വിവിധ മത്സരപരീക്ഷകളില്‍ വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും ഒഴിച്ചുകൂടാനാവാത്ത വിഷയങ്ങളാണ് ഇന്ന് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയും സൈബര്‍ നിയമങ്ങളും. കയ്യിലിരിക്കുന്ന മൊബൈല്‍ ഫോണ്‍ പോലും ഒരു മിനി കമ്പ്യൂട്ടറായി മാറിയിരിക്കുന്ന ഇക്കാലത്ത് ഈ വിഷയത്തേക്കുറിച്ചുള്ള അവബോധം എല്ലാ പ്രായക്കാരിലും ഉണ്ടായേ തീരൂ. ആ ലക്ഷ്യത്തിനായി പുറത്തിറക്കിയിരിക്ക്കുന്ന പുസ്തകമാണ് മത്സരപരീക്ഷകളിലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയും സൈബര്‍ ലോയും.
കമ്പ്യൂട്ടറിന്റെ ചരിത്രം മുതല്‍ ആധുനിക സങ്കേതങ്ങളും കണ്ടുപിടുത്തങ്ങളും വരെ ഏതൊരു സാധാരണക്കാരനും മനസ്സിലാകത്തക്കവിധം ലളിതമായി പ്രതിപാദിച്ചിരിക്കുന്ന പുസ്തകമാണ് മത്സരപരീക്ഷകളിലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയും സൈബര്‍ ലോയും. ഓപ്പറേറ്റിംഗ് സിസ്റ്റം, പ്രോഗ്രാമിംഗ് ലാംഗ്വേജുകള്‍, ഇന്റര്‍നെറ്റ് തുടങ്ങിയ കാര്യങ്ങളെല്ലാം തന്നെ ഉള്‍പ്പെടുന്ന പുസ്തകം സൈബര്‍ ക്രൈം, നെറ്റ് ന്യൂട്രാലിറ്റി, ഇ ഗവേര്‍ണന്‍സ് തുടങ്ങിയ വിഷയങ്ങളും ചര്‍ച്ച ചെയ്യുന്നു.
ഏത് പരീക്ഷയിലും ഐടി വിഭാഗത്തില്‍ ഉയര്‍ന്ന മാര്‍ക്ക് നേടാന്‍ സഹായിക്കുന്ന മത്സരപരീക്ഷകളിലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയും സൈബര്‍ ലോയും എന്ന പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്ന മാതൃകാചോദ്യങ്ങള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഏറെ പ്രയോജനപ്രദമാണ്. ഐ റാങ്ക് ഇംപ്രിന്റിലാണ് ഡി സി ബുക്‌സ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
വിവിധ ആനുകാലികങ്ങളില്‍ ഐടി വിഷയത്തില്‍ എഴുതാറുള്ള കെ.എം.അബ്ദുള്‍ സലാം ആണ് ഈ പുസ്തകം തയ്യാറാക്കിയത്. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ മാനേജര്‍ (ഐടി) ആയി പ്രവര്‍ത്തിക്കുന്ന അദ്ദേഹം ക്ലൗഡ് കമ്പ്യൂട്ടിംഗ് എന്ന പുസ്തകത്തിന്റെ രചയിതാവ് കൂടിയാണ്.
The post മത്സരപരീക്ഷകളിലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയും സൈബര്‍ ലോയും appeared first on DC Books.