കേരളത്തിന്റെ സാമൂഹിക സംസ്‌കാരത്തെ അടയാളപ്പെടുത്തുന്ന പുസ്തക പരമ്പര ‘കേരളം 60’ ഋഷിരാജ് സിങ് ഐപിഎസ് പ്രകാശനം ചെയ്തു. എം.ജി.എസ് നാരായണന്റെ ‘കേരള ചരിത്രത്തിലെ പത്തു കള്ളക്കഥകള്‍’, ഡോ.ബി ഉമാദത്തന്റ ‘കേരളത്തിന്റെ കുറ്റാന്വേഷണ ചരിത്രം’, എന്‍.പി രാജേന്ദ്രന്റെ ‘മലയാള പത്രപംക്തിയുടെ ചരിത്രം’, ബെന്യാമിന്റെ ‘കുടിയേറ്റം’, സി. എസ്. ചന്ദ്രികയുടെ ‘കേരളത്തിന്റെ സ്ത്രീ ചരിത്രങ്ങള്‍, സ്ത്രീ മുന്നേറ്റങ്ങള്‍’ എന്നിവയാണ് പുസ്തക പരമ്പരയിലുള്ളത്.
ഒക്ടോബര്‍ 13 വ്യാഴാഴ്ച വൈകിട്ട് 5.30ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടന്ന പ്രകാശന ചടങ്ങില്‍ ഡോ. ജോര്‍ജ് ഓണക്കൂര്‍, ഡോ.ബി. ഉമാദത്തന്‍, എന്‍.പി രാജേന്ദ്രന്‍, രവി ഡി.സി തുടങ്ങിയവര്‍ പങ്കെടുത്തു.
2016 ഒക്ടോബര്‍ 7 ആരംഭിച്ച പുസ്തകമേളയില്‍ ഇന്ത്യയിലും വിദേശത്തുമുള്ള 350ല്‍പ്പരം പ്രസാധകരുടെ പത്ത് ലക്ഷത്തിലധികം പുസ്തകങ്ങളാണ് വായനക്കാരെ കാത്തിരിക്കുന്നത്. മെഡിക്കല്‍ സയന്‍സ്, എന്‍ജിനീയറിങ്, മാനേജ്‌മെന്റ് തുടങ്ങിയ അക്കാദമിക് മേഖലയിലെ പുസ്തകങ്ങളോടൊപ്പം ചരിത്രം, സാഹിത്യം തുടങ്ങിയ എല്ലാ മേഖലകളിലെയും പുസ്തകങ്ങളും ലഭ്യമാണ്. ലക്ഷക്കണക്കിനു പുസ്തകങ്ങള്‍ ഒരുക്കിയിരിക്കുന്ന ഈ മേളയില്‍ പുസ്തകങ്ങള്‍ കാണുന്നതിനും തിരഞ്ഞെടുക്കുന്നതിനും കൂടുതല്‍ സൗകര്യങ്ങളും വായനക്കാര്‍ക്കായി ക്രമീകരിച്ചിട്ടുണ്ട്. ഒക്ടോബര്‍ 23 വരെയാണ് പുസ്തകമേള.
‘കേരളം 60′ പുസ്തക പരമ്പരയിലെ പുസ്തകങ്ങളുടെ പ്രകാശനം കാണുന്നതിനായി ഈ ലിങ്കില്‍ ക്ലിക് ചെയ്യുക
The post ഡി.സി പുസ്തകമേളയില്‍ ‘കേരളം 60 ‘ പുസ്തക പരമ്പര പ്രകാശനം ചെയ്തു. appeared first on DC Books.