‘ഏത് നായ കുരച്ചാലും താന്‍ ഇനിയും എഴുത്തുതുടരുമെന്നും തന്റെ എഴുത്തിനെ തടുക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും‘ സന്തോഷ് ഏച്ചിക്കാനം തിരുവനന്തപുരത്ത് പറഞ്ഞു. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ നടന്നുവരുന്ന ഡി സി പുസ്തകമേളയില്‍ കഥാസമാഹാരങ്ങളുടെ പ്രകാശനചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിരിയാണി എന്ന കഥ മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പ്രസിദ്ധമാകുക വഴി മത, വര്‍ഗ്ഗീയ ശക്തികളുടെ എതിര്‍പ്പിനെ നേരിടേണ്ടിവന്ന പശ്ചാത്തലത്തിലാണ് സന്തോഷിന്റെ പരാമര്‍ശം.
പ്രമുഖ സംവിധായകന്‍ ശ്യാമപ്രസാദ് മുഖ്യാതിഥിയായിരുന്നു. ‘കലയുടെ ഏതാവിഷ്‌കാരമായാലും കലാകാരന് ഉത്തരവാദിത്വം കൂടുതലായ കാലത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്ന്’ ശ്യാമപ്രസാദ് അഭിപ്രായപ്പെട്ടു. കഥയായാലും കവിതയായാലും സിനിമയായാലും ഇതുതന്നെയാണ് അവസ്ഥ. ഇന്നത്തെ കലാകാരന്റെ ഏറ്റവും വലിയ പ്രതിസന്ധിയും ഇതാണെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ മധുപാല്‍, ചന്ദ്രമതി, ജി. ആര്‍. ഇന്ദുഗോപന്‍, തനൂജ ഭട്ടതിരിപ്പാട് തുടങ്ങിയവര്‍ പങ്കെടുത്തു.
ഡി സി ബുക്‌സ് കഥാഫെസ്റ്റില്‍ പ്രസിദ്ധീകരിച്ച സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി, ഇ സന്തോഷ്‌കുമാറിന്റെ ഒരാള്‍ക്ക് എത്ര മണ്ണുവേണം, ജി. ആര്‍. ഇന്ദുഗോപന്റെ ‘കൊല്ലപ്പാട്ടി ദയ’, നടന്‍ മധുപാലിന്റെ ‘അവന്‍ മാര്‍ജ്ജാരപുത്രന്‍’, തനൂജ ഭട്ടതിരിയുടെ ‘ഗഞ്ച’ എന്നീ പുസ്തകങ്ങളാണ് പ്രകാശിപ്പിച്ചത്.
ശ്യാമപ്രസാദാണ് മധുപാലിന്റെ ‘അവന്‍ മാര്‍ജ്ജാരപുത്രന്‍’ പ്രകാശിപ്പിച്ചത്. ബിരിയാണി മധുപാലും ഇന്ദുഗോപന്റെ ‘കൊല്ലപ്പാട്ടി ദയ’ സന്തോഷ് ഏച്ചിക്കാനവും ഇ സന്തോഷ്‌കുമാറിന്റെ ഒരാള്‍ക്ക് എത്ര മണ്ണുവേണം, തനൂജ ഭട്ടതിരിയുടെ ‘ഗഞ്ച’ എന്നിവ ചന്ദ്രമതിയും പ്രകാശിപ്പിച്ചു.
The post ഏത് നായ കുരച്ചാലും ഇനിയും എഴുത്തുതുടരും; സന്തോഷ് ഏച്ചിക്കാനം appeared first on DC Books.