മലയാളമനോരമ ഞായറാഴ്ചപ്പതിപ്പില്‍ ഇന്നത്തെ ചിന്താവിഷയം എന്ന പക്ംതി ആരംഭിച്ചിട്ട് 26 വര്‍ഷങ്ങള്‍ പിന്നിട്ടു. മൂല്യവത്തായ ലേഖനങ്ങളിലൂടെ അവ എഴുതുന്ന റ്റി.ജെ.ജെ എന്ന ഫാദര്‍ റ്റി.ജെ.ജോഷ്വയും വായനക്കാര്‍ക്ക് ഏറെ പ്രിയങ്കരനാണ്. ഈ ലേഖനങ്ങളുടെ സമാഹാരം ഇതിനകം പല വാല്യങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജനപ്രിയ കൃതികളായി മാറാന്‍ കഴിഞ്ഞതുകൊണ്ട് ഓരോ വര്‍ഷവും അവയ്ക്ക് പുതിയ പതിപ്പുകള്‍ ഉണ്ടാകുന്നു.
ഇന്നത്തെ ചിന്താവിഷയം പരമ്പരയില്‍ ഉള്‍പ്പെടുത്തി ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന പുതിയ പുസ്തകം ഇപ്പോള്‍ പുറത്തിറങ്ങി. ഇന്നത്തെ ചിന്താവിഷയം ആകുലതകളില്‍ നിന്നും പ്രത്യാശയിലേക്ക് എന്ന പുസ്തകവും പതിവുപോലെ ജീവിതത്തില്‍ വഴിവെളിച്ചങ്ങളാകുന്ന മൂല്യചിന്തകളാണ് മുന്നോട്ടു വെയ്ക്കുന്നത്. ജീവിതത്തെ പല രീതിയിലും ബാധിക്കുന്ന ഇരുള്‍ നീക്കി പ്രകാശമാനമായ ഒരു ഭാവിക്കുവേണ്ട ആശയങ്ങള്‍ ഇതിലൂടെ വായനക്കാരുടെ മനസ്സിനെ കീഴടക്കുന്നു.
മുറിവേറ്റ ഹൃദയങ്ങള്‍ക്ക് സാന്ത്വനമേകുവാനും നിരാശയുടെ കരിനിഴലില്‍ കഴിയുന്നവര്‍ക്ക് പ്രത്യാശയുടെ ദീപനാളം തെളിക്കുവാനും വഴിവിട്ട് യാത്ര ചെയ്യുന്നവര്‍ക്ക് വഴികാട്ടിയാവാനും ആദ്ധ്യാത്മികലോകത്തേക്ക് ശ്രദ്ധ തിരിക്കാനും പര്യാപ്തമായ ശുഭചിന്തകളാണ് ഇന്നത്തെ ചിന്താവിഷയം ആകുലതകളില്‍ നിന്നും പ്രത്യാശയിലേക്ക് എന്ന പുസ്തകത്തിലൂടെ റ്റി.ജെ.ജെ മുന്നോട്ടുവെയ്ക്കുന്നത്. സംഭവകഥകളും ചരിത്രകഥകളും അനുദിന ജീവിതത്തില്‍ നിന്നുള്ള ഉദാഹരണങ്ങളും ഉള്‍പ്പെടുത്തി അവയില്‍ നിന്ന് രൂപപ്പെടുന്ന മൂല്യചിന്തകളെ അദ്ദേഹം അവതരിപ്പിക്കുന്നു.
1929ല്‍ കോന്നി കൊന്നപ്പാറ തെക്കിനേത്ത് വീട്ടില്‍ റ്റി.വി.ജോണിന്റെയും റാഹേലിന്റെയും മകനായാണ് ജോഷ്വ ജനിച്ചത്. കോട്ടയം സി.എം.എസ് കോളേജില്‍നിന്ന് ഇന്റര്‍മീഡിയറ്റ്, ആലുവ യു.സി കോളേജില്‍നിന്ന് ബി.എ, കല്‍ക്കട്ട ബിഷപ്‌സ് കോളേജില്‍നിന്ന് ബി.ഡി, അമേരിക്കയിലെ യൂണിയന്‍ തിയോളജിക്കല്‍ സെമിനാരിയില്‍നിന്ന് എസ്.റ്റി.എം എന്നീ ബിരുദങ്ങള്‍ കരസ്ഥമാക്കി. യെരുശലേമിലെ എക്യൂമെനിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഗവേഷണപഠനം നടത്തി. 1947ല്‍ ശെമ്മാശപ്പട്ടവും 1956ല്‍ വൈദികപദവിയും കൈവന്നു. 1954 മുതല്‍ കോട്ടയം ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരിയില്‍ അധ്യാപകനായി പ്രവര്‍ത്തിക്കുന്നു.
ഇന്നത്തെ ചിന്താവിഷയം,ഇന്നത്തെ ചിന്താവിഷയം: ഉത്തമജീവിതചിന്തകള്‍, ശുഭചിന്തകള്‍: ജീവിതവിജയത്തിന്, ശുഭചിന്തകള്‍: സന്തോഷകരമായ കുടുംബജീവിതത്തിന്, ശുഭചിന്തകള്‍: കുട്ടികളില്‍ സത്സ്വഭാവം വളര്‍ത്താന്‍, ശുഭചിന്തകള്‍: മികച്ച പെരുമാറ്റശീലങ്ങള്‍ക്ക്, ശുഭചിന്തകള്‍: കൗമാരം വഴിതെറ്റാതിരിക്കാന്‍, ശുഭചിന്തകള്‍: പ്രതിസന്ധികള്‍ നേരിടാന്‍ എന്നിവയടക്കം മുപ്പത്തഞ്ചില്പരം കൃതികള്‍ ഫാദര്‍ റ്റി.ജെ.ജോഷ്വ രചിച്ചിട്ടുണ്ട്.
The post ഇന്നത്തെ ചിന്താവിഷയം- ആകുലതകളില്‍ നിന്നും പ്രത്യാശയിലേക്ക് appeared first on DC Books.