Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3636

മതം തിന്ന് ജീവിക്കുന്ന രാജ്യങ്ങള്‍ ഭൗമനരകങ്ങളാകുന്നു- രവിചന്ദ്രന്‍ സിയുമായുള്ളഅഭിമുഖം

$
0
0

c-ravichandranമതവിദ്വേഷത്തിന്റെ പ്രത്യശാസ്ത്രത്താല്‍ പ്രേരിതരായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് സ്‌റ്റെയ്റ്റ് ഭീകരര്‍ ഇന്നലെ വരെ നമുക്ക് പത്രവാര്‍ത്തകളും കേട്ടുകേള്‍വികളും മാത്രമായിരുന്നു. എന്നാല്‍ സമീപകാലത്ത് നടന്ന സംഭവവികാസങ്ങള്‍ തെളിയിക്കുന്നത് നാമറിയാതെ കേരളത്തിലും അവര്‍ വേരുകളുറപ്പിച്ചു എന്നതാണ്. ഹിംസയുടെ പന്ഥാവിലൂടെ നിരങ്കുശം നീങ്ങുന്ന ഐ.എസ്സില്‍ ചേരാന്‍ ദൈവത്തിന്റെ സ്വന്തം നാട്ടിലും അണികളുണ്ടായെന്ന വസ്തുത നടുക്കത്തോടെയല്ലാതെ സ്മരിക്കാന്‍ നമുക്കാവില്ല.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇറാഖ്, സിറിയ, ലിബിയ മേഖലകളില്‍ സംഹാരതാണ്ഡവമാടിക്കൊണ്ട് ലോകത്തിന്റെ ഇതര ഭാഗങ്ങളില്‍ വേരുറപ്പിക്കാന്‍ ശ്രമിക്കുന്ന ഐ.എസ്സിന്റെ മതവേരുകളെക്കുറിച്ച് രവിചന്ദ്രന്‍ സിയുമായി ഡി സി ബുക്‌സ് എഡിറ്റര്‍ അനൂപ് നടത്തിയ അഭിമുഖം വായിക്കാം.

  •  കേരളത്തില്‍ ഐ എസിന്റെ സാന്നിധ്യം സ്ഥിരീകരിക്കുന്ന വാര്‍ത്തകളാണല്ലോ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇത്തരമൊരു വാര്‍ത്ത നേരത്തെ പ്രതീക്ഷിച്ചിരുന്നോ?

പ്രതീക്ഷിക്കാതിരിക്കുന്നത് കുറ്റകരമാണെന്നാണ് എന്റെ വിചാരം. എല്ലാ അനുകൂല സാഹചര്യങ്ങളും ഒരുക്കി കൊടുത്തിട്ട് മതഭീകരത പത്തി വിരിച്ചാടുമ്പോള്‍ ഞെട്ടി കാണിക്കുന്നത് കഥയില്ലാത്ത ഏര്‍പ്പാടാണ്. ഇവിടെ അപ്രതീക്ഷിതമായി എന്താണുള്ളത്? കേരളത്തില്‍ ഐ.എസ് അനുഭാവ ബ്ലോഗ് പ്രത്യക്ഷപ്പെട്ടിട്ട് അഞ്ചു മാസങ്ങളായി. ഇസ്ലാംവിമര്‍ശകരെയും അവിശ്വാസികളെയും, വിശേഷിച്ച് ഇ.എ ജബ്ബാറിനെ പരസ്യമായി ഭീഷണിപ്പെടുത്ത പ്രഖ്യാപനങ്ങളാണ് ബ്ലോഗിലുണ്ടായിരുന്നത്. ബംഗ്ലാദേശിന്റെ മാതൃകയൊക്കെ അതില്‍ ചൂണ്ടിക്കാട്ടുന്നുണ്ടായിരുന്നു. മുഖ്യധാരാ ഇസ്ലാമതവിശ്വാസികളുടെ നേര്‍പ്പിക്കപ്പെട്ട മതവിശ്വാസത്തെ നിശിതമായി വിമര്‍ശിക്കുകയും ഖിലാഫത്തിന്റെ മാര്‍ഗ്ഗത്തിലുള്ള തടസ്സങ്ങളെ കുറിച്ച് അക്കമിട്ട് പ്രതിപാദിക്കുകയും ചെയ്യുന്നതായിരുന്നു പ്രസ്തുത ബ്ലോഗിലെ ലേഖനങ്ങള്‍. സാമൂഹികമാധ്യമങ്ങളില്‍ വ്യാജ ഐ.ഡികള്‍ മുഖേന സ്ലീപ്പര്‍ സെല്ലുകളും രഹസ്യഗ്രൂപ്പുകളും അവരുണ്ടാക്കിയിട്ടുണ്ട്. ഒന്നു പൂട്ടുമ്പോള്‍ മറ്റൊന്ന് വരും. അവയിലൊക്കെ പോയി ലൈക്ക് അടിക്കുന്നവരുടെ എണ്ണം ആശങ്ക ജനിപ്പിക്കുന്നതാണ്. ജബ്ബാര്‍മാഷിനെതിരെ വധഭീഷണി മുഴക്കി പിന്നെയും ഐ.എസ് അനുകൂല സൈബര്‍ മാധ്യമങ്ങളില്‍ പ്രഖ്യാപനങ്ങള്‍ വരികയുണ്ടായി. അദ്ദേഹം അത് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. ഇന്ന് പോലീസ് സംരക്ഷണയിലാണ് കേരളത്തിലെ ഒരു പ്രമുഖ യുക്തിവാദി ജീവിക്കുന്നതെന്ന യാഥാര്‍ത്ഥ്യം ഈ സമൂഹം ഇനിയും ഉള്‍ക്കൊണ്ടിട്ടില്ല എന്നതാണ് ഖേദകരം. മതഭീകരരുടെ രഹസ്യക്യാമ്പുകളും ഒത്തുചേരലുമൊന്നും കേരളത്തിന് പുത്തരിയല്ല. തിരിഞ്ഞുനോക്കുമ്പോള്‍ വാഗമണ്‍ ക്യാമ്പും കാശ്മീരിലെ മലയാളികള്‍ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചസംഭവവും സ്‌ഫോടനപരമ്പരകളുമൊന്നുംഅത്ര അകലെയല്ല. അന്ന് ഇസ്ലാമിക് സ്‌റ്റേറ്റ് ഉണ്ടായിരുന്നില്ല. ഇന്ന് അവരുണ്ട്. പക്ഷെ തിരക്കഥ ഒന്നുതന്നെയാണ്. മതം ഭീകരത പ്രസരിപ്പിക്കുന്നു. സംഘടനകളുടെ പേര് മാത്രം മാറുന്നു.

