടുക്കുന്നത്. സാഹിത്യ സാഹിത്യേതര ചര്‍ച്ചകള്‍, സംവാദം, മുഖാമുഖം, പുസ്തകപ്രകാശനം തുടങ്ങി വിവിധ പരിപാടികളാണ് നാലുദിനരാത്രങ്ങളായി സാഹിത്യോത്സവത്തില്‍ നടക്കുക. ഇതിന്റെ ഭാഗമായായ നന്ദിത ദാസ് എത്തുന്നത്.
ഇന്ത്യന്‍ ചലച്ചിത്രവേദിയിലെ പ്രമുഖവ്യക്തിത്വമായ നന്ദിത ദാസ് എഴുത്തുകാരിയായ വര്‍ഷ ദാസിന്റേയും കലാകാരനായ ജതിന്‍ ദാസിന്റെയും മകളായി 1969 നവംബര്‍ 7 നാണ് ജനിച്ചത്. നന്ദിത തന്റെ കലാ ജീവിതം തുടങ്ങിയത് ജന്ത്യ മഞ്ച് എന്ന തിയേറ്റര്‍ നാടക കൂട്ടത്തിലൂടെയാണ്. പിന്നീട് സിനിമയിലേക്ക് എത്തി.പ്രമുഖ സാമാന്തര ചിത്ര സംവിധായകയായ ദീപ മേഹ്ത സംവിധാനം ചെയ്ത (1996) ഫയര്‍, (1998 )എര്‍ത്ത് എന്നീ ചിത്രങ്ങളിലെ വിമര്‍ശനാത്മകമായ അഭിനയിത്തിലൂടെയാണ് ഇന്ത്യന്‍ ചലച്ചിത്ര രംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് 30 ലധികം ചിത്രങ്ങളില്‍ , പത്തിലധികം ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. മിക്ക ചിത്രങ്ങളും സമാന്തര ചിത്രങ്ങളുടെ രീതിയിലുള്ള ചിത്രങ്ങളാണ്.
ഫിരാക് എന്ന ചിത്രമാണ് ആദ്യമായി നന്ദിത സംവിധാനംചെയ്തത്. ആ ചിത്രത്തിന് മികച്ച തിരക്കഥക്കുള്ള പുരസ്‌കാരം ലഭിച്ചു. അമ്പതിലധികം ഫിലിം ഫെസ്റ്റിവലുകളില്‍ പങ്കെടുത്തിട്ടുള്ള നന്ദിത ദാസ് 2005 ലും 2013ലും കാന്‍ ചലച്ചിത്രമേളയില്‍ ജൂറി അംഗമായിരുന്നു. ചെറുതുംവലുതുമായ നിരവധി അവാര്‍ഡുകളും നന്ദിതയ്ക്ക് ലഭിച്ചിട്ടുണ്ട്.
The post കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ രണ്ടാംപതിപ്പില്‍ നന്ദിത ദാസ് എത്തുന്നു appeared first on DC Books.