അമേരിക്കന്‍ കവിയും ഗായകനുമായ എഴുപത്തഞ്ചുകാരനുമായ ബോബ് ഡിലന്‍ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹനായി. 9 ലക്ഷം ഡോളറാണ് പുരസ്‌കാര തുക. അമേരിക്കന്‍ കാവ്യശാഖകയ്ക്ക് നല്‍കിയ മികച്ച സംഭാവനകളാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
1959ലാണ് ബോബ് ഡിലന്റെ സംഗീതജീവിതം ആരംഭിച്ചത്. പിന്നീട് പ്രശസ്തനായിതീര്‍ന്ന അദ്ദേഹത്തിന്റെ പാട്ടുകള്‍ ആന്റി വാര്‍ ആന്റ് സിവില്‍ റൈറ്റസ് മൂവ്‌മെന്റ് സമയത്ത് ഏറെശ്രദ്ധിക്കപ്പെട്ടു.
ആലാപനത്തിലൂടെയും പാട്ടെഴുത്തിലൂടെയും യുവജനങ്ങളുടെ പ്രചോദകകേന്ദ്രമായി മാറിയതിന്റെ പേരില്‍ ലീജിയന്‍ ഓഫ് ഓണര്‍ പുരസ്‌കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
The post സാഹിത്യ നൊബേല്‍ ബോബ് ഡിലന്‍ appeared first on DC Books.