Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

മനുഷ്യമനസ്സിന്റെ ഉള്‍ത്തേങ്ങലുകളുമായി ഗീതാഞ്ജലി

$
0
0

geethanjal11111iഒരു തൂലികാസൗഹൃദത്തിനിരുപുറവുമിരുന്ന് ജീവിതം പറഞ്ഞു തീര്‍ക്കുന്ന പുരുഷന്റെയും സ്ത്രീയുടെയും കഥയാണ് ഷബിത എം.കെയുടെ ഗീതാഞ്ജലി എന്ന നോവല്‍ പറയുന്നത്. ഹൃദയത്തില്‍ തൊടുന്ന ഒരുപാട് നല്ല നിമിഷങ്ങളിലൂടെ കടന്നുപോകുന്ന ഈ കൃതി ഡി സി സാഹിത്യ പുരസ്‌കാരം നോവല്‍ മത്സരം 2016ല്‍ പ്രസിദ്ധീകരണത്തിനായി തിരഞ്ഞെടുക്കപ്പെട്ടതാണ്.

സ്ത്രീ പുരുഷ ബന്ധങ്ങളുടെ വൈചിത്ര്യവും വൈവിധ്യവുമാണ് ഗീതാഞ്ജലി അന്വേഷിക്കുന്നത്. വിവാഹബന്ധങ്ങളും വിവാഹേതരബന്ധങ്ങളും പ്രശ്‌നസങ്കീര്‍ണ്ണമാകുന്ന ആധുനിക ജീവിത പരിസരത്തില്‍ മനുഷ്യമനസ്സിന്റെ ഉള്‍ത്തേങ്ങലുകള്‍ എന്തെല്ലാമാണെന്ന് ഈ നോവല്‍ ബോധ്യപ്പെടുത്തുന്നു. മരണത്തിനു മുമ്പുള്ള ഒരു പിടച്ചില്‍ മാത്രമാണ് ജീവിതമെന്ന് കാണുമ്പോഴും ഓരോരുത്തരുടെയും ഉള്ളില്‍ അവശേഷിക്കുന്ന നന്മയുടെ നേര്‍ത്ത നൂലുകൊണ്ട് പരസ്പരബന്ധിതരാകാനുള്ള മനുഷ്യേച്ഛയുടെ സഫലത കൂടി ഇതിലൂടെ അനുഭവിക്കാന്‍ സാധിക്കുന്നു.

geethanjaliഹൃദയത്തില്‍ തൊടുന്ന നല്ല മുഹൂര്‍ത്തങ്ങള്‍ ഗീതാഞ്ജലിയുടെ വായനയെ ആസ്വാദ്യമാക്കുന്നുവെന്നാണ് ജഡ്ജിങ് കമ്മിറ്റി അംഗങ്ങളായ ടി.ഡി.രാമകൃഷ്ണന്‍, ഡോ. പി.കെ.രാജശേഖരന്‍, വി.ജെ.ജെയിംസ് എന്നിവര്‍ അഭിപ്രായപ്പെട്ടത്. സമകാലികലോകത്തിന്റെ തമസ്ഥലികളെക്കുറിച്ചുള്ള ആശങ്കകള്‍ ഈയിടത്തില്‍ പങ്കുവെയ്ക്കുമ്പോള്‍ തന്നെ പുറത്തെടുത്താല്‍ തെളിഞ്ഞുകത്താന്‍ പാകത്തില്‍ മനുഷ്യമനസ്സ് ഒളിച്ചുവെയ്ക്കുന്ന നന്മയുടെ ഇത്തിരിവെട്ടവും നോവല്‍ പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് കമ്മിറ്റി പറയുന്നു.

കോഴിക്കോട് അത്തോളിയില്‍ ജനിച്ച ഷബിത  ഇംഗ്ലിഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടി കോഴിക്കോട് ദയാപുരം ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് ഫോര്‍ വിമനില്‍ അദ്ധ്യാപികയായി ജോലി ചെയ്യുന്നു. പൂക്കാട് കലാലയം ചെറുകഥാ പുരസ്‌കാരം, മാനവ ചെറുകഥാ പുരസ്‌കാരം, ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്റെ വ്ടി.ദാമോദരന്‍ തിരക്കഥാ പുരസ്‌കാരം എന്നിവയും അവര്‍ നേടിയിട്ടുണ്ട്.

 

The post മനുഷ്യമനസ്സിന്റെ ഉള്‍ത്തേങ്ങലുകളുമായി ഗീതാഞ്ജലി appeared first on DC Books.


Viewing all articles
Browse latest Browse all 3641

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>