വി എച്ച് നിഷാദിന്റെ ആതിരാ സൈക്കിള്‍ എന്ന കഥാസമാഹാരത്തെ അടിസ്ഥാനമാക്കി നടത്തിവരുന്ന സംവാദത്തിന്റെയും കൂടിയിരുപ്പിന്റെയും രണ്ടാം ഭാഗം ‘ആതിരാ സൈക്കിള്‍ കേരളയാത്ര -2′ ഒക്ടോബര്‍ 15ന് വൈകിട്ട് 3.30ന് കണ്ണൂര്‍ സിറ്റിസെന്ററിലുള്ള ഡി സി ബുക്‌സ് ഷോറൂമില്‍ നടക്കും. മികച്ച പുസ്തകങ്ങള്‍ വായനക്കാരിലെത്തിക്കുന്നതില്‍ എന്നും മുമ്പന്തിയില്‍ നില്‍ക്കുന്ന ഡി സി ബുക്‌സാണ് സംവാദവും കൂടിയിരുപ്പും സംഘടിപ്പിക്കുന്നത്.
ഡി സി ബുക്‌സ് കഥാഫെസ്റ്റ് പരമ്പരയില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച പുസ്തകമാണ് ആതിരാ സൈക്കിള്‍. ഇന്നത്തെ സമൂഹം നേരിടുന്ന ചിലപ്രശ്‌നങ്ങള്‍ സൗന്ദര്യപരമായ അംശത്തിന് കോട്ടംതട്ടാത്തവിധം അവതരിപ്പിച്ചിരിക്കുന്ന കഥസമാഹാരം സ്ത്രീപക്ഷമമത പുലര്‍ത്തുന്നതാണ്. അതുകൊണ്ടുതന്നെ സമകാലികപ്രസക്തിയുള്ള വിഷയങ്ങളാണ് പുസ്തകത്തെ ആസ്പദമാക്കി ചര്‍ച്ചചെയ്യുന്നത്.
ജിസാ ജോസ്, ആര്‍ തുഷാര, സിന്ധു കെ വി, വീണ, ജേക്കബ് ഏബ്രഹാം, സി വി ദ്വിജിത്ത്, ഷിജു കണ്ണന്‍, ഷാഹിറ എടക്കാട്, കെ സുരേഷ് കുമാര്‍, ജിഷ എ വി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. ഒപ്പം തുമ്പി അവരതിപ്പിക്കുന്ന കഥാവതരണവും ഉണ്ടാകും.
സെപ്റ്റംബര്‍ 17ന് കോഴിക്കോട് ഹൈലൈറ്റ് മാളിലാണ് ‘ആതിരാ സൈക്കിള്‍– കേരളയാത്ര-1 എന്ന സംവാദത്തിന് തുടക്കമായത്. സംവാദത്തിന്റെ മൂന്നാം ഭാഗം ‘ആതിരാ സൈക്കിള്‍ കേരളയാത്ര- 3 ‘ ബെത്തേരിയിലാണ് സംഘടിപ്പിച്ചിട്ടള്ളത്.
The post ആതിര സൈക്കിള്‍ കേരളയാത്ര-2 കണ്ണൂരില്‍ appeared first on DC Books.