  • എങ്ങനെയാണ് മതതീവ്രവാദം മതവിശ്വാസികളെ വശത്താക്കുന്നത്?

മതത്തില്‍ സഹജമായി തന്നെ ഭീകരതയുണ്ട്. മതഭീകരര്‍ അന്യഗ്രഹജീവികളാണെന്ന മട്ടിലുള്ള പ്രചരണം ഗുണംചെയ്യില്ല. മതഭീകരത അന്തിച്ചര്‍ച്ചയിലൂടെയോ ലേഖനപരമ്പരകളിലൂടെയോ മാത്രമായി പരിഹരിക്കാവുന്ന ഒരു കാര്യമല്ല. മതവും മതഭീകരതയും തമ്മിലുള്ളത് മാതാവും ഭ്രൂണവും തമ്മിലുള്ള ബന്ധത്തിന് സമാനമാണ്. ഭീകരവാദത്തിന് എപ്പോഴും കൃത്യമായ മതപിന്തുണയുമുണ്ട്. മതഭീകരതയ്ക്ക് വേണ്ട ഓക്‌സിജനും പോഷണവും എത്തിക്കുന്നത് മുഖ്യധാരാ മതം തന്നെയാണ്. അവിടെ കര്‍മ്മാകര്‍ങ്ങള്‍ക്ക്(Commissions and Omissions) തുല്യ പ്രാധാന്യമുണ്ട്. ന്യൂനപക്ഷത്തിന്റെ അക്രമത്തെക്കാള്‍ അസഹനീയമാണ് ഭൂരിപക്ഷത്തിന്റെ നിശബ്ദത! മതത്തെ പ്രീണിപ്പിക്കുമ്പോള്‍ ഫലത്തില്‍ മതഭീകരതയേയും പ്രീതിപ്പെടുത്തുകയാണ്. മതത്തെ പ്രതിരോധിക്കുമ്പോള്‍ മതഭീകരതയും പ്രതിരോധിക്കപ്പെടുന്നു. മതത്തിന് ഭീകരതയില്ല, ഭീകരവാദത്തിന് മതമില്ല തുടങ്ങിയ വാചാടോപങ്ങള്‍ക്ക് യഥാര്‍ത്ഥ്യവുമായി പുലബന്ധം പോലുമില്ല. അതൊക്കെ അവനവന്റെ നേട്ടത്തിനായി രാഷ്ട്രീയശരികള്‍ (political correctness) നിര്‍മ്മിക്കാനുള്ള ബദ്ധപ്പാടില്‍ തട്ടിവിടുന്നതാണ്. മതത്തിന് ഭീകരതയുണ്ട്. മതസംഘര്‍ഷമില്ലെങ്കിലും മതഭീകരതയുണ്ടാവും. ഒരു മതം മാത്രമുള്ളടത്തും പല മതങ്ങള്‍ ഉള്ളയിടത്തും മതഭീകരതയുണ്ട്. കാരണം ഭീകരതയും ഹിംസയും മതത്തിന്റെ സഹജമായ സോഫ്റ്റ്‌വെയറാണ്. മറിച്ചുള്ള വെള്ളപൂശലൊക്കെ ഫലത്തില്‍ മതഭീകരതയെ ന്യായീകരിക്കുന്നതില്‍ കലാശിക്കും.

