30-ാമത് അബുദാബി ശക്തി അവാര്‍ഡും 28-ാമത് ശക്തിതായാട്ട് അവാര്‍ഡും 10-ാമത് ടി കെ രാമകൃഷ്ണന്‍ അവാര്‍ഡും 2016 ആഗസ്റ്റ് 28ന് രാവിലെ 9 മണിക്ക് ഷൊര്‍ണ്ണൂര്‍ ഒഎന്‍വി നഗറിലുള്ള മയില്‍ വാഹനം ഓഡിറ്റോറിയത്തില്‍ നടക്കും. അവാര്‍ഡ് ദാനചടങ്ങിനോടനുബന്ധിച്ച് പ്രഭാഷണം, തായാട്ട് അനുസ്മരണ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.
ആഗസ്റ്റ് 28ന് രാവിലെ 9 മണിക്ക് ഏഴാച്ചേരി രാമചന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ഡോ. ബി ഇക്ബാല്‍ ‘സാംസ്‌കാരവും ശാസ്ത്രബോധവും’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍, വിമലടീച്ചര്‍, മുന്‍ എം എല്‍ എ ഹംസ, കെ സുരേഷ്, അജയകുമാര്‍, എം ആര്‍ മുരളി, ടി ആര്‍ അജയന്‍, എ കെ ചന്ദ്രന്‍കുട്ടി, എന്‍ കെ അനില്‍ കുമാര്‍ എന്നിവര്‍ സന്നിഹിതരായിരിക്കും. തുടര്‍ന്ന് പി കരുണാകരന്‍ എം പി യുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന അവാര്‍ഡ് സമര്‍പ്പണ ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പ്രഭാവര്‍മ്മ അവാര്‍ഡ് കൃതികള്‍ പരിജയപ്പെടുത്തും. എം ബി രാജേഷ് എം പി തായാട്ട് അനുസ്മരണവും സി കെ രാജേന്ദ്രന്‍, പി കെ ശശി എംഎല്‍എ, പി ഉണ്ണി എംഎല്‍എ എന്നിവര്‍ ആശംസകളും അറിയിക്കും. തുടര്‍ന്ന് അവാര്‍ഡ് ജേതാക്കള്‍ മറുപടിപ്രസംഗം നടത്തും.
അബുദാബിയിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടനനയായ അബുദാബിശക്തി തീയറ്റേഴ്‌സ് ഏര്‍പ്പെടുത്തിയതാണ് അബുദാബി ശക്തി അവാര്‍ഡുകള്‍. ശത്കി തീയറ്റേഴ്‌സും തായാട്ട് ശങ്കരന്റെ സഹധര്‍മ്മിണി പ്രൊഫ. ഹൈമവതി തായാട്ടും സംയുക്തമായി ഏര്‍പ്പെടുത്തിയയാണ് ശക്തി തായാട്ട് ശങ്കരന്‍ അവാര്‍ഡ്. കവിത നോവല്‍, ചെറുകഥ്, വൈജ്ഞാനിക സാഹിത്യം ബാലസാഹിത്യം, നാടകം എന്നീ സാഹിത്യശാഖകളില്‍പ്പെടുന്ന കൃതികള്‍ക്ക് അബുദാബി ശക്തി അവാര്‍ഡും ഇരത വിഭാഗങ്ങളില്‍പ്പെടുന്ന കൃതികള്‍ക്ക് ശക്തി എരുമേലി പുരമേശ്വരന്‍പിള്ള അവാര്‍ഡും സാഹിത്യ നിരൂപണത്തിന് ശക്തി തായാട്ട് ശങ്കരന്‍ അവാര്‍ഡും നല്‍കുന്നു.
1987-ല്‍ അബുദാബി ശക്തി അവാര്‍ഡ് കമ്മിറ്റിയുടെ സ്ഥാപക ചെയര്‍മാനും മുന്‍മന്തരിയും സാംസ്‌കാരികനായകനുമായ ടി കെ രാമകൃഷ്ണന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയതാണ് ശക്തി ടി കെ രാമകൃഷ്ണന്‍ അവാര്‍ഡ്. സാംസ്‌കാരിക വൈജ്ഞാനിക രംഗങ്ങളില്‍ മികവ് തെളിയിച്ച വ്യക്തികള്‍ക്കാണ് ഈ അവാര്‍ഡ് നല്‍കുന്നത്.
അവാര്‍ഡ് ജേതാക്കള്‍-2016 ലെ അബുദാബി ശക്തി അവാര്‍ഡ് കെ പി രാമനുണ്ണിയുടെ ദൈവത്തിന്റെ പുസ്തകം(നോവല്‍) ഏഴാച്ചേരി രാമചന്ദ്രന്റെ ഇലത്തുമ്പിലെ വജ്രദാഹം(കവിത), പ്രശാന്ത് നാരായണന്റെ ഛായാമുഖി (നാടകം), അര്‍ഷാദ് ബത്തേരിയുടെ മീനുകളുടെ ആകാശവും പറവകളുടെ ഭൂമിയും (ചെറുകഥ), സുധ എസ് നന്ദന്റെ നിയത( പ്രത്യേക പുരസ്‌കാരം), ഡോ. ബി ഇക്ബാലിന്റ ‘ഇന്ത്യന്‍ ഔഷധമേഖല ഇന്നലെ ഇന്ന്‘(വൈജ്ഞാനികം), സി ജെ അലക്‌സിന്റെ വനങ്ങളിലൂടെ ഒരറിവ് യാത്ര (ബാലസാഹിത്യം), എന്നിവയ്ക്കാണ് ലഭിച്ചത്. കൂടാതെ പികെ കനകലതയുടെ ‘കെ സരസ്വതിയമ്മ, ഒറ്റവഴി നടന്നവള്‍‘ (നിരൂപണം) ശക്തി തായാട്ട് ശങ്കരന്‍ പുരസ്‌കാരത്തിനും, ഡോ ചന്തവിള മുരളിയുടെ എകെജിയുടെ ഒരു സമഗ്ര ജീവചരിത്രം (ഇതര സാഹിത്യം) എന്നിവയ്ക്കും ശക്തി ടി കെ രാമകൃഷ്ണന്‍ പുരസ്‌കാരം നാടോടി വിജ്ഞാനീയ രംഗത്ത് നല്‍കിയ അതുല്യ സംഭാവനകള്‍ കണക്കിലെടുത്ത് ഡോ. എം വി വിഷ്ണു നമ്പൂതിരിക്കും, സാഹിത്യ-സാംസ്‌കാരിക രംഗങ്ങളിലെ സമഗ്ര സംഭാവനകള്‍ മുന്‍നിര്‍ത്തി ഡോ എന്‍ വി പി ഉണ്ണിത്തിരിക്കും നല്‍കും.
The post അബുദാബി ശക്തി അവാര്‍ഡ് സമര്‍പ്പണം ആഗസ്റ്റ് 28ന് appeared first on DC Books.