കഥ, കവിത, ലേഖനങ്ങള്‍ എന്നിങ്ങനെ എഴുത്തിന്റെ വ്യത്യസ്ത മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച യുവ എഴുത്തുകാരിയാണ് ബൃന്ദ. ഓരോ വാക്കിലും വരിയിലും വരികള്‍ക്കിടയിലും പ്രണയം നിറച്ചുവെച്ച് അവര്‍ രചിച്ച കവിതകളുടെ സമാഹാരമാണ് അവന്‍ പൂമ്പാറ്റകളുടെ തോട്ടത്തിലേക്ക് ചിറകു വിടര്‍ത്തുന്നു. മൃദുലമോ മിനുമിനുത്തതോ ആയ വാക്കുകള്‍ കൊണ്ടുമാത്രമേ പ്രണയത്തെ തൊടാവൂ എന്ന സങ്കല്പങ്ങളൊക്കെ ബൃന്ദ ചില കവിതകളിലെങ്കിലും തകര്‍ക്കുന്നതായി പ്രശസ്ത നടന്‍ മോഹന്‍ലാല്‍ അഭിപ്രായപ്പെടുന്നു.
പുരുഷനോടുള്ള സ്ത്രീമനസ്സിന്റെ ആഭിമുഖ്യവും ആസക്തിയുമാണ് ബൃന്ദയുടെ ഒട്ടുമിക്ക കവിതകളിലും നിറഞ്ഞുനില്‍ക്കുന്നതെന്ന് അവതാരികയില്‍ കെ.വി.മോഹന്‍കുമാര്‍ അഭിപ്രായപ്പെടുന്നു. അതില്‍ വിദ്വേഷത്തിന്റെ അനുരണനങ്ങള്‍ കാണാനില്ല. പകരം പ്രകൃതിയും പുരുഷനും ചേര്‍മ്പോഴുള്ള ലയമാണ് ഈ കവിതകളില്‍ തെളിയുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
പുരുഷന്‍, ആസക്തിവീട്, വിയര്‍ത്ത പെണ്ണ്, ഒരു പെണ്ണ് കുളിക്കുമ്പോള്‍, പുരോഹിതനെ പ്രണയിക്കുമ്പോള്‍, മുന്തിരി പൂക്കുമ്പോള്‍, നീ എന്റെ ഉമ്മകളെ എന്തുചെയ്തു?, അധരങ്ങളുടെ കവിത, നക്ഷത്രങ്ങള്‍ ഒളിച്ചിരിക്കുന്നു തുടങ്ങി മുപ്പത് കവിതകളാണ് അവന്‍ പൂമ്പാറ്റകളുടെ തോട്ടത്തിലേക്ക് ചിറകു വിടര്‍ത്തുന്നു എന്ന പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്.
വിശ്വമലയാള സമ്മേളനത്തില്‍ സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പുസ്തക പുരസ്‌കാരം, പായല്‍ ബുക്‌സ് കവിതാ അവാര്‍ഡ്, പച്ചമഷി അവാര്‍ഡ്, ബാലാമണിയമ്മ കവിതാ അവാര്‍ഡ്, പ്രചോദ കഥാ പുരസ്‌കാരം, കൈരളി കള്‍ച്ചറല്‍ സൊസൈറ്റി അവാര്‍ഡ്, മിനിമോള്‍ മെമ്മോറിയല്‍ ട്രസ്റ്റ് സാഹിത്യ പുരസ്‌കാരം, വി.ബാലചന്ദ്രന്‍ സ്മാരക പുരസ്‌കാരം തുടങ്ങിയവ നേടിയിട്ടുള്ള ബൃന്ദ അവന്‍ പൂമ്പാറ്റകളുടെ തോട്ടത്തിലേക്ക് ചിറകു വിടര്‍ത്തുന്നു കൂടാതെ ഒമ്പത് പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
പ്രകൃതിയും പുരുഷനും ചേര്‍മ്പോഴുള്ള ലയം
The post അവന്‍ പൂമ്പാറ്റകളുടെ തോട്ടത്തിലേക്ക് ചിറകു വിടര്‍ത്തുന്നു appeared first on DC Books.