  •  മതപ്രഭാഷകരും മതസംഘടനകളും യാതൊരു നിയന്ത്രണങ്ങളുമില്ലാതെ സമൂഹത്തില്‍ മനുഷ്യജീവിതത്തിന്റെ സമസ്തമേഖലകളിലും ഇടപെടുന്ന കാഴ്ചയാണ് ഇന്നുള്ളത്. ഇവരുടെ പ്രവര്‍ത്തനങ്ങളെയും പ്രചരണങ്ങളെയും നിരീക്ഷിക്കേണ്ടതും നിയന്ത്രിക്കേണ്ടതും അത്യാവശ്യമല്ലേ?

തീര്‍ച്ചായായും. അത് നല്ല തോതില്‍ പ്രസരണം നടത്തപ്പെടുന്ന ഒന്നാണ്. സക്കീര്‍നായിക്കിന്റെ കാര്യത്തില്‍ ഈയിടെ ഉണ്ടായ വിവാദം പരിശോധിക്കുക. നായിക്ക് വര്‍ഗ്ഗീയ ധ്രൂവീകരണം ഉണ്ടാക്കുന്ന രീതിയില്‍ പ്രസംഗിക്കുന്നുവെന്നും മതഭീകരതയെ ഒളിഞ്ഞുംതെളിഞ്ഞും ന്യായീകരിക്കുമെന്നും അരിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കുമറിയാം. ഇപ്പുറത്തും സമാനമായ ശ്രമങ്ങളുണ്ട്. പക്ഷെ രണ്ടുംകൂടി ബദ്ധപ്പെട്ട് സമീകരിക്കുന്നത് പ്രശ്‌നപരിഹാരത്തിന് സഹായകരമല്ല. ഇസ്ലാമിക തീവ്രവാദത്തെ ഹൈന്ദവ തീവ്രവാദം ചൂണ്ടിക്കാട്ടി ന്യായീകരിക്കുന്നതെങ്ങനെ? പ്ലേഗ് ഉണ്ടെങ്കില്‍ സിഫിലിസും ആകാം എന്ന ധാരണ ശരിയല്ല. ഇരു രോഗങ്ങളും ചികിത്സക്കപ്പെടണം. രോഗമൂര്‍ച്ഛയ്ക്ക് ആനുപാതികമായി മറുമരുന്നും ചികിത്സാപദ്ധതിയും വ്യതിയാനപ്പെടുത്തണം. ഇസ്ലാമിക ഭീകരതയുടെ കാരണം കേവലം ബീഫ് കൊലകളും ആര്‍.എസ്.എസുമാണെന്നൊക്കെ വാദിക്കുന്ന ലളിതബുദ്ധികളെ നമസ്‌ക്കരിക്കണം. തീര്‍ച്ചയായും ഹൈന്ദവ മൗലികവാദം ഇസ്ലാമികഭീകരതയ്ക്ക് വെള്ളവുംവളവും നല്‍കുന്നുണ്ട്. ഇരുഭാഗത്തും കൂടുതല്‍പേരെ ഭീകരവാദത്തിന്റെ അനുഭാവികളാക്കാന്‍ അത് സഹായിക്കുന്നുമുണ്ട്. പക്ഷെ അവയൊന്നുമില്ലാതെ തന്നെ ആന്തരികശക്തി ആര്‍ജ്ജിക്കാനുള്ള സഹജശേഷി ഇസ്ലാമികഭീകരതയ്ക്കുണ്ട്. ഹൈന്ദവഭീകരത ഉള്ളയിടത്തും ഇല്ലാത്തിടത്തും അത് ശക്തമാണെന്ന് കാണാന്‍ കഴിയും. തീവ്രവാദപ്രചരണം ഉത്സവംപോലെ ആഘോഷിച്ച് നിഷ്പക്ഷത നടിക്കുന്നവരാണ് കേരളസമൂഹത്തില്‍ നല്ലൊരുപങ്കും. സത്യത്തില്‍ നിഷ്പക്ഷം എന്നൊരു പക്ഷമില്ല. നിഷ്പക്ഷം എന്നാല്‍ സ്വന്തം പക്ഷമാണ്. തനിക്ക് എന്ത് കിട്ടും എന്നത് മാത്രമാണ് അവിടെ പ്രാഥമികമായും ആത്യന്തികമായും ആരായപ്പെടുന്നത്.

