Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

ഛായാമുഖിയുടെ രണ്ടാം പതിപ്പ് പ്രകാശിപ്പിക്കുന്നു

$
0
0

chayamukhiപുരാണകഥാപാത്രങ്ങളായ ഭീമനേയും കീചകനെയും കുറിച്ചുള്ള കഥകള്‍ കേള്‍ക്കാത്തവരുണ്ടാകില്ല. എങ്കില്‍ ഛായാമുഖി എന്ന മായക്കണ്ണാടിയെക്കുറിച്ചും അറിവുണ്ടാകും. നോക്കുന്നയാളുടെ നെഞ്ചിലുള്ള ഏറ്റവും പ്രിയങ്കരമായ രൂപം പ്രതിഫലിപ്പിക്കുന്ന മായക്കണ്ണാടി ഛായാമുഖി യെക്കുറിച്ച് ഒരു നാടകവും അവതരിപ്പിക്കപ്പെട്ടിരുന്നു. പ്രശാന്ത് നാരായണനാണ് ഛായാമുഖി നാടകം രൂപപ്പെടുത്തിയെടുത്തത്. 2002ല്‍ എഴുതിയ നാടകം പ്രകാശ് കലാകേന്ദ്രം അരങ്ങിലെത്തിച്ചു.

2007ല്‍ മുകേഷിന്റെയും മോഹന്‍ലാലിന്റെയും സംരംഭമായ കാളിദാസ വിഷ്വല്‍ മാജിക്ക് നാടകം ഏറ്റെടുത്തു. പിന്നീടിങ്ങോട്ട് ഛായാമുഖി ചരിത്രമവുകയായിരുന്നു. കേരളത്തിലങ്ങോളമിങ്ങോളമുള്ള വേദികളില്‍ അവതരിപ്പിച്ച നാടകം പിന്നീട് പുസ്തകരൂപത്തില്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചു. നാടകത്തിലെന്നപോലെ പുസ്തകത്തിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോള്‍ പുസ്തകത്തിന്റെ രണ്ടാമത് പതിപ്പ് പ്രകാശിതമാവുകയാണ്.

ഒക്ടോബര്‍ 24 ന് വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബ് റ്റിഎന്‍ജി ഫോര്‍ത്ത് എസ്‌റ്റേറ്റ് ഹാളില്‍ ധനമന്ത്രി ഡോ: ടി.എം. തോമസ് ഐസക്ക് പുസ്തകം പ്രകാശനം ചെയ്യും. ഡി. രഘൂത്തമന്‍ അദ്ധ്യക്ഷനാകുന്ന ചടങ്ങില്‍ കവി പ്രഭാവര്‍മ്മ പുസ്തകം സ്വീകരിക്കും. ഡോ: രാജശ്രി വാര്യര്‍ പുസ്തകം പരിചയപ്പെടുത്തും. പ്രശാന്ത് നാരായണന്‍ മറുപടിപ്രസംഗം നടത്തും.

കാവാലം നാരായണപ്പണിക്കരുടെ അവതാരികയും ഒഎന്‍വി കുറുപ്പ്, തനൂജ എസ് ഭട്ടതിരി, അലക്‌സ് വള്ളിക്കുന്നം എന്നിവരുടെ ആസ്വാദനവും ടിഎം ഏബ്രഹാമിന്റെ പഠനവും ഉള്‍പ്പെടുത്തിയാണ് ഛായാമുഖി പ്രസിദ്ധീകരിച്ചിരിക്കുന്നത്.

The post ഛായാമുഖിയുടെ രണ്ടാം പതിപ്പ് പ്രകാശിപ്പിക്കുന്നു appeared first on DC Books.


Viewing all articles
Browse latest Browse all 3641

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>