തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ നടന്നുവരുന്ന ഡി സി പുസ്തകമേളയില്‍ നാലു കവിത സമാഹാരങ്ങള്‍ പ്രകാശിപ്പിച്ചു. വിജയലക്ഷ്മി എഴുതിയ സീതാദര്‍ശനം, അനിത തമ്പിയുടെ ആലപ്പുഴവെള്ളം, മോഹനകൃഷ്ണന് കാലടിയുടെ കല്ക്കരിവണ്ടി , ആര്യാ ഗോപിയുടെ പകലാണിവള്‍ എന്നീ പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്.
പ്രശസ്ത തമിഴ് കവി സുകുമാരന്‍, എന്‍.പി.ചന്ദ്രശേഖരന്, അനിത തമ്പി, ആര്യ ഗോപി, മാങ്ങാട് രത്നാകരന് തുടങ്ങിയവര്‍ പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.
തലസ്ഥാനനഗരിയില്‍ പുസ്തകങ്ങളുടെ വിരുന്നൊരുക്കിക്കൊണ്ട് ഒക്ടോബര്‍ 7നാണ് പുസ്തകമേള ആരംഭിച്ചത്. ഇന്ത്യയിലും വിദേശത്തുമുള്ള 350ല്‍പ്പരം പ്രസാധകരുടെ പത്ത് ലക്ഷത്തിലധികം പുസ്തകങ്ങളാണ് വായനക്കാര്‍ക്കായി ഇവിടെ ഒരുക്കിയിട്ടുള്ളത്. മെഡിക്കല്‍ സയന്‍സ്, എന്‍ജിനീയറിങ്, മാനേജ്മെന്റ് തുടങ്ങിയ അക്കാദമിക് മേഖലയിലെ പുസ്തകങ്ങളോടൊപ്പം ചരി്രതം, സാഹിത്യം തുടങ്ങിയ എല്ലാ മേഖലകളിലെയും പുസ്തകങ്ങളും ഒരുക്കിയിട്ടുണ്ട്. പുസ്തകമേളയ്ക്ക് മാറ്റുകൂട്ടുന്നതിനായി പുസ്തകപ്രകാശനങ്ങള്‍, കലാസന്ധ്യ, കാവ്യോത്സവം, സംവാദം എന്നിവയും സംഘടിപ്പിച്ചിരുന്നു. ഒക്ടോബര്‍ 23ന് പുസ്തകമേയ്ക്ക് തിരശ്ശീലവീഴും.
ഇന്ദ്രന്‍സിന്റെ സൂചിയും നൂലും, സിസ്റ്റര്‍ ജെസ്മിയുടെ ‘പെണ്മയുടെ വഴികള്‍’, സമദിന്റെ ‘പള്ളിവൈപ്പിലെ കൊതിക്കല്ലുകള്‍’, കേരളം 60 പുസ്തകപരമ്പരയിലെ 6 പുസ്തകങ്ങള്‍, ഡി സി നോവല്മത്സരത്തിലെ സമ്മാനാര്‍ഹമായ അഞ്ച്നോവലുകള്, കഥാഫെസ്റ്റ് പരമ്പരയിലെ അഞ്ച് സമാഹാരങ്ങള്‍ തുടങ്ങി പുസ്തകമേളയില്‍ ഇതിനോടകം നിരവധി പുസ്തകങ്ങളാണ് പ്രകാശിപ്പിച്ചത്.
The post നാലു കവിതാ സമാഹാരങ്ങള്‍ പ്രകാശിപ്പിച്ചു appeared first on DC Books.