  •  കുട്ടികളില്‍ മതചിന്തകള്‍ അടിച്ചേല്‍പ്പിക്കുന്നതിനെതിരെ പലരാജ്യങ്ങളും നിയമം കൊണ്ടുവരാന്‍ തുടങ്ങിയിട്ടുണ്ട്. നമ്മുടെ രാജ്യത്തിലും ഇത്തരമൊരു നീക്കം ആവശ്യമാണെന്നു കരുതുന്നുണ്ടോ?

വളരെ ശരിയാണ്. ഓസ്‌ട്രേലിയയില്‍ അങ്ങനെയൊരു നീക്കംനടക്കുന്നതായി വായിച്ചിരുന്നു. ബാല്യത്തിലേയുള്ള മതബോധവത്ക്കരണം ഇല്ലെങ്കില്‍ മതം ഇല്ല. കുട്ടിക്കാലത്തേ അടിച്ചേല്‍പ്പിക്കപ്പെടുന്ന മതകഥകളും ഇഷ്ടാനിഷ്ടങ്ങളും പിന്നീട് നീക്കംചെയ്യാന്‍ പ്രയാസമാണ്. ഇവിടെ ലോകം നിര്‍വചിക്കാനുള്ള പരമാധികാരം മതത്തിന് ഏകപക്ഷീയമായി നല്‍കുകയാണ്. പക്ഷെ അവരുടെ കയ്യിലുള്ളതാകട്ടെ വിലക്ഷണവും പ്രാകൃതവുമായ ഉത്തരങ്ങളാണ്. ആധുനിക മനുഷഷ്യന്റെ ബുദ്ധിയെ പരിഹസിക്കുന്ന പൊട്ടക്കഥകളാണ് അവയില്‍ ഭൂരിപക്ഷവും. ഒരു ജനത എങ്ങനെ ചിന്തിക്കണമെന്നും ജീവിക്കണമെന്നും തീരുമാനിക്കാന്‍ മതത്തിന് നല്‍കപ്പെടുന്ന ചോദ്യംചെയ്യപ്പെടാനാവാത്ത പരമാധികാരമാണ് ഇത്രയും ഇരുട്ട് നമ്മുടെ സമൂഹത്തില്‍ സൃഷ്ടിക്കപ്പെടാന്‍ കാരണം. ഇതില്‍ നിന്ന് കാര്യമായോ മോചനം നേടിയ സമൂഹങ്ങള്‍ മാത്രമേ പുരോഗമിക്കുന്നുള്ളൂ. മതം തിന്ന് ജീവിക്കുന്ന രാജ്യങ്ങള്‍ ഭൗമനരകങ്ങളാകുന്നത് നമുക്ക് കാണേണ്ടി വരുന്നു.

  •  കേരളത്തിലെ യുക്തിവാദിസംഘടനകള്‍ക്ക് ഇക്കാര്യത്തില്‍ എന്തൊക്കെയാണ് ചെയ്യാന്‍ സാധിക്കുക?

