നമുക്ക് താങ്ങാവുന്നതും ജീവിതത്തില്‍ എല്ലാ ഘട്ടത്തിലും താങ്ങ് ആവുന്നതുമായ ഒരു വിദ്യാഭ്യാസത്തേക്കുറിച്ച് ചിന്തിക്കുന്ന പുസ്തകമാണ് താങ്ങാവുന്ന വിദ്യാഭ്യാസം.. മുഴുവന്‍ സമയ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുമായി പാലക്കാട് ജില്ലയിലെ അഗളിക്കടുത്ത് കഴിയുന്ന ഗോപാലകൃഷ്ണനും വിജയലക്ഷ്മിയും ചേര്‍ന്നാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. അധ്യാപകരായിരുന്ന ഇരുവരും ജോലി രാജിവെച്ച് ആരംഭിച്ച സാരംഗ് എന്ന വിദ്യാലയത്തിന്റെ മാതൃകകളാണ് ഈ പുസ്തകത്തിലൂടെ പങ്കുവെയ്ക്കുന്നത്.
അധ്യാപകരുടെ കാഴ്ചപ്പാടിലും കുട്ടികളോടുള്ള സമീപനത്തിലും വിദ്യാലയങ്ങളുടെ ഘടനയിലും മാറ്റം വേണം. സ്വജീവിതത്തില്‍ ആവിഷ്‌കരിച്ചും വിജയിപ്പിച്ചും കാട്ടിയ വിദ്യാഭ്യാസ പദ്ധതിയാണ് പുസ്തകത്തിലൂടെ ഇവര്‍ പങ്കുവയ്ക്കുന്നത്. കെട്ടിമേച്ചിലുകള്‍ അധിമകാവുകയും ഒട്ടും കാതലില്ലാതാവുകയും ചെയ്ത കെട്ട വിദ്യാഭ്യാസരീതിയെ തച്ചുടയ്ക്കാനായി സര്‍ക്കാര്‍ സര്‍വ്വീസില്‍വിദ്യാഭ്യാസത്തിന്റെ ലക്ഷ്യവും ഉള്ളടക്കവും മാര്‍ഗ്ഗവും മാറണമെന്നാണ് ഗ്രന്ഥകര്‍ത്താക്കളുടെ അഭിപ്രായം. അതുകൊണ്ടുതന്നെ നമ്മുടെ വിദ്യാഭ്യാസരീതിയെ തച്ചുടയ്ക്കുന്ന പല പദ്ധതികളെക്കുറിച്ചും താങ്ങാവുന്ന വിദ്യാഭ്യാസത്തില്‍ ചര്‍ച്ചചെയ്യുന്നു.
പൂര്‍ണ്ണമായും കുട്ടികള്‍ക്കും ഒപ്പം രക്ഷിതാക്കള്‍ക്കും താങ്ങാവുന്ന വിദ്യാഭ്യാസരീതിയാണ് ഈ പുസ്തകത്തിലൂടെ ഗോപാലകൃഷ്ണനും വിജയലക്ഷ്മിയും അവതരിപ്പിക്കുന്നത്. 2005ല്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ആറാമത് പതിപ്പാണ് പുറത്തുള്ളത്. അത്യന്തം ജനകീയമായിത്തീര്‍ന്ന പുസ്തകത്തിന് ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ പ്രചരിപ്പിക്കുന്ന പുസ്തകങ്ങള്‍ക്ക് നല്‍കിവരുന്ന ജി.കുമാരപിള്ള അവാര്‍ഡ് 2006ല്‍ ലഭിച്ചു. ഗോപാലകൃഷ്ണനും വിജയലക്ഷ്മിയും ചേര്‍ന്നെഴുതിയ കളിപ്പാഠങ്ങള്‍, കുഞ്ച്‌രാമ്പള്ളം എന്നീ പുസ്തകങ്ങളും ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
The post കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും താങ്ങാവുന്ന വിദ്യാഭ്യാസം appeared first on DC Books.