Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

പെണ്‍മയുടെ വഴികളും പള്ളി വൈപ്പിലെ കൊതിക്കല്ലുകളും പ്രകാശിപ്പിച്ചു

$
0
0

tvm-book-fair
തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനിയില്‍ നടന്നുവരുന്ന ഡി സി ബുക്‌സ് പുസ്തകമേളയില്‍ സിസ്റ്റര്‍ ജെസ്മിയുടെ ‘പെണ്‍മയുടെ വഴികള്‍’, സമദിന്റെ ‘പള്ളിവൈപ്പിലെ കൊതിക്കല്ലുകള്‍’ എന്നീ പുസ്തകങ്ങള്‍ പ്രകാശിപ്പിച്ചു. വിദ്യാഭ്യാസവകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി ഇ.എം സതീശനു നല്‍കിയാണ് പള്ളി വൈപ്പിലെ കൊതിക്കല്ലുകള്‍ പ്രകാശിപ്പിച്ചത്. ഡോ രാധിക സി. നായര്‍ ഡോ. ഉഷ എസ് നായര്‍ക്ക് നല്‍കിക്കൊണ്ട പെണ്‍മയുടെ വഴികള്‍ പ്രകാശിപ്പിച്ചു.

സന്തുലനമാണ് പ്രകൃതിയുടെ ഭാവമെന്നു പ്രൊഫ സി രവീന്ദ്രനാഥ് പറഞ്ഞു. മനുഷ്യനൊഴികെയുള്ള ജീവികളെല്ലാം അതിനായി പരിശ്രമിക്കുന്നു. മനുഷ്യന്‍ അതിനെ തകര്‍ക്കുന്നു. നമ്മളും പ്രകൃതിയിലെ സന്തുലനത്തിനായി നിലകൊള്ളണം. ഈ സന്ദേശം ജനങ്ങളിലെത്തിക്കുന്നവയാണ് പ്രതിബദ്ധതയുള്ള സാഹിത്യ കൃതികള്‍. അത്തരത്തില്‍ പ്രതിബദ്ധമായ ഉത്തമമായൊരു രചനയാണ് പള്ളി വൈപ്പിലെ കൊതിക്കല്ലുകള്‍ എന്ന് പ്രൊഫ സി രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു

സമൂഹത്തില്‍ കലാപകാരികളാകുന്ന സ്ത്രീകള്‍ പോലും കുടുംബത്തില്‍ വിപ്ലവം മാറ്റിവയ്ക്കുന്ന കാലത്ത് ഒരു സഭയ്‌ക്കെതിരെ കലാപമുയര്‍ത്തിയ ആളാണ് സിസ്റ്റര്‍ ജെസ്മിയെന്ന് ഡോ. രാധിക സി. നായര്‍ പറഞ്ഞു. സ്ത്രീകളുടെ വേദനകളും യാതനകളും ദു:ഖങ്ങളും ചര്‍ച ചെയ്യുന്ന പെണ്‍മയുടെ വഴികള്‍ പുരുഷന്‍മാര്‍ നിശ്ചയമായും വായിച്ചിരിക്കണമെന്ന് ഉഷ എസ് നായര്‍ പറഞ്ഞു. സഭയിലെ നണ്‍ സിസ്റ്റര്‍മാരുടെ വിവാഹം, ജീവിതം തുടങ്ങിയവയം പ്രമേയമാകുന്ന ഈ കൃതി വ്യത്യസ്തമായൊരു നോവലാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. 90% തന്റെ അനുഭവത്തിന്‍ അധിഷ്ടിതമായ പെണ്‍വഴികള്‍ ആമേനു ശേഷം താനെഴുതാനിരുന്ന നോവലായിരുന്നുവെന്ന് സിസ്റ്റര്‍ ജെസ്മി പറഞ്ഞു.

ഒട്ടേറെ വസ്തുതകളും വിഷയങ്ങളു പഠിച്ച വിശകലനം ചെയ്ത എഴുതിയതാന്ന് പള്ളി വൈപ്പിലെ കൊതിക്കല്ലുകള്‍ എന്ന് ഇ എം സതീശന്‍ പറഞ്ഞു. സമദ്, ഡോ. ലത വിജയകുമാര്‍ എന്നിവരും സംസാരിച്ചു.

The post പെണ്‍മയുടെ വഴികളും പള്ളി വൈപ്പിലെ കൊതിക്കല്ലുകളും പ്രകാശിപ്പിച്ചു appeared first on DC Books.


Viewing all articles
Browse latest Browse all 3641

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>