യുക്തിവാദികളെ കുറിച്ച് അഭിപ്രായം പറയാന്‍ തീര്‍ച്ചയായും ഞാന്‍ ആളല്ല. എങ്കിലും ഒന്നു പറയാം, എണ്ണത്തില്‍ കുറവാണെങ്കിലും യുക്തിവാദികള്‍ കേരള സമൂഹത്തിലെ വിഷംതീനികളാണ്. അവരാണ് ശരിയായ മാനവികവാദികള്‍. ഏറ്റെടുക്കുന്ന ദൗത്യം ഏറ്റവും നന്നായി നിര്‍വഹിച്ചാലും അവര്‍ക്ക് തിരികെ കിട്ടുന്നത് എന്താണെന്ന് ഓര്‍ത്തുനോക്കൂ. മതം സമൂഹമധ്യത്തിലേക്ക് വലിച്ചെറിയുന്ന മാലിന്യങ്ങളൊക്കെ നീക്കി സമൂഹത്തെ ശുദ്ധീകരിക്കാന്‍ അവര്‍ക്ക് മാത്രമാണ് ബാധ്യത എന്ന രീതിയിലുള്ള വിശകലനം അബദ്ധമാണ്. മതം ആസുരതയോടെ ആര്‍ത്തിരമ്പുമ്പോള്‍ യുക്തിവാദി എവിടെ എന്നൊക്കെ ചോദിച്ച് കൈ കഴുകുന്നവര്‍ തങ്ങള്‍ എക്കാലത്തും മതഭീകരതയ്ക്ക് കര്‍മ്മാകര്‍മ്മങ്ങളിലൂടെ കുട പിടിച്ചു കൊടുക്കുകയായിരുന്നു എന്ന കാര്യം മറക്കരുത്. അതേ സമയം, സമൂഹത്തില്‍ ഇതു സംബന്ധിച്ച് നിരന്തരമായി ബോധവത്ക്കരണം നടത്താന്‍ അവര്‍ക്ക് സാധിക്കും. അതൊരു വിദ്യാഭ്യാസപ്രക്രിയയാണ്. അതിലൂടെ ജനങ്ങളെ ബോധവത്ക്കരിക്കാന്‍ വമ്പന്‍ ജനകീയ പ്രതിരോധങ്ങള്‍ പുടുത്തുയര്‍ത്താനും സാധിക്കും. അക്കാര്യത്തില്‍ അവരെ പിന്തുണയ്ക്കാനുള്ള ബാധ്യത പൊതു സമൂഹത്തിനുണ്ട്. ഇനി അഥവാ മതഭയംകാരണം അതിന് സാധിക്കുന്നില്ലെങ്കില്‍പോലും പിച്ച കൊടുത്തില്ലെങ്കിലും പട്ടിയെ വിട്ട് കടിപ്പിക്കരുത്.

The post മതം തിന്ന് ജീവിക്കുന്ന രാജ്യങ്ങള്‍ ഭൗമനരകങ്ങളാകുന്നു- രവിചന്ദ്രന്‍ സിയുമായുള്ളഅഭിമുഖം appeared first on DC Books.


Viewing all articles
Browse latest Browse all 3636

Trending Articles


ജെ.സി.ബി. സാഹിത്യപുരസ്‌ക്കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ മൂന്ന് മലയാളികള്‍


വി എം ഗിരിജയുടെ മൂന്ന് ദീര്‍ഘ കവിതകള്‍


Ammaviyappante Priya Marumakal Malayalam Kambikadha


Hridayam Serial Surya TV Launching on 20 November at 10:00 PM – Actors ,...


എന്നെത്തന്നെ കൊടുത്തു ഞാനൊരു വീട് വാങ്ങിച്ചു; അയ്യപ്പണിക്കരുടെ 'വായന'...


എണ്‍പത് തിരിയിട്ട് മണ്‍ചിരാതുകള്‍; അശീതി പ്രകാശത്തില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി


പൊള്ളലിന് വൈദ്യന്‍ വീട്ടില്‍ തന്നെയുണ്ട് പൊള്ളലിന് വൈദ്യന്‍ വീട്ടില്‍...


നാം ചങ്ങല പൊട്ടിച്ചതിന്റെ കഥ


താമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധംതാമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധം


മലയാളത്തിലെ ദളിത് കവിതകള്‍


ലൈറ്റ് ഓഫ് ഏഷ്യ’യുടെ സ്വതന്ത്രവിവര്‍ത്തനം; ശ്രീബുദ്ധന്‍ ഏഷ്യയുടെ വെളിച്ചം


Hajiyar Malayalam Kambikatha


Nandhanam Serial Online – 16 To 20 December 2013 Episodes


ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍


ഒഴിവുകാലത്ത് വായിച്ചുല്ലസിക്കാന് ബാലപുസ്തകങ്ങള്‍


മരുമകളെ ഫിഷ്‌മോളിയുണ്ടാക്കാന്‍ പഠിപ്പിച്ച് മല്ലിക സുകുമാരന്‍: ലൈലാകമേ പാടി...


‘ഭൂമിക്ക് ഒരു ചരമഗീതം’


എസ് കെ പൊറ്റക്കാടിന്റെ ബാലിദ്വീപ്


പി.ജെ. ജോസഫിന് 4500 രൂപ ദിവസേന പശു നല്‍കും; സഭയെ പശുവളര്‍ത്തല്‍ പഠിപ്പിച്ച്...


'നളചരിതം ആട്ടക്കഥ' അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന കലാരൂപം ഏത്? | LSS Q&A



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>