കവി എ അയ്യപ്പന്‍ പഠനകേന്ദ്രം ഭാരത് ഭവന്‍ കേരള സാഹിത്യ അക്കാദമി ഡി സി ബുക്‌സ് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ദേശീയ കാവ്യോത്സവം ഒക്ടോബര്‍ 15 മുതല്‍ 22 വരെ തിരുവനന്തപുരത്ത് നടക്കും. 15ന് രാവിലെ പത്തിന് ഭാരത് ഭവനില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കാവ്യോത്സവം ഉദ്ഘാടനം ചെയ്യും.
ചടങ്ങില്‍ ട്രസ്റ്റ്‌ചെയര്‍മാന്‍ കെ ജയകുമാര്‍ അധ്യക്ഷനാകും. മന്ത്രി വി എസ് സുനില്‍കുമാര്‍, സാഹിത്യ അക്കാദമി ചെയര്‍മാന്‍ വൈശാഖന്‍, ഭാരത് ഭവന്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍, കവി പ്രഭാവര്‍മ, ബാലചന്ദ്രന്‍ ചുള്ളിക്കാട് തുടങ്ങിയവര്‍ പങ്കെടുക്കും. എ അയ്യപ്പന്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ 5,000 രൂപയും ശില്‍പ്പവും അടങ്ങുന്ന നെരളിക്കാട്ട് രുക്മിണിയമ്മ കവിതാ പുരസ്‌കാരം കവി കുരീപ്പുഴ ശ്രീകുമാറിന് സമ്മാനിക്കും. തുടന്ന് എ അയ്യപ്പന്റെ കവിതകള്‍ അവതരിപ്പിക്കും.
15, 16 തീയതികളില്‍ ഭരത് ഭവനിലും മറ്റ് തീയതികളില്‍ എ അയ്യപ്പനുമായി ബന്ധപ്പെട്ട തിരുവനന്തപുരം സ്റ്റാച്യു സാംസ്‌കാരിക വേദി, റഷ്യന്‍ കള്‍ച്ചര്‍ സെന്റര്‍, നെടുമങ്ങാട്, നേമം, തമ്പാനൂര്‍ തുടങ്ങി ആറ് സ്ഥലങ്ങളിലുമായാണ് കാവ്യോത്സവം നടത്തുന്നത്.
ഒരാഴ്ച നീണ്ടുനില്‍ക്കുന്ന കാവ്യോത്സത്തില്‍ ‘സമകാലിക മലയാള സാഹിത്യ വ്യവഹാരത്തിന്റെ രാഷ്ട്രീയധ്വനികള്‍ -ചില ചിന്തകള്‍’, ‘പുതിയ സാഹിത്യത്തിലെ വെല്ലുവിളികള്‍’, ‘ഫെക്‌സിബിളിസ കാലത്തെ കവിത’, ‘എ അയ്യപ്പന്‍ വ്യക്തിയും കവിതയും‘ തുടങ്ങിയ വിഷയത്തില്‍ പ്രഭാഷണം, മംത ആര്‍സിക്കര, ലക്ഷ്മി കൊല്ലാറ, കുമാര്‍ അനുപം,മധുമതി, വൈറ്റ് പിന്റെ, കെ ജയകുമാര്‍, സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന കാവ്യോത്സവം, ഏഴാച്ചേരി രാമചന്ദ്രന്‍, കാനായി കുഞ്ഞിരാമന്‍, ഡോ ദീപാ സ്വരന്‍, ഹില്‍ഡ ഷീല, ഡോ ബി സന്ധ്യ തുടങ്ങിയവലര്‍ പങ്കെടുക്കുന്ന കാവ്യാര്‍ച്ചന, എ അയ്യപ്പന്‍ അനുസ്മരണം, എ അയ്യപ്പന്റെ പുസ്തകങ്ങളുടെ പ്രദര്‍ശനം, അയ്യപ്പന്റെ കവിതകളെ ആസ്പദമാക്കി വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം തുടങ്ങി നിരവധി പരിപാടികളാണ് നടത്തുന്നത്.
The post എ അയ്യപ്പന്‍ ദേശീയ കാവ്യോത്സവം 2016 appeared first on DC Books.